»   » മണികണ്ഠന്‍ ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍

മണികണ്ഠന്‍ ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍

Posted By:
Subscribe to Filmibeat Malayalam

കാക്കാ മുട്ടൈ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മണികണ്ഠന്‍ അടുത്ത ചിത്രത്തിന് ഒരുങ്ങുന്നു. ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകനാവുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും. കാക്കാ മുട്ടൈ എന്ന ചിത്രത്തിന്റെ അതേ സ്‌റ്റൈലിലാകും ഈ ചിത്രവും ഒരുക്കുക.കരാറൊപ്പിട്ടിരിക്കുന്ന മറ്റ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും വിജയ് ഈ ചിത്രത്തില്‍ അഭിനയിക്കുക.

vijay-sethupath

ചെന്നൈ പട്ടണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ശക്തമായൊരു സന്ദേശം നല്‍കുന്ന ചിത്രത്തില്‍ ഗാനങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോപുരം ഫിലിംസിന്റെ ബാനറില്‍ മാധുരി അമ്പുവാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.

English summary
Director Manikandan of Kaaka Muttai fame is going to team up with Vijay Sethupathi for a film that will be on the lines of his debut film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam