എന്താണ് ചെയ്യുന്നതെന്ന് പോലും അറിയില്ല; തമിഴ് വിടാനുള്ള കാരണം പറഞ്ഞ് ജ്യോതിക; മലയാളം തന്നതും

മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജു വാര്യര്‍ തിരിച്ചുവരുന്ന സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യു? റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു സിനിമയുടെ സംവിധാനം. ചിത്രം വലിയ വിജയം നേടുകയും മഞ്ജു വാര്യര്‍ മലയാള സിനിമയില്‍ സജീവമായി മാറുകയായും ചെയ്തു. ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു 35 വയസതിനിലെ. സംവിധാനം റോഷന്‍ ആന്‍ഡ്രൂസ് തന്നെ. 35 വയസതിലെയും ഒരു തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. തമിഴകത്തിന്റെ താരസുന്ദരി ജ്യോതികയുടെ തിരിച്ചുവരവ്.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2015 ല്‍ ജ്യോതിക തിരിച്ചുവരുന്നത്. 36 വയതിനിലെ മികച്ച വിജയമായി മാറുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിറ സാന്നിധ്യമായി തുടരുകയാണ് ജ്യോതിക. നിര്‍മ്മാണത്തിലും ജ്യോതിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിലേക്കും ശക്തമായി തിരികെ വന്നിരിക്കുകയാണ് ജ്യോതിക.

Jyotika

അതേസമയം തിരിച്ചുവരവിന് ശേഷം തനിക്ക് നിരവധി സിനിമകളോട് നോ പറയേണ്ടി വന്നിട്ടുണ്ടെന്നാണ് ജ്യോതിക പറയുന്നത്. തമിഴില്‍ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അധികം ലഭിച്ചിരുന്നില്ലെന്നാണ് ജ്യോതിക പറയുന്നത്. മലയാള ചിത്രം കാതലിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു ജ്യോതികയുടെ പ്രതികരണം.

'സ്ത്രീകളെ സംബന്ധിച്ച് ഇത് തീര്‍ത്തും വ്യത്യസ്തമായൊരു പോരാട്ടം തന്നെയാണ്. പ്രത്യേകിച്ചും തെന്നിന്ത്യയില്‍. 35-40 വയസ് ആകുമ്പോഴേക്കും അവസരങ്ങള്‍ കുറയും. നന്നായി ചെയ്യുകയാണെങ്കില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. എന്റെ കാര്യത്തില്‍, ഞാന്‍ ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തു. ഒരു സിനിമയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ നടത്തിപ്പായിരുന്നു, മറ്റൊന്നില്‍ വീട്ടമ്മയായിരുന്നു. നല്ലതായിരുന്നു ചെയ്തതെല്ലാം. പക്ഷെ ഗ്രേ വേഷങ്ങള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ ഞാന്‍ മലയാളം ചെയ്യാന്‍ തീരുമാനിച്ചു. അതാണ് എന്നെ ഇന്നിവിടെ എത്തിച്ചത്'' എന്നാണ് ജ്യോതിക പറഞ്ഞത്.

ഫിലിം കംപാനിയന്റെ ആക്ടേഴ്‌സ് അഡ്ഡയില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക. ''എന്റെ യാത്രയത്രയും തമിഴിലായിരുന്നുവെങ്കിലും ഇന്ന് എന്നെ ഇവിടെ എത്തിച്ചത് ഒരു മലയാളം സിനിമയാണ്. ഇവിടെ ഈ നല്ല അഭിനേതാക്കളുടെ ഇടയിലേക്ക്. എനിക്ക് തോന്നുന്നത്, കുളത്തില്‍ നീന്തുന്നതിന് പകരം ഒഴുകണം എന്നാണ്. ഒരു കടല്‍ തന്നെ പുറത്തുണ്ട്. നമ്മള്‍ അവിടേക്ക് ചെല്ലം, എടുത്തു ചാടണം. എന്താണ് നടക്കുന്നതെന്ന് കണ്ടെത്തണം'' എന്നും ജ്യോതിക പറയുന്നുണ്ട്.

''സ്ത്രീകളെ സംബന്ധിച്ച് പലതിനോടും നോ പറയേണ്ടി വരും. പ്രത്യേകിച്ചും പോപ്പുലര്‍ സിനിമയുടെ ലോകത്ത്. 90 ശതമാനം സമയത്തും എന്താണ് പെണ്‍കുട്ടികള്‍ അതില്‍ ചെയ്യുന്നതെന്ന് പോലും അറിയില്ല. അതിനാല്‍ ഞാന്‍ ബോധപൂര്‍വ്വമെടുത്ത തീരുമാനമാണ്. എന്റെ സിനിമ കണ്ട് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ അവരുടെ തല ഉയര്‍ത്തി പിടിക്കാന്‍ സാധിക്കണം എന്ന്. ഇതൊരു യാത്രയാണ്. ഉയര്‍ച്ചയും താഴ്ചയുമുണ്ട്. പക്ഷെ നമ്മുടെ തിരിഞ്ഞെടുപ്പാണ് എല്ലാം തീരുമാനിക്കുന്നത്'' എന്നും ജ്യോതിക പറയുന്നുണ്ട്.

Jyotika

മമ്മൂട്ടിയ്‌ക്കൊപ്പം ജ്യോതിക പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കാതല്‍ ദ കോര്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം അതിന്റെ പ്രമേയം കൊണ്ട് വലിയ ചര്‍ച്ചയായി മാറിയിരുന്നു. സ്വവര്‍ഗ്ഗപ്രണയത്തെക്കുറിച്ചായിരുന്നു കാതല്‍ ദ കോര്‍ സംസാരിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടേയും ജ്യോതികയുടേയും പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ശക്തമായ തിരിച്ചുവരവാണ് ജ്യോതിക മലയാളത്തിലേക്ക് നടത്തിയിരിക്കുന്നത്.

ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയല്ല ജ്യോതിക. മുംബൈയിലാണ് ജനിച്ച് വളര്‍ന്നതും. എന്നാല്‍ കരിയര്‍ ജ്യോതിക കെട്ടിപ്പടുത്തത് തമിഴ്നാട്ടിലായിരുന്നു. തൊണ്ണൂറുകളുടെ അവസാനം വാലി എന്ന സിനിമയിലൂടെ ആയിരുന്നു ജ്യോതികയുടെ തമിഴിലെ അരങ്ങേറ്റം. എസ് ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അജിത്തിനൊപ്പമാണ് ജ്യോതിക അഭിനയിച്ചത്. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാവുകയും ജ്യോതിക തമിഴിലെ സൂപ്പര്‍ നായികയായി വളരുകയും ചെയ്തു. പിന്നീട് സൂര്യയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തോടെ ഇടവേളയെടുത്ത ജ്യോതിക എട്ട് വര്‍ഷത്തിന് ശേഷമാണ് തിരികെ വരുന്നത്.

More from Filmibeat

Read more about: jyotika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X