സിമ്രാന് അന്ന് തൃഷയോട് അസൂയ ആയിരുന്നു; അവരുടെ കണ്ണുകളിൽ വരെ അത് കാണാമായിരുന്നു; സംവിധായകൻ പ്രവീൺ ഗാന്ധി

തെന്നിന്ത്യൻ സിനിമയിലെ സൗന്ദര്യ റാണിയാണ് നടി തൃഷ കൃഷ്‍ണൻ. തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ. പ്രായം നാല്പതായെങ്കിലും ഇരുപതുകാരിയുടെ സൗന്ദര്യത്തോടെയും ചുറുചുറുക്കോടെയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ഇടക്കാലത്ത് സിനിമയിൽ നിറം മങ്ങി നിന്ന തൃഷ അവസാനം പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ, ലിയോ തുടങ്ങിയ സിനിമകളിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. രണ്ടു സിനിമകളിലെയും പ്രകടനത്തിന് പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ താരത്തിന് ലഭിച്ചു.

നിരവധി പരാജയങ്ങളിലൂടെ കടന്നുപോയിട്ടുള്ള തൃഷയ്ക്ക് ഇത് നല്ല കാലമാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. 1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന സിനിമയിൽ സിമ്രാന്റെ സുഹൃത്തായി എത്തിയ തൃഷ മൗനം പേസിയാദേ എന്ന സിനിമയിലൂടെയാണ് നായികയാകുന്നത്. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര നായികയായി മാറുകയായിരുന്നു. രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു, ധനുഷ്, കാർത്തി, ജയം രവി തുടങ്ങി തമിഴിലെ എല്ലാ മുൻനിര താരങ്ങളുടെയും നായികയായി തൃഷ അഭിനയിച്ചു.

Trisha

തൃഷ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായി നിൽക്കുമ്പോൾ തൃഷയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് സംവിധായകൻ പ്രവീൺ ഗാന്ധി പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. തൃഷ ആദ്യമായി അഭിനയിച്ച ജോഡി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രവീൺ ഗാന്ധി. ചിത്രത്തിൽ തൃഷയോട് മറ്റൊരു കഥാപാത്രം ചെയ്യുന്നോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാൽ തൃഷ സിമ്രാന്റെ സുഹൃത്തിന്റെ വേഷം മതിയെന്ന് പറയുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. സിമ്രാന് അന്ന് തൃഷയോട് അസൂയ തോന്നിയിരുന്നെന്നും സംവിധായകൻ പറഞ്ഞു.

"ജോഡിയിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടോ എന്ന് ഞാൻ താൻ തൃഷയോട് ചോദിച്ചു. പക്ഷേ അയാൾക്ക് അത് വേണ്ടായിരുന്നു, സിനിമ എങ്ങനെയായിരിക്കുമെന്ന് അറിയാനും ഷൂട്ടിങ് കാണാനുമാണ് താൻ വന്നതെന്ന് പറഞ്ഞു. പിന്നീട് എനിക്ക് ഈ വേഷം മതിയെന്ന് പറഞ്ഞ് സിമ്രാന്റെ സുഹൃത്തിന്റെ വേഷം ചെയ്യുകയായിരുന്നു.

Simran, Trisha

സിമ്രാന്റെ അടുത്ത് നിൽക്കുന്ന രംഗമാണ് ചിത്രീകരിച്ചത്. തൃഷയെ സിമ്രാന്റെ അടുത്ത് നിർത്തി ഒരു ഫ്രെയിം ഞാൻ പ്ലാൻ ചെയ്തു. അതിനിടെ സിമ്രാൻ തൃഷയെ ഏകദേശം 20 തവണ നോക്കിയിട്ടുണ്ടാകും. ഇവൾ എന്ത് സുന്ദരിയാണെന്ന അസൂയ സിമ്രാന്റെ കണ്ണുകളിൽ കാണാമായിരുന്നു. അതിനു ശേഷം ഒരു ടേക്കിൽ ഞങ്ങൾ ആ ഷോട്ട് തീർത്തു." - പ്രവീൺ ഗാന്ധി അഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളാണ് തൃഷയുടേതായി അണിയറയിൽ ഉള്ളത്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം. ടോവിനോ ചിത്രം ഐഡന്റിറ്റി, അജിത്തിനെ നായകനാക്കി മഗ്ഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയർച്ചി എന്നിവയാണ് റിലീസിന് തയ്യാറാകുന്നത്. ജൂഡ് എന്ന സിനിമയ്ക്ക് ശേഷം തൃഷ അഭിനയിക്കുന്ന മലയാള സിനിമകളാണ് റാമും ഐഡന്റിറ്റിയും. തമിഴകത്ത് തിളങ്ങി നിൽക്കുന്ന തൃഷ ഒരിക്കൽ കൂടെ മലയാളത്തിലേക്ക് എത്തുമ്പോൾ കേരളത്തിലെ ആരാധകർ ആവേശത്തിലാണ്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X