20 കിലോ കുറച്ച് ഞെട്ടിച്ച് ഖുശ്ബു; മരുന്ന് കുത്തിവച്ചെന്ന് കമന്‍റ്; മാസ് മറുപടി നല്‍കി താരം

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഖുശ്ബു. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യം. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് ഖുശ്ബു. ഇപ്പോഴിതാ തന്റെ വണ്ണം കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് ഖുശ്ബു. 54-ാം വയസില്‍ 20 കിലോ കുറച്ചു കൊണ്ടാണ് ഖുശ്ബു ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഈ പ്രായത്തില്‍ ഇത്രയും വണ്ണം കുറയ്ക്കുക എന്നത് അസാധ്യമായൊരു കാര്യമാണ്. താരത്തിന്റെ മാറ്റം സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്.

കൊവിഡ് കാലം മുതല്‍ വണ്ണം കുറയ്ക്കാനുള്ള കഠിനമായ പരിശ്രമങ്ങള്‍ ഖുശ്ബു നടത്തി വരുന്നുണ്ട്. അതിന്റെയെല്ലാം അനന്തരഫലമാണ് ഇപ്പോള്‍ കാണുന്ന ലുക്ക്. പിന്നാലെ ഭാരം കുറച്ച ഖുശ്ബുവിന് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ഖുശ്ബുവിനെ വിമര്‍ശിച്ചും ഒരാളെത്തി. താരം വണ്ണം കുറച്ചത് മരുന്ന് കുത്തിവച്ചാണെന്നായിരുന്നു വിമര്‍ശനം.

Khushbu Sundar

''മോന്‍ജാരെ ഇഞ്ചക്ഷന്റെ മാജിക്. നിങ്ങളുടെ ആരാധകരെ അറിയിക്കൂ. അവരും ഇഞ്ചക്ഷന്‍ എടുക്കട്ടെ'' എന്നായിരുന്നു കമന്റ്. പിന്നാലെ ഖുശ്ബു ഇയാള്‍ക്ക് മറുപടിയുമായി എത്തുകയായിരുന്നു. ''നിങ്ങളെപ്പോലുള്ളവര്‍ എന്ത് വേദനയാണ്. ഉള്ളില്‍ വൃത്തികെട്ടവര്‍ ആയതിനാലാണ് നിങ്ങളൊന്നും സ്വന്തം മുഖം കാണിക്കാത്തത്. നിങ്ങളുടെ മാതാപിതാക്കളെ ആലോചിച്ച് സഹതാപം തോന്നുന്നു'' എന്നായിരുന്നു ഖുശ്ബു നല്‍കിയ മറുപടി.

കൊവിഡ് ലോക്ക് ഡൗണിന് മുമ്പ് 93 കിലോ ആയിരുന്നു ഖുസ്ബുവിന്റെ ഭാരം. കഠിനമായ ഡയറ്റും വ്യായാമവും യോഗയുമാണ് ഖുശ്ബുവിന്റെ മാറ്റത്തിന് പിന്നില്‍. താരത്തിന് കയ്യടിച്ചെത്തയവരില്‍ സംവിധായകന്‍ ആനന്ദ് കുമാറുമുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഖുശ്ബുവിന് പിന്തുണ അറിയിച്ചത്.

''ഇത് അസാധ്യമായൊരു മാറ്റമാണ്. പാന്‍ഡമിക് മുതല്‍ നിങ്ങള്‍ അവനവനെ പുഷ് ചെയ്യുന്നതും സ്വയം വര്‍ക്ക് ചെയ്യുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. മുമ്പൊരിക്കലുമില്ലാത്ത വിധമായിരുന്നു. 10000 മുതല്‍ 15000 ചുവടുവരെയുള്ള നടത്തം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. യാത്ര ചെയ്യുമ്പോഴും മറ്റും നടക്കാന്‍ പറ്റാതെ വരുന്നത് നിങ്ങളെ എത്ര അസ്വസ്ഥയാക്കുന്നുണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങള്‍ റിയല്‍ ലൈഫ് ഹീറോയാണ്. ഈ യാത്ര തുടരുക, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതും'' എന്നായിരുന്നു ആനന്ദ് കുമാറിന്റെ കുറിപ്പ്.

നേരത്തെ ഒരു അഭിമുഖത്തില്‍ താന്‍ ഭാരം കുറച്ചതിനെക്കുറിച്ച് ഖുശ്ബു സംസാരിച്ചിരുന്നു. ''ഞാന്‍ ദിവസവും രാവിലെ ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. വൈകുന്നേരും 40-50 മിനുറ്റ് നടക്കാന്‍ പോകും. നടക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ വര്‍ക്കൗട്ട് ഇരട്ടിയാക്കും. രാവിലേയും വൈകിട്ടും വര്‍ക്കൗട്ട് ചെയ്യും'' എന്നാണ് ഖുശ്ബു പറഞ്ഞത്. അതേസമയം തന്റെ മാറ്റത്തിന് പിന്നില്‍ ആരോഗ്യപകരമായ കാരണങ്ങളാണെന്നാണ് ഖുശ്ബു പറയുന്നത്.

Khushbu Sundar

ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ വേണ്ടിയല്ല താന്‍ മെലിഞ്ഞത്. നിരവധി സര്‍ജറികള്‍ നടത്തേണ്ടി വന്നത് മൂലം തന്റെ കാല്‍ മുട്ടിന്റെ ശക്തി കുറഞ്ഞിരുന്നു. അതിനാല്‍ ഡോക്ടറാണ് കാല്‍ മുട്ടുകള്‍ക്ക് മേലുള്ള സമ്മര്‍ദ്ധം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. അങ്ങനെയാണ് വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് ഖുശ്ബു പറയുന്നത്. നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ഖുശ്ബു പറയുന്നത്. ഖുശ്ബുവിന്റെ മാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ബാലതാരമായിട്ടാണ് ഖുശ്ബു കരിയര്‍ ആരംഭിക്കുന്നത്. തുടക്കം ഹിന്ദിയിലൂടെയാണ്. ആദ്യമായി നായികയാകുന്നതും ഹിന്ദിയിലാണ്. ജാക്കി ഷ്രോഫ്, ഗോവിന്ദ, ആമിര്‍ ഖാന്‍, മാധുരി ദീക്ഷിത് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച ശേഷമാണ് തെന്നിന്ത്യയിലേക്ക് എത്തുന്നത്. തെന്നിന്ത്യയിലെ തുടക്കം തെലുങ്കിലാണ്. പിന്നീടാണ് തമിഴിലെത്തുന്നത്. തമിഴ് സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത താരമായി ഖുശ്ബു വളര്‍ന്നു. നേസിപ്പയ്യ ആണ് ഖുശ്ബുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X