പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുന്ന സ്ത്രീകളുണ്ട്, എനിക്ക് ആ പണം വേണ്ട!

ക്യാമറയില് മുഖം കാണിക്കുക എന്നത് വലിയ സ്വപ്‌നമായി കാണുന്ന പലരുമുണ്ട്. സിനിമയിലോ സീരിയലിലോ ഒക്കെ അഭിനയിക്കുക എന്നത് ജീവിതലക്ഷ്യമാക്കിയവര്‍. എന്നാല്‍ ഇത്തരക്കാരെ ചൂഷണം ചെയ്യാനായി തയ്യാറെടുത്ത് നില്‍ക്കുന്നവരുണ്ട്. അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാനസികമായും ശാരീരികമായും സാമ്പത്തികമായുമെല്ലാം ചൂഷണം ചെയ്യുന്നവര്‍ ഇന്നുമുണ്ട്.

സിനിമാ-സീരിയല്‍ രംഗത്തുള്ള കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള പലരുടേയും തുറന്നു പറച്ചിലുകള്‍ വലിയ വാര്‍ത്തകളായി മാറിയിട്ടുണ്ട്. സിനിമയിലോ മറ്റ് മേഖലകളിലോ ബന്ധങ്ങളോ പരിചയക്കാരോ ഇല്ലാതെ കടന്നു വരുന്നവര്‍ മാത്രമല്ല ഇത്തരം മോശം അനുഭവങ്ങള്‍ നേരിടുന്നത്. താരകുടുംബാംഗങ്ങള്‍ക്ക് പോലും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്.

Arthika

ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് നടി അര്‍ത്ഥിക. തമിഴ് സീരിയല്‍ താരമാണ് അര്‍ത്ഥിക. സീ തമിഴ് ടിവിയിലെ കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് അര്‍ത്ഥിക അഭിനയിക്കുന്നത്. പരമ്പരയിലെ നായികയാണ് അര്‍ത്ഥിക. തന്നോട് അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച് പലരും വന്നിട്ടുണ്ടെന്നാണ് അര്‍ത്ഥിക പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു അര്‍ത്ഥികയുടെ തുറന്നു പറച്ചില്‍. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.

തന്നോട് ചിലര്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച് വന്നിട്ടുണ്ട്. അങ്ങനെ വരുന്നവരോട് താന്‍ അത്തരക്കാരിയല്ലെന്ന് തുറന്ന് പറയുമെന്നാണ് അര്‍ത്ഥിക പറയുന്നത്. എന്നെക്കുറിച്ച് അറിയാതെയാകും അവര്‍ വന്നത്. എന്നാല്‍ ഇനി മേലാല്‍ തന്നോട് ഇക്കാര്യം ചോദിക്കരുതന്ന് പറയുമെന്നാണ് അര്‍ത്ഥിക പറയുന്നത്. താനിക്ക് സിനിമയും സീരിയലുമൊന്നും തന്റെ ആത്മാഭിമാനത്തേക്കാള്‍ വലുതല്ലെന്നാണ് നടി പറയുന്നത്.

''ഈ ജോലി എനിക്ക് എല്ലാമല്ല. ഇതല്ലെങ്കില്‍ ഞാന്‍ വേറെ പണിക്ക് പോകും. പേരിനും പണത്തിനും വേണ്ടി പല സ്ത്രീകളും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകും. അവര്‍ അങ്ങനെ ചെയ്യുന്നതു കൊണ്ടാണ് മറ്റ് സ്ത്രീകളോടും അവര്‍ അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച് വരുന്നത്'' എന്നായിരുന്നു അര്‍ത്ഥികയുടെ പ്രതികരണം. ചോദിക്കുന്നവരെ തെറ്റ് പറയാനാകില്ല. അവരോട് വ്യക്തമായി തന്നെ കാര്യം പറയണമെന്നാണ് അര്‍ത്ഥിക പറയുന്നത്.

കൂടാതെ താന്‍ ഗ്ലാമറസായി വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് അര്‍ത്ഥിക പറയുന്നത്. അത്തരം കാര്യങ്ങളെല്ലാം താന്‍ നേരത്തെ തന്നെ പറയാറുണ്ട്. അതുകാരണം തനിക്ക് ലഭിക്കുന്ന പ്രതിഫലം കുറഞ്ഞാലും താനത് കാര്യമാക്കുന്നില്ലെന്നാണ് നടി പറയുന്നത്. നടിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

Arthika

അതേസമയം കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ചുമൊക്കെ തുറന്ന് പറയുന്ന ആദ്യത്തെ ആളല്ല അര്‍ത്ഥിക. തമിഴ് സീരിയല്‍ രംഗത്തു നിന്നു തന്നെ പലരും സമാന അനുഭവം പങ്കുവച്ചിട്ടുണ്ട്. മകള്‍ക്ക് വേണ്ടി അമ്മയോട് അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞ സംഭവവും ഈയ്യടുത്ത് വാര്‍ത്തയായിരുന്നു. സിനിമാ ലോകത്ത് ചര്‍ച്ചയായ മീടു തുറന്ന് പറച്ചിലുകളുടെ സമയത്ത് പല പ്രമുഖ നടിമാരും തങ്ങളുടെ ദുരനുഭവം തുറന്ന് പറഞ്ഞിരുന്നു.

നേരത്തെ നടി വരലക്ഷ്മി ശരത്കുമാർ അടക്കം ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. താരപുത്രിയായ തന്നോട് ഇത്തരം സമീപനം കാണിച്ചവർ സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ വരുന്നവരോട് എത്തരത്തിലാകും പെരുമാറുക എന്നായിരുന്നു വരലക്ഷ്മി ചോദിച്ചത്. നടന്‍ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X