»   » മണിരത്‌നം ചിത്രത്തില്‍ നായികയായി ജ്യോതികയുടെ നായകനായെത്തുന്ന താരം?

മണിരത്‌നം ചിത്രത്തില്‍ നായികയായി ജ്യോതികയുടെ നായകനായെത്തുന്ന താരം?

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏരെ പ്രിയപ്പെട്ട താരമായ ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലൂടെയാണ് ജോ തിരിച്ചെത്തിയത്. പുതിയ ചിത്രമായ മഗലിയാര്‍ മട്ടും റിലീസിങ്ങിന് തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് മണിരത്‌നം ചിത്രത്തില്‍ നായികയാവുന്നതിനെക്കുറിച്ച് ജ്യോതിക വ്യക്തമാക്കിയത്.

ദിലീപിന് വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍, ആശങ്കയോടെ മെഗാസ്റ്റാര്‍! ആര്‍ക്കൊപ്പം നില്‍ക്കും?

ഭര്‍തൃ സഹോദരന്‍ കാര്‍ത്തിയുടെ കാട്രു വെളിയിടെയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രത്തിന് വേണ്ടിയാണ് മണിരത്‌നം ജ്യോതികയെ സമീപിച്ചത്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ നേരത്തെയും താരം അഭിനയിച്ചിരുന്നു. ചിത്രത്തിലെ നായകന്‍ ആരാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെയും ഫഹദിന്റെയും പേരുകളായിരുന്നു മലയാളത്തില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ ഫഹദ് ഈ ചിത്രത്തിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Jyothika

ഫഹദ് ഫാസില്‍, വിജയ് സേതുപതി, അരവിന്ദ് സ്വാമി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജ്യോതികയുടെ നായകനായെത്തുന്ന താരത്തെക്കുറിച്ച് അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരനിര്‍ണ്ണയത്തെക്കുറിച്ച് സംവിധായകന്‍ ഇതുവരെ മിണ്ടിയിട്ടില്ല.

English summary
Jyotika has finalised her next movie, and has agreed to work with another big-name director — Mani Ratnam! While there are various rumours surrounding the ace filmmaker's next project, a little birdie confirms to us that Jyotika is on board for his next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam