വിജയ്-സംഗീത വിവാഹ മോചനം വെറും കഥ; വിജയ് ഭാര്യയെക്കുറിച്ച് പറഞ്ഞത്; വെളിപ്പെടുത്തി ലിയോ താരം

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് വിജയ്. തമിഴകത്തിന്റെ ദളപതി. തമിഴ് നാട്ടില്‍ മാത്രമല്ല വിജയ്ക്ക് ആരാധകരുള്ളത്. വിജയിയുടെ ഓരോ സിനിമയും ഉത്സവം പോലെയാണ് കേരളത്തിലെ ആരാധകരും സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ലിയോ തീര്‍ത്ത ഗംഭീര വിജയത്തിന്റെ തിളക്കത്തിലാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്.

ഓണ്‍ സ്‌ക്രീനിലെ പ്രകടനവും വിജയയും പോലെ തന്നെ വിജയിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പൊതുവെ അന്തര്‍മുഖനായ വിജയ് അഭിമുഖങ്ങളും മറ്റും നല്‍കാറില്ല. അതുകൊണ്ട് തന്നെ സിനിമയ്ക്ക് പുറമെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പലപ്പോഴും പുറത്ത് വരുന്നത് ശരിയായ വാര്‍ത്തയാണെന്ന് ഉറപ്പിക്കാന്‍ പറ്റാറില്ല.

Vijay

സമീപകാലത്ത് വലിയ ചര്‍ച്ചയായി മാറിയ വാര്‍ത്തയാണ് വിജയ് വിവാഹ മോചിതനാകുന്നുവെന്നത്. വര്‍ഷങ്ങളുടെ ദാമ്പത്യ ജീവിതത്തിന് വിജയും ഭാര്യ സംഗീതയും അവസാനമിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ കുറേനാളുകളായ എയറിലുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോട് വിജയിയോ സംഗീതയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ വിജയിയെക്കുറിച്ച് നടി ജനനി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

ലിയോയില്‍ വിജയിയുടെ കൂടെ അഭിനയിച്ച നടിയാണ് ജനനി. ചിത്രത്തില്‍ വിജയ് നടത്തുന്ന കഫേയിലെ ജോലിക്കാരിയായിട്ടായിരുന്നു ജനനി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന സന്ദര്‍ഭങ്ങളില്‍ ഒന്നില്‍ ജനനിയുടെ സാന്നിധ്യം വളരെ ശക്തമായിരുന്നു. സെറ്റില്‍ വിജയ്‌ക്കൊപ്പം ചെലവിടാന്‍ കഴിഞ്ഞ സമയത്തെക്കുറിച്ചും അദ്ദേഹം തന്നോട് പറഞ്ഞ വാക്കുകളെക്കുറിച്ചുമൊക്കെയാണ് ഒരു അഭിമുഖത്തില്‍ ജനനി മനസ് തുറന്നിരിക്കുന്നത്.

വിജയ്‌ക്കൊപ്പം ഇരിക്കാന്‍ സാധിച്ചത് തന്നെ തനിക്ക് വലിയ സന്തോഷമാണെന്നാണ് ജനനി പറയുന്നത്. അദ്ദേഹം തന്നോട് സംസാരിക്കുന്നത് തനിക്ക് വിശ്വസിക്കാനായില്ലെന്നും ജനനി പറയുന്നു. അതേസമയം തന്റെ ശ്രീലങ്കന്‍ തമിഴ് കേള്‍ക്കുമ്പോള്‍ ഭാര്യ സംഗീതയെ ഓര്‍മ്മ വരാറുണ്ടെന്ന് വിജയ് പറഞ്ഞതായി ജനനി പറയുന്നത്. തന്നെ വിജയ് സഹോദരിയെ പോലെയാണ് കണ്ടതും സംസാരിച്ചതും. തന്റെ ഭാര്യയും ജനനിയെ പോലെ ജാഫ്‌നയില്‍ നിന്നുമാണെന്നും വിജയ് പറഞ്ഞുവെന്നും ജനനി പറയുന്നു.

ബിഗ് ബോസിലൂടെയാണ് ജനനി ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് തമിഴ് സീസണ്‍ 6 ലെ താരമായിരുന്നു ജനനി. വിജയ് സംഗീതയെക്കുറിച്ച് ജനനിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ വിവാഹ മോചന വാര്‍ത്തകളെ തള്ളിക്കളയുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം.

Vijay

അതേസമയം ലിയോ നേടിയ വന്‍ വിജയത്തിന്റെ സന്തോഷത്തിലാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മഡോണ സെബാസ്റ്റിയന്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ലിയോയും ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാണ്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് വിജയിയുടെ പുതിയ സിനിമ. പ്രശാന്ത്, സ്‌നേഹ, പ്രഭു ദേവ, ലൈല, മീനാക്ഷി ചൗധരി, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X