മാറ്റത്തിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയോ? ബോഡി ഷേയ്മിങ് കമന്റുകൾക്ക് മറുപടിയുമായി ഖുശ്ബുവിന്റെ മകൾ!

ഒരുകാലത്ത് തമിഴകത്ത് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട നടിയാണ് ഖുശ്‌ബു. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഖുശ്‌ബുവിന് ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്നത് തമിഴകത്താണ്. ഖുശ്‌ബുവിനോടുള്ള ആരാധന മൂത്ത് ഭക്ഷണ സാധനങ്ങൾക്ക് ഖുശ്‌ബുവിന്റെ പേരിടുകയും അമ്പലം പണിയുകയുമൊക്കെ ആരാധകർ ചെയ്തിട്ടുണ്ട്.

90 കളിൽ തമിഴിലെയും തെലുങ്കിലേയും സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഖുശ്‌ബു അഭിനയിച്ചിരുന്നു. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും ഖുശ്‌ബുവിന് സാധിച്ചു. മുംബൈയിലെ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഖുശ്‌ബു ബാലതാരമായി സിനിമയിലേക്ക് എത്തിയതാണ്. തുടക്കം ഹിന്ദിയിൽ ആയിരുന്നു. പിന്നീടാണ് തെന്നിന്ത്യൻ സിനിമയിലേക്ക് താരം ചുവടുമാറ്റുന്നത്. അതിനിടെ മുംബൈയിൽ നിന്ന് ചെന്നെെയിലേക്ക് തന്റെ ജീവിതം പറിച്ചു നടുകയും ചെയ്തു.

khushbu

തമിഴ് സംവിധായകനും നടനുമായ സുന്ദർ സി ആണ് ഖുശ്‌ബുവിന്റെ ഭർത്താവ്. 200 ലാണ് ഇവർ വിവാഹിതരാകുന്നത്. നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 1993ൽ നടൻ പ്രഭുവിനെയാണ് ഖുശ്‌ബു ആദ്യമായി വിവാഹം ചെയ്തത്. കുറെ വർഷം ലിവിങ് ടുഗദറായി ജീവിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ മാസങ്ങൾക്കുള്ളിൽ ഇവർ വേർപിരിഞ്ഞു. രണ്ടാം വിവാഹത്തിൽ അവന്തിക, അനന്തിത എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും.

ഖുശ്‌ബുവിന്റെ രണ്ടു മക്കളും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതരാണ്. മക്കൾ ചെറുതായിരിക്കുമ്പോൾ മുതൽ തന്നെ അവരുടെ വിശേഷങ്ങൾ ഖുശ്ബു അഭിമുഖങ്ങളില്‍ പങ്കുവെയ്ക്കാക്കാറുണ്ടായിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം സജീവമാണ് ഇരുവരും. ഖുശ്‌ബുവും സോഷ്യൽ മീഡിയയിലെ താരമാണ്. വമ്പൻ മേക്കോവറുകൾ കൊണ്ടൊക്കെ ഖുശ്‌ബു പലപ്പോഴായി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നില്‍ക്കുന്നതിനാല്‍ തന്നെ ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ ഖുശ്‌ബു യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാറില്ല.

എന്നാല്‍ മക്കളുടെ അമിത വണ്ണത്തിന്റെ പേരില്‍ ഖുശ്ബുവും പലപ്പോഴായി പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ ആ പരിഹാസങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തുകയാണ് മൂത്തമകൾ അവന്തിക സുന്ദര്‍. പലപ്പോഴും പൊതു ഇടങ്ങളിൽ പോലും അവന്തിക പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരുവരും സ്വയമൊരു മാറ്റം ആഗ്രഹിച്ചു. ഇപ്പോള്‍ ആര് കണ്ടാലും ഞെട്ടുന്ന മേക്കോവറിലാണ് രണ്ടുപേരും എത്തുന്നത്. പ്രത്യേകിച്ച് മൂത്ത മകള്‍ അവന്തിക.

khushbu

തെന്നിന്ത്യയിലെ സൂപ്പർ നായികയായിരുന്ന അമ്മയുടെ സൗന്ദര്യം മക്കള്‍ക്ക് കിട്ടിയിട്ടില്ല എന്നതായിരുന്നു പലരുടെയും പരാതി. എന്നാല്‍ ഇപ്പോൾ അതെല്ലാം അവസാനിച്ചിരിക്കുകാണ്. പുതിയ മേക്കോവറിൽ അവന്തിക അമ്മയേക്കാൾ സുന്ദരിയായെന്നാണ് ആരാധകർ പറയുന്നത്. ഖുശ്‌ബുവുമായി താരതമ്യം ചെയ്താണ് പലപ്പോഴും മക്കള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുള്ളത്. എന്നാൽ പുറമെ നിന്ന് എന്തെല്ലാം അപമാനങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോഴും അച്ഛനും അമ്മയും തങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നുവെന്നാണ് അവന്തിക പറയുന്നത്.

വണ്ണം കുറഞ്ഞതോടെ വീണ്ടും ചോദ്യങ്ങളായി. പ്ലാസ്റ്റിക് സര്‍ജറിയാണോ പുതിയ മേക്കോവറിന് പിന്നില്‍ എന്നായിരുന്നു ചോദ്യങ്ങൾ. എന്നാൽ കുറച്ച് ബുദ്ധി ഉപയോഗിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളേയുള്ളൂവെന്ന് അവന്തിക പറയുന്നു. അതേസമയം അവന്തികയുടെ അവന്തികയുടെ ചിത്രങ്ങള്‍ വൈറലായതോടെ തമിഴ് സിനിമയിലെ അടുത്ത നായികയാണ് ഇതെന്ന കമന്റുകളും ആരാധകർക്കിടയിൽ നിന്ന് ഉയരുന്നുണ്ട്.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X