കുപിതനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ ഹാസന്‍!! താരത്തിന്റെ വീഡിയോ വൈറലാകുന്നു, കാണൂ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദേഷ്യം കൊണ്ട് ടിവിയുടെ റിമോർട്ട് തല്ലിപ്പൊട്ടിക്കുന്ന കമൽ ഹാസന്റെ വീഡിയോയാണ്. ഇന്ത്യയിലേയും തമിഴ് നാട്ടിലേയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായി വിമർശിക്കുന്ന രീതിയിലുള്ളതാണ് ഈ വീഡിയോ. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ടെലിവിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഡിഎംകെ നേതാവ് സ്റ്റാലിന്റേയും പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് വീഡിയോ. നേതാക്കന്മാരുടെ പ്രസംഗം കമലിനെ അസ്വസ്ഥനാക്കുകയും ഒടുവിൽ ദേഷ്യത്തോടെ കയ്യിലിരുന്ന റിമോർട്ട് എറിഞ്ഞ് ടിവി പൊട്ടിക്കുകയാണ്. കൂടാതെ ജനങ്ങളോട് ചില ചോദ്യങ്ങളും താരം വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്.
ദിലീപിന് ഉമ്മ നൽകി മമ്ത!! സന്തോഷം പങ്കുവെച്ച് സിദ്ദിഖും ബി ഉണ്ണി കൃഷ്ണനും... ബാലൻ വക്കിലിന്റെ 60 ദിനങ്ങൾ ആഘോഷമാക്കി താരങ്ങൾ, കാണൂ
തീരുമാനിച്ച് കഴിഞ്ഞോ? നിങ്ങൾ ആർക്കാണ് വോട്ട് ചെയ്യാൻ പോകുന്നത്. കുടുംബവാഴ്ചയുടെ പേരിൽ നാടിനെ കുളം തോണ്ടിയവർക്കോ? അതോ? നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി ഒരുമിച്ച് പോരാടുമ്പോൾ നമ്മളെ അടിച്ചും തകർത്തവർക്ക് വേണ്ടിയോ?കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്നവര്‍ക്കോ? അല്ലെങ്കില്‍ മാതാപിതാക്കള്‍ പറയുന്നവര്‍ക്കാണോ നിങ്ങള്‍ വോട്ട് ചെയ്യുന്നത്? അങ്ങനെ നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്. ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താരം മത്സരിക്കുന്നില്ല.


Click it and Unblock the Notifications











