ശാന്തനുവുമായി ബ്രേക്കപ്പായി! എട്ട് വർഷം അകൽച്ചയിലായിരുന്നു; ആ രഹസ്യം വെളിപ്പെടുത്തി ഭാര്യ കീർത്തി!

തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് നടൻ ശാന്തനു ഭാഗ്യരാജ്. തമിഴകത്തെ മുതിർന്ന താരങ്ങളായ ഭാഗ്യരാജിന്റെയും പൂർണിമയുടെയും മകനായ ശാന്തനു ബാലതാരമായാണ് സിനിമയിലെത്തുന്നത്. തുടർന്ന് 2008ൽ പുറത്തിറങ്ങിയ സക്കരക്കട്ടി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക നിരൂപക പ്രശംസനേടാൻ ശാന്തനുവിന് കഴിഞ്ഞു. മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ പുരസ്കാരങ്ങളടക്കം സ്വന്തമാക്കി.

പാവ കഥൈകള്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ അടുത്തിടെ മികച്ച പ്രകടനമാണ് ശാന്തനു കാഴ്ചവെച്ചത്. അവസാനം പുറത്തിറങ്ങിയ രാവണ കൂട്ടം എന്ന സിനിമയിലും ഗംഭീര പ്രകടനം കാഴ്ചവെച്ച് കയ്യടി നേടുകയാണ് നടൻ. എയ്ഞ്ചൽ ജോൺ എന്ന മോഹൻലാൽ സിനിമയിലൂടെ മലയാളികൾക്കും സുപരിചിതനാണ് ശാന്തനു. ചിത്രത്തിൽ പ്രധാന വേഷത്തിൽ നടൻ അഭിനയിച്ചിരുന്നു. അഭിനേതാവ് എന്നതിലുപരി മികച്ച ഡാൻസറായ നടൻ സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമാണ്. അമൃത ടിവിയിലെ ലെറ്റ്സ് ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ രണ്ടു സീസണുകളിൽ വിധികർത്താവായും എത്തിയിരുന്നു.

Shanthanu Bhagyaraj

അഭിനേതാവ്, ഡാൻസർ എന്നതിന് പുറമെ വ്ലോഗർ കൂടിയാണ് നടനിന്ന്. ഭാര്യ കീർത്തി എന്ന കീക്കിയ്ക്ക് ഒപ്പം വിത്ത് ലവ് ശാന്തനു കീക്കി എന്നൊരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. തമിഴകത്തെ അറിയപ്പെടുന്ന അവതാരകാരിൽ ഒരാളാണ് ശാന്തനുവിന്റെ ഭാര്യ കീർത്തി വിജയ്. കീക്കി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. 2015 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

എന്നാൽ വിവാഹത്തിന് മുൻപ് ഏകദേശം എട്ട് വർഷക്കാലം ബ്രേക്കപ്പിലായിരുന്നു ഇരുവരും. ആദ്യ പ്രണയത്തിലായ ശേഷം പിന്നീട് ബ്രേക്കപ്പ് ആയി, അതിനു ശേഷം വീണ്ടും പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെ ഗലാട്ട ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് ശാന്തനുവും കീക്കിയും ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിമുഖത്തിൽ ശാന്തനുവാണ് ഇതേക്കുറിച്ച് ആദ്യം സംസാരിച്ചത്. 'ഞങ്ങൾ ആദ്യം പ്രണയത്തിലായിരുന്നു. പിന്നീട് ബ്രേക്കപ്പായി. ഏകദേശം എട്ട് വർഷക്കാലം ഞങ്ങൾ അകൽച്ചയിലായിരുന്നു. ആ സമയത്ത് ചെറിയ കാര്യങ്ങൾക്ക് പോലും ഞങ്ങൾ പോലും വഴക്കിട്ടിരുന്നു', ശാന്തനു പറഞ്ഞു. പിന്നാലെ ബ്രേക്കപ്പ് ആകാനുണ്ടായ കാരണത്തെ കുറിച്ച് കീക്കിയും സംസാരിച്ചു.

Shanthanu Bhagyaraj

'ഞാൻ ആ സമയം ഇപ്പോഴും ഓർക്കുന്നുണ്ട്. ഒരു ദിവസം എന്റെ ഒരു സുഹൃത്ത് വിളിച്ചു. ശാന്തനു മറ്റൊരു പെൺകുട്ടിക്ക് ഒപ്പം കോഫീ ഷോപ്പിൽ ഇരിക്കുന്നതായി കണ്ടു എന്നറിയിച്ചു. ഞാൻ ഉടനെ ശാന്തനുവിനെ ഫോൺ ചെയ്തു. അച്ഛനൊപ്പം ആണെന്നാണ് ശാന്തനു പറഞ്ഞത്. അങ്ങനെയാണ് അത്രയും നാൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ചെറിയ വഴക്കുകൾ വലിയ വഴക്കുകളായത്. അതിനു ശേഷം ഞങ്ങൾ പിരിഞ്ഞു',

'എട്ട് വർഷക്കാലം അകൽച്ചയിൽ കഴിഞ്ഞു. അതിനിടെ ഒരു വേദിയിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഡാൻസ് കളിക്കേണ്ട ഒരു സാഹചര്യം വന്നു. അന്ന് ഞങ്ങൾ ഒന്നിച്ചു ഡാൻസ് കളിച്ചു. അതോടെ ഞങ്ങൾ വീണ്ടും അടുത്തു. അതുകഴിഞ്ഞ് 2015ൽ ഞങ്ങൾ വിവാഹിതരാവുകയും ചെയ്തു', കീക്കി പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. തമിഴകത്ത് നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഇന്ന് ഇരുവരും.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X