ആദ്യ അരമണിക്കൂര്‍ കര്‍ണ്ണകഠോരം, പക്ഷെ...'; കങ്കുവയ്‌ക്കെതിരെ സംഘടിത ഗൂഢാലോചനയെന്ന് ജ്യോതിക

കഴിഞ്ഞ ദിവസമാണ് സൂര്യ നായകനായ കങ്കുവ ബോക്‌സ് ഓഫീസിലേക്ക് എത്തിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കങ്കുവ. അതുകൊണ്ട് തന്നെ വലിയ ഹൈപ്പും ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും പ്രതീക്ഷിച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രത്തിലെ ശബ്ദ സംവിധാനം അടക്കം കടുത്ത വിമര്‍ശനം നേരിടുകയുണ്ടായി.

ഇപ്പോഴിതാ കങ്കുവയ്ക്കതെിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജ്യോതികയുടെ പ്രതികരണം. സൂര്യയുടെ ഭാര്യയായോ നടിയെന്ന നിലയിലോ അല്ല താന്‍ പ്രതികരിക്കുന്നത്, മറിച്ച് ഒരു പ്രേക്ഷക എന്ന നിലയിലാണെന്ന് പറഞ്ഞാണ് ജ്യോതികയുടെ പ്രതികരണം.

Jyotika

''കങ്കുവ ഒരു അത്ഭുതകാഴ്ചയാണ്. നടനെന്ന നിലയിലും സിനിമയെ മുന്നോട്ട് കൊണ്ടു പോകാന്‍ ധൈര്യം കാണിക്കുന്നതിലും നിങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു. തീര്‍ച്ചയായും ആദ്യത്തെ അരമണിക്കൂര്‍ വര്‍ക്കായില്ല. ശബ്ദവും കര്‍ണ്ണകഠോരമായിരുന്നു. പിഴവുകള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. വലിയൊരു പരീക്ഷണ ചിത്രം കൂടിയാകുമ്പോള്‍ അത് ന്യായമാണ്. മൂന്ന് മണിക്കൂറിലെ അരമണിക്കൂര്‍ മാത്രമാണത്'' എന്നാണ് വിമര്‍ശനങ്ങളെക്കുറിച്ച് ജ്യോതിക പറയുന്നത്.

''പക്ഷെ സത്യം പറഞ്ഞാല്‍, അതിഗംഭീരമായൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയിരുന്നു. തമിഴ് സിനിമയില്‍ മുമ്പ് കാണാത്ത ക്യാമറ വര്‍ക്കായിരുന്നു. മീഡിയിയല്‍ നിന്നും ചില ഫ്രറ്റേണിറ്റി അംഗങ്ങളില്‍ നിന്നുമുള്ള നെഗറ്റീവ് റിവ്യുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നതാണ്. സ്ത്രീകളെ സ്റ്റോക്ക് ചെയ്യുന്ന, ഡബിള്‍ മീനിംഗ് ഡയലോഗുകളുള്ള, ഓവര്‍ ദ ടോപ് ആക്ഷന്‍ രംഗങ്ങളുള്ള, സമീപകാലത്തിറങ്ങിയ ബുദ്ധിശൂന്യമായ ബിഗ് ബജറ്റ് സിനിമകളോട് അവരിത് ചെയ്യാറില്ല'' എന്നും ജ്യോതിക ചൂണ്ടിക്കാണിക്കുന്നു.

''കങ്കുവയുടെ പോസിറ്റീവുകളെക്കുറിച്ചോ? രണ്ടാം പകുതിയിലെ സ്ത്രീകളുടെ ആക്ഷന്‍ രംഗവും കൊച്ചുപയ്യന് കങ്കുവയോടുള്ള സ്‌നേഹവും ചതിയുമൊക്കെ. റിവ്യു ചെയ്യുമ്പോള്‍ അവര്‍ നല്ല ഭാഗങ്ങളെക്കുറിച്ച് മറന്നു പോയെന്ന് തോന്നുന്നു. ഇനി അവരെ വായിക്കുകയോ കേള്‍ക്കുകയോ വിശ്വസിക്കുകയോ ചെയ്യണമെന്ന് സംശയം തോന്നുന്നു. ആദ്യ ദിവസം തന്നെ കങ്കുവയ്ക്ക് ഇത്രയും നെഗിറ്റിവിറ്റി വന്നുവെന്നത് സങ്കടകരമാണ്'' എന്നും താരം പറയുന്നു.

Jyotika

ആദ്യ ഷോ കഴിയുന്നതിന് മുമ്പ് തന്നെ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യുകള്‍ വന്നിരുന്നുവെന്നാണ് ജ്യോതിക പറയുന്നത്. പിന്നില്‍ സംഘം ചേര്‍ന്നുള്ള ഗൂഢാലോചനയുണ്ടെന്നുള്ള സംശയവും ജ്യോതിക പ്രകടിപ്പിക്കുന്നുണ്ട്. ഇത്രയും ഗംഭീരമായ വിഷ്വലുകളും ത്രീഡിയുമൊക്കെ ഒരുക്കാന്‍ സിനിമയുടെ ടീം കാണിച്ച എഫേര്‍ട്ടിനെ അഭിനന്ദിക്കുകയാണ് വേണ്ടെന്നും താരം പറയുന്നു. കങ്കുവ ടീമിനോട് അഭിമാനിക്കാനാണ് താരം പറയുന്നത്. നെഗറ്റീവ് പറയുന്നവര്‍ക്ക് സിനിമയെ മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യാന്‍ ഇല്ലാത്തതിനാലാണെന്നും താരം പറയുന്നു.

ചിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രമാണ് കങ്കുവ. ദിഷ പഠാനിയായിരുന്നു ചിത്രത്തിലെ നായിക. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന സൂര്യ ചിത്രമായിരുന്നു കങ്കുവ. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയില്ലെന്നാണ് റിവ്യുകള്‍.

More from Filmibeat

Read more about: jyotika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X