തമന്നയ്ക്ക് കാശിനോട് ആര്‍ത്തി, ലിവിംഗ് ടുഗദര്‍ വാര്‍ത്ത മുക്കി! രജനിയുടെ നായിക കോമാളിയുടെ ജോഡി!
തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് തമന്ന. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകള്‍ തമന്നയുടെ പേരിലുണ്ട്. പിന്നാലെ ബോളിവുഡിലും സജീവമായി മാറിയിരിക്കുകയാണ് തമന്ന. ജന്മം കൊണ്ട് മുംബൈക്കാരിയായ തമന്ന കരിയറില്‍ വിജയം കാണുന്നത് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. തമിഴിലും തെലുങ്കിലും സ്വന്തമായൊരു ഇടം നേടിയ ശേഷമാണ് തമന്ന ബോളിവുഡിലേക്ക് തിരികെ എത്തുന്നത്.
ഇപ്പോഴിതാ തമന്നയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍ ബയില്‍വാന്‍ രംഗനാഥന്‍ എത്തിയിരിക്കുകയാണ്. ജയിലര്‍ സിനിമയില്‍ രജനീകാന്തിന്റെ നായികയായി അഭിനയിക്കുന്ന തമന്ന പിന്നെ അഭിനയിക്കുന്നത് ചെറിയ നടന്മാരുടെ നായികയായിട്ടാണ്. തമന്നയ്ക്ക് പണത്തിനോട് ആര്‍ത്തിയാണെന്നുമാണ് രംഗനാഥന്റെ വിമര്‍ശനം. വിവാദ പ്രസ്തവാനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് ബയില്‍വാന്‍ രംഗനാഥന്‍.

നടിമാര്‍ക്ക് ഒരു ഘട്ടത്തില്‍ മെച്യൂരിറ്റി വരണം. നടികര്‍ തിലകം ശിവാജി ഗണേശന്റെ ജോഡിയായി അഭിനയിച്ച ശേഷം ചെറിയ നടന്മാരുടെ ജോഡിയായി അഭിനയിച്ചാല്‍ ആ നടി നടിയേയല്ല. ഗ്ലാമര്‍ ചിത്രങ്ങളിലെ നായികയാണ് തമന്ന. ഇപ്പോള്‍ ജയിലര്‍ എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ ജോഡിയായി അഭിനയിക്കുന്നു. അത് സന്തോഷമുള്ള വാര്‍ത്തയാണ്. അതേസമയം തന്നെ സുന്ദര്‍ സിയുടെ അരണ്‍മനൈയില്‍ സന്തോഷ് പ്രതാപിന്റേയും നായികയാണ് തമന്ന. കുക്ക് വിത്ത് കോമാളിയിലെ താരമാണ് സന്തോഷ് പ്രതാപ് എന്നാണ് രംഗനാഥന്‍ പറയുന്നത്.
തമന്നയ്ക്ക് വേണമെങ്കില്‍ പറയാമായിരുന്നു, എന്റെ നായകനായി ഒരു ചെറിയ നടനെയാണോ വച്ചിരിക്കുന്നത് എന്ന്. എന്നാല്‍ തമന്ന ഒന്നും മിണ്ടിയല്ല. കാരണം തമന്നയ്ക്ക് വലുത് പണമാണെന്നും അദ്ദേഹം ആരോപിക്കുന്നു. സുന്ദര്‍ സി നേരത്തെ വിജയ് സേതുപതിയെ നായകനാക്കാന്‍ നോക്കിയതാണ്. പക്ഷെ സുന്ദര്‍ സിയ്ക്ക് മാര്‍ക്കറ്റ് ഇല്ലാതാത്തതിനാല്‍ അയ്യാ ഞാനില്ല എന്ന് കൈകൂപ്പി പറഞ്ഞ് സേതുപതി ഒഴിവായി. ഇതോടെ സുന്ദര്‍ സി തന്നെ നായകനാകാന്‍ തീരുമാനിച്ചു.
സുന്ദര്‍ സിയുടെ നായികയായി അഭിനയിക്കുന്നത് റാഷി ഖന്നയാണ്. യുവനടന്‍ സന്തോഷ് പ്രതാപിന്റെ ജോഡിയായിട്ടാണ് തമന്ന അഭിനയിക്കുന്നത്. രജനീകാന്തിന്റെ ജോഡിയായ തമന്ന സന്തോഷ് പ്രതാപിന്റെ ജോഡിയായി എങ്ങനെ അഭിനയിക്കും എന്നത് സങ്കടകരമാണ്. എന്നാല്‍ തമന്ന ഒരു പടി കൂടി മുകളിലേക്ക് പോയി. ഉത്തരേന്ത്യന്‍ നടന്‍ വിജയ് വര്‍മയെ ഉമ്മ വെക്കുന്ന പടം പുറത്തു വന്നു. ഇരുവരും വിവാഹം കഴിക്കുകയാണെന്നും ഇപ്പോള്‍ ലിവിംഗ് ടുഗദറിലാണെന്നും വാര്‍ത്ത വന്നുവെന്നും രംഗനാഥന്‍ പറയുന്നു.

എന്നാല്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടെന്നും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് തമന്ന പറയുന്നത്. പക്ഷെ തമന്നയും വിജയ് വര്‍മയും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അതോടെ തമന്ന അഭിനയം നിര്‍ത്തുകയാണെന്നും ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതുപക്ഷെ ഇവിടുത്തെ മാധ്യമങ്ങള്‍ പുറത്തു വിട്ടില്ല. തമന്നയെ പോലെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്ന നായികയുടെ കൂടെ അഭിനയിക്കുന്നത് രജനീകാന്തിന്റെ പെരുമയ്ക്ക് കോട്ടം വരുത്തുമെന്നും രംഗനാഥന്‍ പറയുന്നുണ്ട്.
ജയിലര്‍ ആണ് തമന്നയുടെ പുതിയ സിനിമ. രജനീകാന്ത് നായകനായ സിനിമയുടെ സംവിധാനം നെല്‍സണ്‍ ദിലീപ് കുമാറാണ്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. പിന്നാലെ അരണ്‍മനൈ 4, ദിസ് ഈസ് മഹാലക്ഷ്മി, ബോലെ ചൂഡിയാന്‍ എന്നീ സിനിമകളും അണിയറയിലുണ്ട്. മലയാളത്തിലും അരങ്ങേറാനിരിക്കുകയാണ് തമന്ന. ദിലീപ് നായകനായ ബാന്ദ്രയിലൂടെയാണ് തമന്നയുടെ എന്‍ട്രി. ബിഗ് സ്‌ക്രീനിലെന്നത് പോലെ ഒടിടി ലോകത്തും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications