»   » ജോര്‍ജ്ജിന്റെ സെലിന്‍ തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം

ജോര്‍ജ്ജിന്റെ സെലിന്‍ തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam

അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റിന്‍ എന്നിങ്ങനെ മൂന്ന് നായികമാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ചിത്രമാണ് അല്‍ഫോന്‍സ് പുത്രന്റെ പ്രേമം. ആ മൂന്ന് നായികമാരും ഒരേ പോലെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകെയും ചെയ്തു. ഇപ്പോഴിതാ മൂന്ന് പേരും പുതിയ ചിത്രങ്ങളില്‍ കമ്മിറ്റഡായിരിക്കുകയാണ്. പ്രേമത്തിന്റെ തെലുങ്ക് ചിത്രത്തിലാണ് അനുപമ പരമേശ്വരന്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി സായി പല്ലവിയും എത്തി. ദിലീപിന്റെ നായികയായി കിങ് ലയര്‍ എന്ന ചിത്രത്തിലാണ് മഡോണ സെബാസ്റ്റിന്‍.

ഇപ്പോഴിതാ മഡോണ സെബാസ്റ്റിന്‍ കിങ് ലയറിന് ശേഷം തമിഴിലേക്കും അരങ്ങേറ്റം കുറിക്കുന്നു. നളന്‍ കുമാര സ്വാമി സംവിധാനം ചെയ്യുന്ന കാതലും കണ്ടത് പോകും എന്ന ചിത്രത്തിലൂടെയാണ് മഡോണ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകന്‍.

ജോര്‍ജ്ജിന്റെ സെലിന്‍ തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം

വിജയ് സേതുപതിയും മഡോണ സെബാസ്റ്റിനും കേന്ദ്ര കഥപാത്രങ്ങളായി അവതരിപ്പിക്കുന്ന കാതലും കണ്ടത് പോകും ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ജോര്‍ജ്ജിന്റെ സെലിന്‍ തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം

നളന്‍ കുമാര സ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജോര്‍ജ്ജിന്റെ സെലിന്‍ തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം

ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും.

ജോര്‍ജ്ജിന്റെ സെലിന്‍ തമിഴില്‍ വിജയ് സേതുപതിയ്‌ക്കൊപ്പം

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വിക്കുന്നത്.

English summary
Kathalum Kandathu pokum firstlook poster.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam