അന്ന് വീട് വിട്ടിറങ്ങുമ്പോൾ 60 രൂപയായിരുന്നു കൈയിൽ: ആ രാത്രി മുഴുവൻ കാറിൽ കിടന്നു: സരിക താക്കൂർ

ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് കമൽ ഹാസൻ. ഇന്ത്യയിലെ 6 ഭാഷകളിലായി നിരവധി സിനിമകളിലാണ് കമൽ ഹാസൻ അഭിനയിച്ചത്. സിനിമാ മേഖലയിൽ പകരം വെക്കാനില്ലാത്ത അഭിനേതാവാണ് അദ്ദേഹം. അഭിനയത്തിനു പുറമേ സംവിധായകനും, എഴുത്തുകാരനും, നിർമ്മാതാവും കൂടിയാണ് അദ്ദേഹം. സിനിമയിൽ അഭിനയിക്കുന്ന കാലം തൊട്ടേ നിരവധി വിവാദങ്ങളിലും കമൽഹാസൻ പേര് ഉയർന്നിരുന്നു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ വിവാഹ ബന്ധത്തെ കുറിച്ചും, വിവാഹേതര ബന്ധങ്ങളെ കുറിച്ചും.

കമൽ ഹാസൻ ആദ്യം വിവാഹം ചെയ്തത് നടിയും നർത്തകിയുമായ വാണി ​ഗണപതിയെ ആയിരുന്നു. 'മേൽനാട്ടു മരുമകൾ' എന്ന ചിത്രത്തിലൂടെയാണ് വാണി ​ഗണപതി കോളിവുഡിൽ അഭിനയിക്കുന്നത്. ആ ചിത്രത്തിൽ കമൽ ഹാസനും അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാവുന്നതും 1978ൽ വിവാഹിതരാവുന്നതും. വിവാഹത്തോടെ വാണി അഭിനയത്തോട് വിട പറയുകയും പിന്നീട് കോസ്റ്റ്യൂം ഡിസൈനർ ആവുകയും ചെയ്തു. കമൽ ഹാസന്റെ തന്നെ സിനിമകളിൽ വാണി ഡിസൈനിം​ഗ് ചെയ്തിട്ടുണ്ട്. എന്നാൽ പല കാരണങ്ങളാൽ 1988ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.

Sarika

വാണി ​ഗണപതിയുമായി ദാമ്പത്യ ജീവിതം ഉള്ളപ്പോൾ തന്നെ അഭിനേത്രി സരിക താക്കൂറുമായി കമൽഹാസന് ബന്ധമുണ്ടായിരുന്നു. ഇവരുടെ ആദ്യ മകൾ ശ്രുതി ഹാസൻ 1986 ജനിച്ചു. എന്നാൽ വാണി ​ഗണപതിയുമായുള്ള വിവാഹ ബന്ധം 1988ൽ വേർപെടുത്തിയതിനു തൊട്ടു പിന്നാലെ അതേ വർഷമാണ് സരികയും കമൽ ഹാസനും തമ്മിൽ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സരിക സിനിമയോട് വിട പറഞ്ഞു. ശേഷം കോസ്റ്റ്യൂം ഡിസൈനിം​ഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

2001ൽ കമൽ ഹാസൻ സംവിധാനം ചെയ്ത 'ഹേയ് റാം' എന്ന ചിത്രത്തിൽ കോസ്റ്റ്യൂം ചെയ്തതിന് മികച്ച കോസ്റ്റ്യൂം ഡിസൈനിം​ഗിനുള്ള ദേശീയ പുരസ്കാരം സരികക്ക് ലഭിച്ചിരുന്നു. എന്നാൽ 2004ൽ സരികയുമായുള്ള ബന്ധവും വേർപെടുത്തി. ഇരുവർക്കും അക്ഷര ഹാസൻ എന്ന മകളുമുണ്ട്. പഴയൊരു അഭിമുഖത്തിനിടെ സരിക തന്റെ ഡിവോഴ്സിനെ കുറിച്ച് ചില കാര്യങ്ങൾ പറയുന്നുണ്ട്. അത് വീണ്ടും ഇപ്പോൾ വൈറലാവുന്നു.

"കമൽ ഹാസനുമായുള്ള വേർപിരിയൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ്. എനിക്കും എന്റെ അമ്മക്കും ശരിയാണെന്ന് തോന്നി ചെയ്ത കാര്യമാണ് ഇത്. ഈ ഒരു തീരുമാനം ഞങ്ങളുടെ നല്ലതിനു വേണ്ടിയാണ് എടുത്തത്. ചില തീരുമാനങ്ങൾ നമുക്ക് പെട്ടെന്ന് എടുക്കാൻ സാധിക്കില്ല. അതിനാൽ കുറേ ദിവസങ്ങൾ ഇരുന്ന് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു അത്. കമൽ ഹാസനുമായി പിരിയുമ്പോൾ ഒരു കാറും പിന്നെ 60 രൂപയുമായിരുന്നു എന്റെ കയ്യിൽ ഉണ്ടായിരുന്നത്."

Sarika

"അതും കൊണ്ട് ഞാൻ എന്റെ സുഹൃത്തുക്കളുടെ വീട്ടിൽ പോയി, ഒന്നു കളിച്ചു. ശേഷം രാത്രി എന്റെ കാറിൽ കിടന്നുറങ്ങി." സരിക പറഞ്ഞു. സരികയുമായി ബന്ധം വേർപെടുത്തിയതിനു ശേഷം കമൽ ഹാസൻ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യമായിരുന്നു എന്തുകൊണ്ടാണ് സരികയെ സഹായിക്കാത്തത് എന്ന്. ആ സമയത്ത് സരിക ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് കടന്നു പോയത്. എന്നാൽ ഇതിനു കമൽ ഹാസൻ പറഞ്ഞത് സരിക അത്തരത്തിൽ മറ്റൊരാളുടെ സഹായം സ്വീകരിക്കുന്ന ഒരാളല്ല എന്നാണ്.

അവർക്ക് സിമ്പതി ഇഷ്ടമല്ല. അപ്പോൾ പിന്നെ ഞാൻ അവരെ സഹായിക്കാൻ ശ്രമിച്ചാൽ സരികക്ക് അത് അപമാനമായിട്ടേ തോന്നുകയുള്ളൂ. ആരുടേയും സഹായമില്ലാതെ സ്വന്തം കാലിൽ ജീവിച്ചു കാണിച്ച സരികയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ് ഉള്ളത്. കമൽ ഹാസൻ പറഞ്ഞു. 2005 മുതൽ നടി ​ഗൗതമിയുമായി കമൽഹാസൻ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. എന്നാൽ 10 വർഷത്തിനു ശേഷം ആ ബന്ധവും അവസാനിച്ചു.

More from Filmibeat

Read more about: kamal hasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X