രജനീകാന്ത് ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്നും വഴിമാറി നടക്കാന്‍ ചിന്തിച്ചിട്ടുണ്ട്: കമല്‍ ഹാസന്‍
തമിഴകത്തിന്റെ സൂപ്പര്‍ താരങ്ങളാണ് രജനീകാന്തും കമല്‍ ഹാസനും. ഇരുവരും വ്യത്യസ്തമായ വഴികളിലൂടെയാണ് ഇതുവരേയും സഞ്ചരിച്ചിട്ടുള്ളത്. തമിഴ് സിനിമയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ രണ്ടു പേര്‍. കമലും രജനിയും തമ്മിലുള്ള സൗഹൃദത്തിന് 50 വര്‍ഷത്തെ പഴക്കമുണ്ട്. കാലമിത്രയും പിന്നിട്ടിട്ടും കമലിന്റേയും രജനീയുടേയും ഇരിപ്പിടങ്ങള്‍ക്ക് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല.
ഇപ്പോഴിതാ രജനീകാന്തിനെക്കുറിച്ച് മനസ് തുറക്കുകയാണ് കമല്‍ ഹാസന്‍. തങ്ങളുടെ വര്‍ഷങ്ങളുടെ സൗഹൃദത്തെക്കുറിച്ചും എങ്ങനെയാണ് ഒരേ കാലഘട്ടത്തില്‍ തന്നെ തീര്‍ത്തും വ്യത്യസ്തമായ സിനിമാറ്റിക് യാത്ര തങ്ങള്‍ നടത്തിയതെന്നും വ്യക്തമാക്കുകയാണ് കമല്‍ഹാസന്‍. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം പ്രിയ സുഹൃത്തിനെക്കുറിച്ചം സംസാരിക്കുന്നത്.

നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട് രജനീകാന്ത്. മറ്റാരും ചിന്തിക്കാത്ത സിനിമകളാണ് ഞങ്ങളുടെ സ്വപ്‌നമെങ്കിലും എന്റേയും രജനിയുടേയും സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് പോലും വലിയ അന്തരമുണ്ടെന്ന് തോന്നിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ രണ്ടും കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് ഗുണം ചെയ്യുന്നതാണ്. അഥവാ ഫിലിം ഇന്‍ഡസ്ട്രിയെ നിലനിര്‍ത്തുന്നതാണെന്ന് കമല്‍ഹാസന്‍ പറയുന്നു.
ജീവിതത്തില്‍ ഒന്നുമല്ലാതായി പോകുന്ന ഒരവസ്ഥയില്‍ നിന്ന് സ്വപ്‌നങ്ങളിലേക്ക് പിടിച്ചു കയറിയവരാണ് ഞങ്ങള്‍. ഇന്നും ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് തിരശ്ശീല വീണിട്ടില്ല. നടനായി നില്‍ക്കാന്‍ കഴിയാതെ വന്നാലും സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ ഞാനുണ്ടാകും. അത്രമാത്രം സിനിമ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. പക്ഷെ രജനീകാന്ത് ഇങ്ങനെയൊന്നുമല്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് വഴിമാറി നടക്കുന്നതിനെപ്പറ്റി വരെ അദ്ദേഹം ചിന്തിച്ചിട്ടുണ്ടെന്നും കമല്‍ഹാസന്‍ പറയുന്നു.
അദ്ദേഹത്തിന്റെ ചിന്തകള്‍, സ്വപ്‌നങ്ങള്‍ എല്ലാം വ്യത്യസ്തമാണെന്നിരിക്കെ പല കാര്യങ്ങളിലും ഞങ്ങള്‍ക്ക് സമാനതകളുണ്ട്. ആ വ്യത്യസ്തകളും സമാനതകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഞങ്ങള്‍ എന്നും നല്ല സുഹൃത്തുക്കളാണ്. സിനിമ എനിക്ക് നല്‍കിയ നേട്ടങ്ങളിലൊന്നാണ് രജനീകാന്തുമായുള്ള അമ്പത് വര്‍ഷം നീണ്ട സൗഹൃദമെന്നും അദ്ദേഹം പറയുന്നു.
അക്കാലത്ത് സെറ്റില്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ സിനിമയെക്കുറിച്ചാണ് ഏറെയും സംസാരിച്ചത്. ഒന്നിച്ചുള്ള രംഗങ്ങള്‍ എത്രത്തോളം മികവുറ്റതാക്കാം എന്ന് പലവട്ടം ചര്‍ച്ച ചെയ്തു. രജനീയോടൊപ്പം അഭിനയിക്കുമ്പോള്‍ അത് സീനാണെങ്കിലും അയാള്‍ നമ്മളെ അയാളിലേക്ക് പിടിച്ചു വലിക്കും. അങ്ങനെയൊരു അത്ഭുതം ഞാന്‍ അധികം പേരില്‍ കണ്ടിട്ടില്ല. ഒറ്റ നിമിഷം കൊണ്ട് തന്റെ ശരീരഭാഷയെ കഥാപാത്രത്തിനായി രജനി മാറ്റിമറിക്കുന്നത് കാണുന്നവരില്‍ അത്ഭുതമുണ്ടാക്കും. അത് രജനിയുടെ പ്രത്യേകതയാണ്. ഒരര്‍ത്ഥത്തില്‍ രജനിയ്ക്ക് മാത്രം കഴിയുന്നതാണെന്നും കമല്‍ഹാസന്‍ പറയുന്നു.

അതേസമയം തങ്ങളുടെ കരിയറില്‍ വലിയ തിരിച്ചുവരവുകള്‍ നടത്തി തിളങ്ങി നില്‍ക്കുകയാണ് കമല്‍ഹാസനും രജനീകാന്തും. വിക്രത്തിലൂടെ ബോക്‌സ് ഓഫീസ് ഇളക്കി മറിച്ചിരിക്കുകയാണ് കമല്‍ഹാസന്‍. സൂപ്പര്‍ ഹിറ്റ് സിനിമയായ ഇന്ത്യന്റെ രണ്ടാം ഭാഗം, മണിരത്‌നവുമായി പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരുമിക്കുന്ന സിനിമ തുടങ്ങിയ സിനിമകളാണ് കമല്‍ഹാസന്റേതായി അണിയറയിലുള്ളത്.
ജയിലറിലൂടെയാണ് രജനീകാന്ത് വീണ്ടും കയ്യടി നേടിയത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു. വിനായകനായിരുന്നു ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചത്. ഈ ചിത്രം വന്‍ വിജയമായി മാറിയിരുന്നു.


Click it and Unblock the Notifications