നിഷ്‌കളങ്കരായ ആരാധകരെ കരുതിയെങ്കിലും ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; ധനുഷിനെ കളിയാക്കി വിക്കി

നയന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ തുറന്നടിച്ച് വിഘ്‌നേഷ് ശിവനും. നിര്‍മ്മാതാവും സംവിധായകനുമായമായ വിഘ്‌നേഷ് ധനുഷിന്റെ തന്നെ വാക്കുകള്‍ താരത്തിനെതിരെയുള്ള ആയുധമാക്കിയാണ് പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിക്കിയുടെ പ്രതികരണവും. ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി നയന്‍താര രംഗത്തെത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ പ്രതികരണം.

ധനുഷിന്റെ പഴയൊരു വീഡിയോ പങ്കുവച്ചു കൊണ്ടാണ് വിക്കിയുടെ പ്രതികരണം. വീഡിയോയ്‌ക്കൊപ്പം പത്ത് കോടി ആവശ്യപ്പെട്ടു കൊണ്ട് ധനുഷ് അയച്ച വക്കീല്‍ നോട്ടീസും വിക്കി പങ്കുവച്ചിട്ടുണ്ട്. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള ധനുഷിന്റെ വീഡിയോയാണ് വിക്കി പങ്കുവച്ചിരിക്കുന്നത്. നെഗറ്റവിറ്റിയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ ധനുഷ് സംസാരിക്കുന്നത്.

Dhanush

'നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാള്‍ക്ക് മേലെയുള്ള വെറുപ്പായി മാറരുത്. ഒരാള്‍ നന്നായിരുന്നാല്‍ മറ്റൊരാള്‍ക്ക് അത് ഇഷ്ടപെടാത്ത തരത്തിലേക്ക് നമ്മുടെ ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാല്‍ അവര്‍ക്കൊപ്പം ആഘോഷിക്കുക. നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ലെങ്കില്‍ മൂവ് ഓണ്‍ ചെയ്യുക' എന്നാണ് വീഡിയോയില്‍ ധനുഷ് പറയുന്നത്.

ധനുഷിനെ പരിഹസിക്കുന്നതാണ് വിക്കിയുടെ പ്രതികരണം. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് വിക്കി പറയുന്നത്. ഇതൊക്കെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും. ആളുകളില്‍ മാറ്റമുണ്ടാകുന്നതിനും മറ്റുള്ളവരുടെ സന്തോഷത്തില്‍ സന്തോഷം കണ്ടെത്താന്‍ അവര്‍ക്ക് കഴിയണേ എന്നും ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് വിഘ്നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് നിമിഷ നേരത്തിനുള്ളില്‍ വിക്കിയുടെ പോസ്റ്റിലെത്തിയിരിക്കുന്നത്. നയന്‍താരയ്ക്കും വിക്കിയ്ക്കും പിന്തുണയുമായി ആരാധകരും സിനിമാ ലോകവും എത്തിയിട്ടുണ്ട്. ധനുഷിനെതിരെ ഗുരുത വെളിപ്പെടുത്തലുകളാണ് നേരത്തെ നയന്‍താര നടത്തിയത്. തങ്ങളുടെ വിവാഹത്തിന്റെ കഥ പറയുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി വൈകാന്‍ കാരണം ധനുഷ് ആണെന്നാണ് നയന്‍താര പറയുന്നത്.

Dhanush

മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന സിനിമയിലെ രംഗങ്ങളും പാട്ടുകളും ചിത്രങ്ങളും ഉപയോഗിക്കാനുള്ള അനുവാദം ധനുഷ് നിരസിച്ചുവെന്നാണ് നയന്‍താര പറയുന്നത്. ഈ സിനിമയുടെ സംവിധായകന്‍ വിക്കിയാണ്. നയന്‍താരയായിരുന്നു നായിക. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

നേരത്തെ പുറത്ത് വന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലറില്‍ നാനും റൗഡി താന്‍ സിനിമയുടെ മൂന്ന് സെക്കന്റുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പത്ത് കോടിയുടെ വക്കീല്‍ നോട്ടീസാണ് ധനുഷ് അയച്ചതെന്നാണ് നയന്‍താര പറയുന്നത്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X