കിടപ്പിലായ മൂന്ന് വര്‍ഷം, കാല് മുറിച്ച് മാറ്റേണ്ടി വരുമെന്ന അവസ്ഥ; വിക്രമിനെ ചേര്‍ത്തു പിടിച്ച ശൈലജ; ആ പ്രണയകഥ

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് വിക്രം. കെന്നഡി ജോണ്‍ വിക്റ്റര്‍ സൂപ്പര്‍ താരം വിക്രം ആയ കഥ സിനിമാക്കഥയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ നിറഞ്ഞതാണ്. തന്റേതായൊരു ഇടം കണ്ടെത്താന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പും കഠിനാധ്വാനവും വേണ്ടി വന്നു വിക്രമിന്. തുടക്കകാലത്ത് മലയാളത്തിലടക്കം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്താണ് വിക്രം നായകനായി വളരുന്നത്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള വിക്രം പാതി ഹിന്ദുവും പാതി ക്രിസ്ത്യനുമാണ്. പരസ്യ ചിത്രങ്ങളിലൂടെയാണ് വിക്രം കരിയര്‍ ആരംഭിക്കുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്താണ് വിക്രം നായക നിരയിലേക്ക് എത്തുന്നത്. തുടക്കകാലത്ത് മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സേതു എന്ന ചിത്രത്തിലൂടെയാണ് വിക്രം താരമാകുന്നത്. ചിത്രത്തിലെ വിക്രമിന്റെ പ്രകടനം ഇന്നും സിനിമാ പ്രേമികള്‍ സംസാരിക്കുന്നതാണ്.

Vikram

സേതുവിന് ശേഷം പിന്നീട് വിക്രമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകളിലെ നായകനാകുന്നതിനൊപ്പം നിരൂപക പ്രശംസ നേടാനും വിക്രമിന് സാധിച്ചു. ദില്‍, ജെമിനി, ദൂള്‍, സാമി, അന്നിയന്‍, രാവണന്‍, ഇരുമുഖന്‍, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ സിനിമകളിലെ വിക്രമിന്റെ പ്രകടനങ്ങള്‍ ഒരിക്കലും ആരാധകര്‍ മറക്കില്ല. എപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തേടി പോകുന്ന താരമാണ് വിക്രം. സിനിമ പരാജയപ്പെട്ടാലും തന്റെ പ്രകടനത്തിലൂടെ വിക്രം ഞെട്ടിക്കാറുണ്ട്.

സിനിമയെക്കാള്‍ മനോഹരമാണ് വിക്രമിന്റേയും ഭാര്യ ശൈലജയുടേയും പ്രണയകഥ. തന്റെ കരിയറിലെ കഷ്ടപ്പാടിന്റെ കാലത്താണ് വിക്രം ശൈലജയെ കണ്ടുമുട്ടുന്നത്. ഒന്നുമല്ലാത്ത കാലത്തും വിക്രമിനൊപ്പം നിന്ന ശൈലജയാണ് വിക്രമിന്റെ ജീവിതത്തിലെ നായിക. 1980 കളില്‍ വിക്രമിന് വലിയൊരു വാഹനപകടമുണ്ടായിരുന്നു. താരം സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിക്രമിന്റെ കാലിന് സാരമായി പരുക്കേറ്റു.

അപകടത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷം കിടപ്പിലായിരുന്നു വിക്രം. കാല് മുറിച്ച് മാറ്റാതിരിക്കാന്‍ വിക്രമിന് 23 ശസ്ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടി വന്നിരുന്നു. ഈ സമയത്താണ് വിക്രം ശൈലജ ബാലകൃഷ്ണനെ കണ്ടുമുട്ടുന്നത്. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് വിക്രം പിന്നീടൊരിക്കല്‍ സംസാരിച്ചിട്ടുണ്ട്. ''അവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ എനിക്ക് പ്രണയം തോന്നി. പിന്നീട് അവളും പറഞ്ഞു, സിനിമയില്‍ കാണുന്നത് പോലെ മണിയടിയും വെളിച്ചവുമൊക്കെ കണ്ടുവെന്ന്. നീ ഒരാളെ കാണുമെന്നും അയാളുമായി പ്രണയത്തിലാകുമെന്നും അവളോട് ആരോ പറഞ്ഞിരുന്നു. ചിലപ്പോള്‍ യാദൃശ്ചികമാകാം'' എന്നാണ് വിക്രം പറഞ്ഞത്.

ചെന്നൈ സ്വദേശിയാണ് വിക്രം. ശൈലജയാകട്ടെ തലശ്ശേരിക്കാരിയും. ഇരുവരുടേയും മതം വിവാഹത്തിന് ഒടു തടസമായിരുന്നു. എന്നാല്‍ ആ പ്രതിസന്ധികളെയെല്ലാം മറികടന്ന് ഇരുവരും ഒന്നായി. 1992 ല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. പിന്നാലെ ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹവും നടന്നിരുന്നു. ''ഇന്ന് ഒരുമിച്ച് ജീവിക്കാം.പക്ഷെ അന്ന് ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് പോലും തെറ്റായിട്ടാണ് കണ്ടിരുന്നത്. ഞാന്‍ പാതി ഹിന്ദുവും പാതി ക്രിസ്ത്യനുമാണ്. അവള്‍ മലയാളിയാണ്. ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. പക്ഷെ അവളെ കണ്ടുമുട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. വിവാഹ ശേഷം എന്റെ ജീവിതത്തിലെ എല്ലാം അവളാണ്'' എന്നാണ് നേരത്തെ വിക്രം പറഞ്ഞത്.

Vikram

വിക്രം സിനിമാ ലോകത്തെ മിന്നും താരമാണെങ്കില്‍ ശൈലജ അധ്യാപികയാണ്. ചെന്നൈയിലെ അറിയപ്പെടുന്ന സ്‌കൂളിലെ സൈക്കോളജി അധ്യാപികയാണ് താരപത്‌നി. കരിയറിലെന്നത് പോലെ സ്വഭാവത്തിലും തങ്ങള്‍ തീര്‍ത്തും വ്യത്യസ്തരായ രണ്ടു പേരാണെന്നാണ് വിക്രം പറഞ്ഞിട്ടുള്ളത്. രണ്ട് മക്കളാണ് വിക്രമിനും ശൈലജയ്ക്കുമുള്ളത്. മകള്‍ അക്ഷിത ക്യാമറക്കണ്ണുകളില്‍ നിന്നും അകലം പാലിക്കാനാണ് ഇഷ്ടപ്പെടുന്നത്. എം കരുണാനിധിയുടെ കുടുംബാംഗമായ മനു രഞ്ജിത്തിനെയാണ് അക്ഷിത വിവാഹം കഴിച്ചത്.

അതേസമയം മകന്‍ ധ്രുവ് വിക്രം അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തുകയും കയ്യടി നേടുകയും ചെയ്തു. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മയിലൂടെയാണ് ധ്രുവിന്റെ സിനിമാ അരങ്ങേറ്റം. വിക്രമും മകനും നേരത്തെ മഹാന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വിക്രം നായകനായ വീര ധീര സൂരന്‍ തീയേറ്ററുകളിലേക്ക് എത്തിയത്. എസ്‌ജെ സൂര്യയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

More from Filmibeat

Read more about: vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X