Don't Miss!
- Finance
മ്യൂച്വല്‍ ഫണ്ട് വഴി എങ്ങനെ മാസ വരുമാനം നേടാം; മാസം 10,000 രൂപ നേടാൻ നിക്ഷേപിക്കേണ്ടത് ഇങ്ങനെ
- News
viral video: താളത്തിൽ ഡ്രമ്മടിച്ച് മോദി, ആവേശത്തിൽ കാണികൾ; വൈറൽ വീഡിയോ
- Lifestyle
ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നവര്‍ അറിയേണ്ട പ്രത്യേക ഫലങ്ങള്‍
- Sports
IND vs NZ: ധോണിയുടെ കഴിവ് ഗില്ലിനും കിട്ടിയിട്ടുണ്ട്! സാമ്യതകളേറെ-ചൂണ്ടിക്കാട്ടി സഞ്ജയ്
- Travel
ഇത് തള്ളല്ല!! വെറും രണ്ടുതൂണിൽ നിൽക്കുന്ന കടലിനു നടുവിലെ രാജ്യം, അറിയാം കുഞ്ഞൻ രാജ്യത്തെ കുറിച്ച്...
- Technology
ഇത്ര ചീപ്പാണോ ഇലോൺ മസ്ക്..? 2016-ൽ ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമോ? എല്ലുസാമിയുടെ വെളിപ്പെടുത്തൽ | Tesla
- Automobiles
വിപണി പിടിക്കാൻ മാരുതിയുടെ 'ഗുലാൻ' ഫ്രോങ്ക്സിന്റെ ഫസ്റ്റ് ലുക്ക് റിവ്യൂ ഇതാ...
തലൈവര്‍ ചിത്രത്തില്‍ രാഷ്ട്രീയമുണ്ടാകില്ല! തുറന്ന് പറഞ്ഞ് കാര്‍ത്തിക്ക് സുബ്ബരാജ്
കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനികാന്ത് ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴില്‍ വ്യത്യസ്ഥമാര്‍ന്ന സിനിമകള്‍ ഒരുക്കിയ കാര്‍ത്തിക്കും തലൈവരും ആദ്യമായി ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുളളത്. രജനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായ കാല,2.0 എന്നിവ പുറത്തിറങ്ങിയ ശേഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നാണ് അറിയുന്നത്.
സഞ്ജയ് ദത്തായി രണ്‍ബീറിന്റെ പരകായ പ്രവേശം! സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
സ്റ്റൈല്‍ മന്നനും കാര്‍ത്തിക്കും ആദ്യമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. അടുത്തിടെ തലൈവരുമായുളള തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് കാര്‍ത്തിക്ക് സുബ്ബരാജ് മനസുതുറന്നിരുന്നു.

തമിഴിലെ ക്ലാസ് സംവിധായകനൊപ്പം രജനി
വിജയ് സേതുപതിയെ നായകനാക്കിയൊരുക്കിയ പിസ എന്ന ചിത്രമായിരുന്നു കാര്‍ത്തിക്ക് സുബരാജ് ആദ്യമായി തമിഴില്‍ സംവിധാനം ചെയ്തിരുന്നത്. ഒരു ഹൊറര്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. പിസയ്ക്കു പുറമെ ജീഗര്തണ്ട, ഇരൈവി തുടങ്ങിയവയും കാര്‍ത്തിക്കിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. കാര്‍ത്തിക്കും തലൈവരും ആദ്യമായി ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കും സിനിമാ പ്രേമികള്ക്കുമുളളത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലുളള ഒരു മികച്ച ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്.

