തിയ്യേറ്ററുകള്‍ പൂരപ്പറമ്പാക്കി പേട്ടയുടെ റിലീസ്! ചിത്രം കാണുന്നവരോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍!

By Midhun Raj

Recommended Video

കാര്‍ത്തിക്കിന്റെ അഭ്യര്‍ത്ഥന ഇങ്ങനെ | Karthik Subbaraj about #Petta | filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേട്ട തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. 2.0യ്ക്കു ശേഷമുളള തലൈവര്‍ ചിത്രം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ കാര്‍ത്തിക്ക് സുബ്ബരാജ് ഒരുക്കിയ ചിത്രം കൂടിയാണ് പേട്ട. ഇതിനുമുന്‍പ് പിസ,ജിഗര്‍തണ്ട,ഇരൈവി തുടങ്ങി പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ കാര്‍ത്തിക്ക് തമിഴില്‍ സംവിധാനം ചെയ്തിരുന്നു.

തലൈവരുമായി കാര്‍ത്തിക്ക് ആദ്യമായി ഒന്നിച്ചപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു സിനിമാ പ്രേമികള്‍ക്കു ഉണ്ടായിരുന്നത്. രജനിയുടെ മാസും ക്ലാസും ചേര്‍ന്നുളള പ്രകടനത്തില്‍ കുറഞ്ഞതൊന്നും പേട്ടയില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് സിനിമ തിയ്യേറ്ററുകളിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. അതേസമയം പേട്ട കാണുന്നവരോട് ഒരഭ്യര്‍ത്ഥനയുമായി സംവിധായകനായ കാര്‍ത്തിക്ക് സുബ്ബരാജ് എത്തിയിരുന്നു.

പേട്ടയുടെ റിലീസ്

പേട്ടയുടെ റിലീസ്

ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് പേട്ട ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനവും രജനീകാന്തിന്റെ പ്രകടനവുമാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. അതേസമയം പ്രതീക്ഷകള്‍ തെറ്റിക്കാതെ വന്ന ഒരു ചിത്രമാണ് പേട്ടയെന്നാണ് അഭിപ്രായങ്ങള്‍ വന്നിരുന്നത്. പഴയ രജനീകാന്തിന്റെ ചിത്രത്തിലൂടെ സംവിധായകന്‍ തിരിച്ചുകൊണ്ടുവന്നെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനായിരുന്നു തലൈവരുടെ പേട്ട നിര്‍മ്മിച്ചിരുന്നത്.

കാര്‍ത്തിക്കിന്റെ അഭ്യര്‍ത്ഥന

കാര്‍ത്തിക്കിന്റെ അഭ്യര്‍ത്ഥന

അതേസമയം സിനിമ റിലീസ് ചെയ്ത ആദ്യം ദിനം തന്നെയായിരുന്നു പേട്ടയുടെ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് ട്വിറ്ററില്‍ ഒരഭ്യര്‍ത്ഥനയുമായി എത്തിയിരുന്നത്. ചിത്രത്തിന്റെ കഥയും സര്‍പ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്നാണ് കാര്‍ത്തിക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പേട്ട കാത്തിരിക്കുന്ന എല്ലാവരോടുമുളള സ്‌നേഹവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കൂടാതെ അജിത്ത് ചിത്രം വിശ്വാസത്തിന് ആശംസകളും തന്റെ ട്വീറ്റില്‍ കാര്‍ത്തിക്ക് കുറിച്ചിരുന്നു.

ട്വീറ്റ് കാണൂ

മികച്ചൊരു രജനി ചിത്രം

മികച്ചൊരു രജനി ചിത്രം

അതേസമയം പേട്ട കണ്ട് ധനുഷും വിനീത് ശ്രീനിവാസനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ശ്രദ്ധേയമായിരുന്നു. എല്ലാവരും പേട്ട മികച്ചൊരു രജനി ചിത്രമാണെന്ന അഭിപ്രായമായിരുന്നു പങ്കുവെച്ചിരുന്നത്. രജനിക്കൊപ്പം കാര്‍ത്തിക്ക് സുബ്ബരാജിനും സംഗീത സംവിധാനം നിര്‍വ്വഹിച്ച അനിരുദ്ധ് രവിചന്ദറിനും എല്ലാവരും നന്ദി അറിയിക്കുന്നുണ്ട്. അനിരുദ്ധിന്റെ പാട്ടുകളെല്ലാം വേറെ ലെവല്‍ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വന്നത്.

വിജയ് സേതുപതിയുടെ വില്ലന്‍ വേഷം

വിജയ് സേതുപതിയുടെ വില്ലന്‍ വേഷം

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ രജനീകാന്തിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. സേതുപതിക്കൊപ്പം നവാസുദ്ദീന്‍ സിദ്ധിഖിയും ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തുന്നു, സിമ്രാനും തൃഷയും നായികമാരായി എത്തുന്ന ചിത്രത്തില്‍ ബോബി സിംഹ,ശശി കുമാര്‍,മാളവിക മോഹന്‍,യോഗി ബാബു,മേഘാ ആകാശ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തിരു ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് വിവേക് ഹര്‍ഷന്‍ എഡിറ്റിങ് ചെയ്തിരിക്കുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X