twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകളെ തട്ടിക്കൊണ്ട് പോകാന്‍ ജോലിക്കാരുടെ ശ്രമം; രക്ഷപ്പെടുത്തി കമല്‍ഹാസന്‍; മഹാനദിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കഥ

    |

    ഇന്ത്യന്‍ സിനിമയുടെ സകലകലാ വല്ലഭനാണ് കമല്‍ഹാസന്‍. ബാലതാരമായി സിനിമയിലെത്തിയ. സംവിധാനവും തിരക്കഥയും മുതല്‍ സിനിമയുടെ സകല മേഖലകളിലും കൈവെക്കുകയും പ്രതിഭ തെളിയിക്കുകയും ചെയ്ത താരം. കമല്‍ഹാസനെ പോലെ സിനിമയെ ഇത്രത്തോളം ആഴത്തില്‍ അറിഞ്ഞിട്ടുള്ള, സിനിമ തന്നെ ജീവിനും ജീവിതവുമായി മാറിയ മറ്റൊരു ഇന്ത്യന്‍ താരമില്ലെന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസമായിരുന്നു കമല്‍ഹാസന്‍ തന്റെ ജന്മദിനം ആഘോഷിച്ചത്.

    സാരിയിൽ ഗ്ലാമറസായി റെബ മോണിക്ക ജോണ്‍, ചിത്രങ്ങൾ കാണാംസാരിയിൽ ഗ്ലാമറസായി റെബ മോണിക്ക ജോണ്‍, ചിത്രങ്ങൾ കാണാം

    കമല്‍ഹാസന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന സിനിമയാണ് മഹാനദി. തന്റെ മകളെ രക്ഷിക്കാന്‍ ഒരു അച്ഛന്‍ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തെക്കുറിച്ച് രസകരമായൊരു വസ്തുത എന്തെന്നാല്‍ തന്റെ ജീവിതത്തിലെ ഒരു അനുഭവമാണ് കമല്‍ഹാസന്‍ മായാനദിയായി ഒരുക്കിയത് എന്നാണ്. 1994 ലായിരുന്നു സിനിമ റിലീസ് ചെയ്തത്. ശ്രുതി ഹാസനും അക്ഷര ഹാസനുമാണ് കമലിന്റെ മക്കള്‍.

    തന്റെ അനുഭവം

    ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ തന്റെ അനുഭവം പറയുന്നത്. തന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്നവര്‍ തന്നെ തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ സംഭവത്തെക്കുറിച്ച് മനസിലാക്കിയ കമല്‍ഹാസന്‍ മക്കളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം തന്നെയാണ് തുറന്നു പറഞ്ഞത്. ഞെട്ടിക്കുന്ന ഈ അനുഭവമാണ് തനിക്ക് മഹാനദി എന്ന സിനിമയൊരുക്കാനുള്ള ആശയം നല്‍കിയതെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

    മഹാനദി

    ''മഹാനദി എഴുതാനുള്ള കാരണം എന്താണെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ല. ഇന്ന് എന്റെ പെണ്‍മക്കള്‍ക്ക് ഈ ലോകത്തെ മനസിലാക്കാനുള്ള പ്രായമായിട്ടുണ്ട്. അതിനാല്‍ എനിക്കത് പറയാം. എന്റെ വീട്ടിലെ ജോലിക്കാരെല്ലാം കൂടി എന്റെ മകളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു. പണത്തിന് വേണ്ടിയായിരുന്നു. അവര്‍ ഒരു ട്രയലും നോക്കിയിരുന്നു. പക്ഷെ ഞാന്‍ അവരുടെ പദ്ധതിയെക്കുറിച്ച് എങ്ങനെയോ അറിഞ്ഞു. എനിക്ക് നല്ല ദേഷ്യം വന്നിരുന്നു. എന്റെ മകളുടെ സുരക്ഷിതത്വത്തിനായി ആരേയും കൊല്ലാന്‍ പോലും തയ്യാറായിരുന്നു ഞാന്‍. പക്ഷെ എനിക്ക് അപ്പോള്‍ തന്നെ ബോധം വന്നു. ഇതിനിടെ ഒരു തിരക്കഥയെഴുതാനിരുന്നിരുന്നു ഞാന്‍്. നീട്ടിവെച്ച് വരികയായിരന്നു. പിന്നെ ഞാന്‍ എഴുതാനിരുന്നപ്പോള്‍ താനെ എഴുതിപ്പോയി. എന്റെ ദേഷ്യവും സങ്കടവും ആശങ്കകളുമൊക്കെ അതിലേക്ക് ചേര്‍ന്നു'' എന്നാണ് സംഭവത്തെക്കുറിച്ച് കമല്‍ഹാസന്‍ തന്നെ പറയുന്നത്.

    കഥയും തിരക്കഥയും

    1994 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം സന്താന ഭാരതിയാണ്. കമലിന്റെ തന്നെയായിരുന്നു കഥയും തിരക്കഥയും. സുകന്യയായിരുന്നു ചിത്രത്തിലെ നായിക. ഇളയരാജയുടേതായിരുന്നു സംഗീതം. ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു. ചിത്രത്തെ തേടി ദേശീയ പുരസ്‌കാരങ്ങളും എത്തി. എന്തായാലും അച്ഛന്റെ പാതയിലൂടെ രണ്ട് മക്കളും സിനിമയിലെത്തി. ശ്രുതി തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തിരക്കുള്ള നടിയായി മാറുകയായിരുന്നു. അഭിനയത്തിന് പുറമെ കൊറിയോഗ്രാഫിയടക്കമുള്ള മേഖലകളിലും ശ്രുതി പ്രതിഭ തെളിയിച്ചിട്ടുണ്ട്. പിന്നാലെ സഹോദരി അക്ഷരയും സിനിമയിലെത്തി.

    Recommended Video

    മരക്കാരിന്റെ OTT റിലീസ്.. ദുൽഖറിന് പറയാനുള്ളത്. | Filmibeat Malayalam
    ജന്മദിനാശംസ

     ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്താണെന്ന് അറിയാമോ? പണമോ പ്രശസ്തിയോ അല്ല, മറുപടി പറഞ്ഞ് കിടിലം ഫിറോസ് ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്താണെന്ന് അറിയാമോ? പണമോ പ്രശസ്തിയോ അല്ല, മറുപടി പറഞ്ഞ് കിടിലം ഫിറോസ്

    കഴിഞ്ഞ ദിവസം കമല്‍ഹാസന് ജന്മദിനാശംസകളുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. മക്കളായ ശ്രുതിയും അക്ഷരയും അച്ഛന് ആശംസയുമായി എത്തിയിരുന്നു. ഫഹദ് ഫാസിലും മനോഹരമായൊരു പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. വിക്രം ആണ് കമല്‍ഹാസന്റെ പുതിയ സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ കമലിന്റെ പിറന്നാളിന് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

    Read more about: kamal haasan
    English summary
    Kamal Haasan Once Said He Got The Idea Of Mahanadi From A Similar Incident In His Real Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X