മോനോടും ഭര്‍ത്താവിനോടും യാത്ര പറഞ്ഞ് ഇറങ്ങിയതാ; ഈ ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല!
തമിഴ് നാട്ടില്‍ നിന്നും മലയാളത്തില്‍ നിരവധി ഹിറ്റുകളില്‍ നായികയായി മാറിയ നടിയാണ് കനിഹ. പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങി കനിഹ കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. ഇപ്പോള്‍ ടെലിവിഷനിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് കനിഹ. തമിഴ് പരമ്പരയിലൂടെയാണ് കനിഹ ടെലിവിഷന്‍ ലോകത്തിലേക്ക് എത്തുന്നത്.
എതിര്‍നീച്ചല്‍ എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കനിഹയാണ്. ജനപ്രീയ പരമ്പരയാണ് എതിര്‍നീച്ചല്‍. സിനിമയില്‍ നിന്നും സീരിയലിലേക്കുള്ള കനഹിയുടെ ചുവടുമാറ്റത്തെ ഇരുകയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒന്നര വര്‍ഷത്തിലേറെയായി വിജയകരമായി സംപ്രേക്ഷണം തുടരുകയാണ് എതിര്‍നീച്ചല്‍.

എന്നാല്‍ ഇന്നലെ എതിര്‍നീച്ചലിന്റെ പ്രേക്ഷകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമെല്ലാം നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത കേള്‍ക്കേണ്ടി വന്നു. സിനിമ-സീരിയല്‍ താരം മാരിമുത്തുവിന്റെ മരണമായിരുന്നു ആ വാര്‍ത്ത. ഈയ്യടുത്തിറങ്ങിയ ജയിലറടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടനാണ് മാരിമുത്തു. എതിര്‍നീച്ചല്‍ എന്ന പരമ്പരയിലെ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചത് മാരിമുത്തുവായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
താന്‍ അഭിനയിക്കുന്ന സീരിയലിനായി ഡബ്ബ് ചെയ്യുന്നതിനിടെ മാരിമുത്തു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മലയാളത്തിലും അഭിനയിച്ചിട്ടുള്ള നടനാണ് മാരിമുത്തു. മമ്മൂട്ടി ചിത്രം ഷൈലോക്കിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മാരിമുത്തിന് ആദാരാഞ്ജലി അര്‍പ്പിച്ച് ധാരാളം താരങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ മാരിമുത്തുവിനെക്കുറിച്ച് സംസാരിക്കുന്ന കനിഹയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്.
മാരിമുത്തുവിനെ കാണാന്‍ കനിഹ ആശുപത്രിയിലെത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലും താരമെത്തി. മാരിമുത്തുവിനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു കനിഹ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ അനുസ്മരിച്ചത്. 'എന്തിനാണ് സര്‍ ഇത്രപെട്ടന്ന് പോയത്. നിങ്ങളുടെ ചിരിയും സംസാരവും എല്ലാം ഇപ്പോഴും എന്റെ കാതുകളിലുണ്ട്. ഞങ്ങള്‍ എല്ലാം നിങ്ങളെ മിസ്സ് ചെയ്യും' എന്നാണ് കനിഹ തന്റെ പോസ്റ്റില്‍ കുറിച്ചത്. പിന്നാലെയാണ് താരം വീഡിയോയുമായി എത്തിയത്.
വികാരഭരിതയായിട്ടായിരുന്നു കനിഹയുടെ സംസാരം. എന്നത്തെയും പോലെ രാവിലെ ഭര്‍ത്താവിനോടും മകനോടും ഷൂട്ടിങിന് പോയിട്ടു വരാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇത്തരമൊരു ദുഃഖ വാര്‍ത്ത കേള്‍ക്കേണ്ടി വരും എന്ന് കരുതിയല്ലെന്നാണ് കനിഹ പറയുന്നത്. അഭിനയിക്കുന്നതിനായി മേക്കപ്പ് ഇട്ടുകൊണ്ടിരിക്കെയാണ് മാരിമുത്തു സാര്‍ കുഴഞ്ഞു വീണുവെന്നും ആശുപത്രിയില്‍ കൊണ്ടു പോയെന്നും അറിയുന്നത്. ആദ്യം കരുതിയത് വ്യാജ വാര്‍ത്തയാകണേ എന്നായിരുന്നു. വാര്‍ത്ത ശരിയാണെങ്കില്‍ അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ എന്നും പ്രാര്‍ത്ഥിച്ചുവെന്നും കനിഹ പറയുന്നു.
എന്നാല്‍ പിന്നാലെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത എത്തി. ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല ആ വാര്‍ത്ത. രണ്ട് വര്‍ഷമായി ഒരുമിച്ച് അഭിനയിക്കുന്നു. എതിര്‍നീച്ചല്‍ ടീം തങ്ങള്‍ക്ക് ഒരു കുടംബം പോലെയാണെന്നും അതുകൊണ്ട് ആ വാര്‍ത്ത വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചില്ലെന്നാണ് കനിഹ പറയുന്നത്. ഏത് വിഷയത്തെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു മാരിമുത്തു. രാഷ്ട്രീയം, സിനിമ, പുസ്തകം,എല്ലാത്തിനേയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നുവെന്ന് കനിഹ പറയുന്നു.

അതേസമയം അദ്ദേഹത്തിന്റെ ചിരി തന്റെ കാതില്‍ ഇപ്പോഴുമുണ്ടെന്നും കനിഹ പറയുന്നു. വീട്ടില്‍ എല്ലാവര്‍ക്കും സുഖമാണോ, മോന്‍ എന്ത് പറയുന്നു എന്നെക്കെ എപ്പോള്‍ കണ്ടാലും അദ്ദേഹം ചോദിക്കും. സ്ത്രീകളെ അതിയായി ബഹുമാനിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും കനിഹ പറയുന്നു. അഭിനയത്തോട് അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നുവെന്നും കനിഹ ഓര്‍ക്കുന്നുണ്ട്.
വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ശീലക്കാരനായിരുന്നു അദ്ദേഹമെന്നും കനിഹ പറയുന്നു. അതേസമയം, കരിയറില്‍ നേട്ടങ്ങളിലേക്ക് എത്തുമ്പോഴാണ്്‌ദ്ദേഹത്തിന് മരണം സംഭവിച്ചതെന്നും കനിഹ അഭിപ്രായപ്പെടുന്നുണ്ട്. കനിഹയുടെ വികാഭരിതമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇന്നലെ മാരിമുത്തുവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ സിനിമ-സീരിയല്‍ രംഗത്തു നിന്നും ധാരാളം പേരാണ് അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചെത്തുന്നത്.


Click it and Unblock the Notifications











