'നിന്റെ ഭര്‍ത്താവിനേക്കാള്‍ നല്ലത് വിജയ്'; അവഹേളത്തിന് ജ്യോതികയുടെ മറുപടി; കമന്റ് മുക്കിയിട്ടും രക്ഷയില്ല!

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി സൂര്യയേയും വിജയ്‌യേയും കുറിച്ചുള്ള കമന്റിന് ജ്യോതിക നല്‍കിയ മറുപടി. ബോളിവുഡില്‍ സജീവമായി മാറുകയാണ് ജ്യോതിക. ഇപ്പോഴിതാ ജ്യോതികയുടെ പുതിയ വെബ് സീരീസ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ജ്യോതിക. ഇതിനിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു പോസ്റ്റും അതിന് താഴെ വന്ന കമന്റുകളുമാണ് ചര്‍ച്ചയായി മാറുന്നത്.

തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന് തന്റെ ഭര്‍ത്താവ് സൂര്യയെക്കുറിച്ച് പറയുന്ന കമന്റുകളിലൊന്നിനാണ് ജ്യോതിക മറുപടി നല്‍കിയത്. സൂര്യയുടെ സമകാലികനായ വിജയ് മുതല്‍ യുവ താരം പ്രദീപ് രംഗനാഥന്‍ വരെയുള്ളവരുമായി സൂര്യയെ താരതമ്യം ചെയ്യുന്ന കമന്റുകളാണ് ജ്യോതികയുടെ പോസ്റ്റില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലൊരു കമന്റിനോടായിരുന്നു ജ്യോതികയുടെ പ്രതികരണം.

Jyotika

ജ്യോതികയുടെ പോസ്റ്റിനും മേക്കോവറിനുമൊക്കെ ആരാധകര്‍ കയ്യടിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടെ ചിലര്‍ യാതൊരു കാരണവുമില്ലാതെ സൂര്യയെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ''നിന്റെ ഭര്‍ത്താവ് സൂര്യയേക്കാള്‍ നല്ലതാണ് പ്രദീപ് രംഗനാഥന്‍'' എന്നായിരുന്നു ഒരു കമന്റ്. ''വിജയ് നിന്റെ ഭര്‍ത്താവിനേക്കാള്‍ നല്ലതാണ്. ഭര്‍ത്താവിന്റെ അനിയന്‍ ഒരുപാട് മുന്നിലാണ്. ആദ്യം അവരോട് ഡ്രാഗണിന്റേയും ലവ് ടുഡേയുടേയും കളക്ഷന്‍ തകര്‍ക്കാന്‍ പറ'' എന്നിങ്ങനെയായിരുന്നു ചിലരുടെ കമന്റുകള്‍.

ഇത്തരത്തിലുള്ള ''നിന്റെ ഭര്‍ത്താവിനേക്കാള്‍ നല്ലത് വിജയ് ആണ്'' എന്നൊരു കമന്റിനാണ് ജ്യോതിക മറുപടി നല്‍കിയത്. എന്നാല്‍ വാക്കുകൊണ്ടല്ല ജ്യോതിക മറുപടി നല്‍കിയത്. പകരം പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ജ്യോതിക പങ്കുവച്ചത്. ജ്യോതികയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ അധികം സമയം വേണ്ടി വന്നില്ല. നിരവധി പേരാണ് പോസ്റ്റിന് താഴേക്ക് ഓടിയെത്തിയത്. എന്നാല്‍ സംഭവം കൈവിട്ടുവെന്ന് തോന്നിയതോടെ കമന്റും മറുപടിയുമെല്ലാം അപ്രതക്ഷ്യമായി മാറുകയായിരുന്നു.

ജ്യോതികയുടെ പോസ്റ്റില്‍ നിന്നും കമന്റ് കാണാതായെങ്കിലും സോഷ്യല്‍ മീഡിയ വെറുതെ വിട്ടിട്ടില്ല. കമന്റിന്റേയും അതിന് ജ്യോതിക നല്‍കിയ മറുപടിയുടേയും സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ജ്യോതികയെ പിന്തുണച്ചെത്തുന്നത്. അതേസമയം ആരാധകരുടെ ഇത്തരം വിലകുറഞ്ഞ ഫാന്‍ ഫൈറ്റിന്റെ ഭാഗമാകരുതെന്നും ചിലര്‍ ജ്യോതികയോട് പറയുന്നുണ്ട്. അവര്‍ക്ക് വേണ്ടത് മീഡിയ അറ്റന്‍ഷന്‍ മാത്രമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Jyotika

പോയ വര്‍ഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഷെയ്ത്താനിലാണ് ജ്യോതിക ഒടുവിലായി അഭിനയിച്ചത്. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. അതേസമയം ജ്യോതികയുടെ പുതിയ സീരീസ് റിലീസിന് തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ വെബ് സീരീസായ ഡബ്ബ കാര്‍ട്ടല്‍ ആണ് റിലീസ് കാത്തു നില്‍ക്കുന്നത്. ഫെബ്രുവരി 28 നാണ് ഡബ്ബ കാര്‍ട്ടല്‍ റിലീസ് ചെയ്യുക. പിന്നാലെ തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ലയണ്‍ അടക്കമുള്ള നിരവധി സിനിമകള്‍ ജ്യോതികയുടേതായി അണിയറയിലുണ്ട്.

അതേസമയം കരിയറില്‍ വലിയൊരു പരാജയത്തിലൂടെയാണ് സൂര്യ കടന്നു പോകുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ കങ്കുവ വലിയ ഹൈപ്പോടെ വന്ന് ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. സൂര്യയുടെ പുതിയ സിനിമ റെട്രോയാണ്. കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന സിനിമയിലൂടെ സൂര്യ തിരികെ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പിന്നാലെ ആര്‍ജെ ബാലാജി ഒരുക്കുന്ന ചിത്രത്തിലും സൂര്യ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: jyotika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X