സൂപ്പര്‍ ഡീലക്‌സിലെ ശില്‍പ്പയുമായി താരതമ്യം, ആരാധകന് ഖുശ്ബു നല്‍കിയ മറുപടി വൈറല്‍
തെന്നിന്ത്യന്‍ സിനിമയില്‍ മിക്ക ഭാഷകളിലും തിളങ്ങിയ നായികമാരില്‍ ഒരാളാണ് നടി ഖുശ്ബു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ചിത്രങ്ങളിലാണ് നടി വേഷമിട്ടത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും ഖുശ്ബു എത്തിയിരുന്നു. സിനിമകള്‍ക്കൊപ്പം ഇപ്പോള്‍ രാഷ്ട്രീയ രംഗത്തും സജീവമാണ് താരം. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നുണ്ട് താരം. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ഖുശ്ബു പങ്കുവെച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

കാറിനുളളില്‍ നിന്നെടുത്ത ഒരു സെല്‍ഫി ചിത്രമാണ് ഖുശ്ബു തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ കമന്റുകളുമായി നടിയുടെ ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. ഇതില്‍ ആരാധകരില്‍ ഒരാളുടെ കമന്റിന് ഖുശ്ബു നല്‍കിയ മറുപടിയും ശ്രദ്ധേയമായി. "പെട്ടെന്ന് സൂപ്പര്‍ ഡീലക്‌സിലെ ശില്‍പയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു, തുടര്‍ന്നാണ് ഖുശ്ബു മാം ആണെന്ന് തിരിച്ചറിഞ്ഞത് എന്നാണ് ഒരാള്‍ നടിയുടെ ചിത്രത്തിന് താഴെ കുറിച്ചത്. ഇതിന് മറുപടിയായി കൊള്ളാം, ഇത് നടന്‍ വിജയ് സേതുപതിക്ക് ദേശീയ അംഗീകാരം നേടി കൊടുത്തതാണ്. ഞാന്‍ നിങ്ങളുടെ മനസ്സ് വായിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ കളിയാക്കുന്നത് നിര്‍ത്തുക.
സ്വി സ്യൂട്ടില്‍ തിളങ്ങി മൗനി റോയ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
Recommended Video
അവര്‍ നമ്മള്‍ക്ക് തുല്യരാണ് എന്നാണ് ഖുശ്ബു ആരാധകന് മറുപടി നല്‍കിയത്. സൂപ്പര്‍ ഡീലക്‌സിലെ പ്രകടനത്തിന് മികച്ച സഹനടനുളള ദേശീയ പുരസ്‌കാരമാണ് വിജയ് സേതുപതിക്ക് ഇത്തവണ ലഭിച്ചത്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ് സേതുപതിക്ക് പുറമെ ഫഹദ് ഫാസില്‍, സാമന്ത അക്കിനേനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.


Click it and Unblock the Notifications











