എട്ട് വയസ് മുതല്‍ പീഡനം, 25000 രൂപയ്ക്ക് വില്‍ക്കാന്‍ നോക്കി; അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല!

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ഖുശ്ബു. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സാന്നിധ്യമാണ് ഖുശ്ബു. ഈയ്യടുത്ത് തന്റെ അച്ഛനെതിരെ ഖുശ്ബു നടത്തിയ വെളിപ്പെടുത്തലുകള്‍ വാര്‍ത്തയായി മാറിയിരുന്നു. അച്ഛന്‍ തന്നെ എട്ടു വയസ് മുതല്‍ 15 വയസു വരെ ലൈംഗികായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഖുശ്ബു വെളിപ്പെടുത്തിയത്.

പിന്നാലെ അച്ഛന്‍ തന്നെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ അനുഭവം എന്തുകൊണ്ടാണ് തുറന്നു പറഞ്ഞതെന്ന് വ്യക്തമാക്കുകയാണ് ഖുശ്ബു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

Khushboo

''പതിനാറാം വയസ് മുതല്‍ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ ഇപ്പോഴുണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ല. അന്ന് നടന്നതെല്ലാം മനസില്‍ എവിടെയോ ഉണ്ടായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുന്നത് നെഞ്ചിലൊരു ഭാരവും കൊണ്ടാണ്. ഒരു സ്തീയെന്ന നിലയിലും എന്‍സിഡബ്ല്യു അംഗം എന്ന നിലയിലും എനിക്ക് പറയാനുള്ളത് എന്തെങ്കിലും സംഭവിച്ചാല്‍ അപ്പോള്‍ തന്നെ അതേക്കുറിച്ച് പറയാന്‍ തയ്യാറാകണം എന്നാണ്'' ഖുശ്ബു പറയുന്നു.

എന്റെ അച്ഛന്‍ ആയതിനാലാണ് ഇത്രയും കാലം സംസാരിക്കാതിരുന്നത്. എന്റെ അമ്മയേയും കുടുംബാംഗങ്ങളേയുമൊക്കെ ബാധിക്കും എന്നതിനാലായിരുന്നു. പക്ഷെ, ഇത് എന്റെ മക്കള്‍ക്കും ഭര്‍ത്താവിനും ഒട്ടും ഞെട്ടലുണ്ടാക്കിയിട്ടില്ല. അവര്‍ക്കിതേക്കുറിച്ച് അറിയാമായിരുന്നു. തുറന്നു പറഞ്ഞതോടെ വലിയൊരു ഭാരം കുറഞ്ഞതുപോലെ തോന്നി. കുറച്ചു പേരെയെങ്കിലും തുറന്ന് സംസാരിക്കുന്നതിനായി പ്രചോദിക്കാന്‍ സാധിച്ചാല്‍ എനിക്ക് സന്തോഷമാണെന്നും ഖുശ്ബു പറയുന്നു.

ഇത്തരം ചൂഷണങ്ങളില്‍ തൊണ്ണൂറ് ശതമാനവും സംഭവിക്കുന്നത് കുടുംബത്തിനുള്ളില്‍ തന്നെയാകും. വീട്ടിലുള്ളില്‍, അറിയുന്നവര്‍ക്കിടയില്‍ തന്നെയായിരിക്കും. അതിനാല്‍ പുറത്ത് പറയരുതെന്ന് പറയും. സ്ത്രീകള്‍ തുറന്നു പറയാന്‍ തയ്യാറാകണം. ഒരു ക്രിമിനില്‍ ക്രിമിനല്‍ തന്നെയാണ്. അയാള്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. അതും ഞാന്‍ തുറന്ന് പറയാനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നുവെന്നും ഖുശ്ബു പറയുന്നു.

Khushboo

ഞങ്ങള്‍ പ്രണയത്തിലായിരുന്ന കാലത്തു തന്നെ സുന്ദറിനോട് പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ബന്ധത്തില്‍ രഹസ്യങ്ങളില്ല. ആദ്യ ദിവസം മുതല്‍ പരസ്പരം എല്ലാം തുറന്നു പറയുന്നവരാണ്. ഓണസ്റ്റി ഈസ് ദ ബെസ്റ്റ് പോളിസി. എന്റെ ഭര്‍ത്താവിനോട് പ്രണയിച്ചിരുന്ന സമയത്തു തന്നെ എനിക്കിങ്ങനൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. അദ്ദേഹം ഇന്ന് ഞങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ എനിക്ക് അഭിമാനമാണ്. ഒരു പെണ്‍കുട്ടിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അച്ഛനാണ് അദ്ദേഹമെന്നും ഖുശ്ബു പറഞ്ഞു.

ഒരിക്കലും ആ മുറിവുകള്‍ ഉണങ്ങില്ല. അതെന്റെ കുഴിമാടം വരെ പിന്‍തുടരും എന്നാണ് തന്റെ അനുഭവത്തെക്കുറിച്ച് നേരത്തെ ഖുശ്ബു പറഞ്ഞത്. അച്ഛന്‍ ഞങ്ങളെ ഉപേക്ഷിക്കുമ്പോള്‍ എനിക്ക് 16 വയസ്സാണ് പ്രായം. ആ ദിവസം എനിക്ക് കൃത്യമായി ഓര്‍മയുണ്ട്. 13 സെപ്റ്റംബര്‍ 1986. അന്നാണ് അവസാനമായി ഞാന്‍ അയാളെ കണ്ടത്. അന്ന് മൂന്നാമത്തെ തെലുങ്ക് പടത്തില്‍ അഭിനയിക്കുന്നതേയുള്ളൂ ഞാന്‍. 16 വയസ്സില്‍ 25000 രൂപയ്ക്ക് പ്രൊഡ്യൂസര്‍മാര്‍ക്ക് അയാളെന്നെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഖുശ്ബു തുറന്നു പറഞ്ഞിരുന്നു.

More from Filmibeat

Read more about: khushboo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X