രജനിക്കൊപ്പം മക്കള്‍ സെല്വന്
മക്കള്‍ സെല്വന് വിജയ് സേതുപതി രജനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്റ്റൈല്‍ മന്നനൊപ്പം സേതുപതി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ വലിയ സന്തോഷമാണ് ഉണ്ടാക്കിയിരുന്നത്. രജനിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുകായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിവും ഇതില്‍ ഔദ്യാഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സ്റ്റൈല്‍ മന്നനും മക്കള്‍ സെല്‍വനും ഒരുമിച്ച് ബിഗ് സ്ക്രീനിലെത്തുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സണ്‍ പിക്ചേഴ്സിന്റെ നിര്‍മ്മാണം
തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്ചേഴ്സാണ് കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി വന്‍ പ്രതിഫലമാണ് നിര്‍മ്മാതാക്കള്‍ രജനിക്ക് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. 40ദിവസത്തെ ഷൂട്ടിംഗിനായി 65 കോടിയാണ് തലൈവരുടെ പ്രതിഫലമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മുന്ചിത്രങ്ങള് പോലെ ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് കാര്‍ത്തിക്ക് സുബ്ബരാജ് എത്തുന്നത്. ചിത്രത്തില്‍ ബോബി സിംഹ,സിമ്രാന് തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രജനി ചിത്രത്തെക്കുറിച്ച് കാര്‍ത്തിക്ക്
തലൈവര്‍ക്കൊപ്പമുളള ആദ്യ ചിത്രത്തില്‍ രാഷ്ട്രീയം പറയുന്നേയില്ലായെന്നാണ് കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞിരിക്കുന്നത്. രജനിയുടെ മുന്‍ ചിത്രങ്ങള്‍ പോലൊരു സിനിമയായിരിക്കുമോയെന്ന് ചോദിച്ചപ്പോഴാണ് കാര്‍ത്തിക്ക് ഇങ്ങനെ പറഞ്ഞത്.തലൈവര്‍ക്കൊപ്പം ഒരു സിനിമ ചെയ്യുകായെന്നത് തന്റെ സ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. സ്റ്റൈല്‍ മന്നനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാല്‍ അത് ഇത്ര പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കാര്‍ത്തിക്ക് പറഞ്ഞു

ചിത്രത്തെക്കുറിച്ച് തലൈവര്‍ പറഞ്ഞത്
ഒരു വര്‍ഷം മുന്‍പായിരുന്നു ചിത്രത്തെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ആദ്ദേഹത്തെ കണ്ടതെന്ന് കാര്‍ത്തിക്ക് പറയുന്നു. അദ്ദേഹം സമ്മതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ എല്ലാ ചിത്രങ്ങളും കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. തലൈവര്‍ക്ക് എന്റെ കഴിവില്‍ വലിയ വിശ്വാസമാണ് ഉണ്ടായിരുന്നത്. കാല, 2.0 എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം നമ്മുക്ക് തുടങ്ങാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ കരുതിയത് അദ്ദേഹം അതെല്ലാം മറക്കുമെന്നാണ്. എന്നാല്‍ മറ്റു പ്രോജക്ടുകളുടെ തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ തുടങ്ങാമെന്ന് പറഞ്ഞ് അദ്ദേഹം വാക്കുപാലിച്ചു,കാര്‍ത്തിക്ക് പറഞ്ഞു.
ദിലീപ് ആരാധകര്‍ക്ക് ഇനി ആഘോഷിക്കാം! 2 കണ്ട്രീസിന് രണ്ടാം ഭാഗം വരുന്നു? ഇത് പൊളിച്ചടുക്കും!!
അശ്ലീല തമാശകള്‍ നിര്‍ത്തുക! ഇല്ലെങ്കില്‍ നീ വിവരമറിയും! ഹാസ്യ താരത്തിനെതിരെ ഭീഷണിയുമായി ശ്രീറെഡ്ഡി
-
വയസ് 40 ആയി, ഇതുവരെ അനുഭവിക്കാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായത്; മിഡ് ലൈഫ് ക്രൈസസാണെന്ന് രഞ്ജിനി ഹരിദാസ്
-
കെെയ്യില്‍ പിടിച്ചു വലിച്ചു, തോളില്‍ പിടിക്കാന്‍ നോക്കി യുവാവ്; പ്രതികരിച്ച് അപര്‍ണ; ലോ കോളേജില്‍ നടന്നത്!
-
നടി രാത്രിയില്‍ കുളിച്ചിട്ട് വരുന്ന സീന്‍ കണ്ടതോടെയാണ് പണി കിട്ടിയെന്ന് മനസിലായത്; ഡാൻസേഴ്സിന് പറ്റുന്ന അബദ്ധം