ഉയരമില്ലെന്ന് പറഞ്ഞ് ആ സിനിമയില്‍ നിന്നും ഒഴിവാക്കി, സ്‌കൂളിലും മാറ്റിനിര്‍ത്തിയിട്ടുണ്ട്: ഇവാന
മലയാളിയാളിയാണെങ്കിലും തമിഴിലൂടെ ശ്രദ്ധ നേടിയ താരമാണ് ഇവാന. ബാല സംവിധാനം ചെയ്ത നാച്ചിയാര്‍ എന്ന ചിത്രത്തിലൂടൊണ് ഇവാന അരങ്ങേറുന്നത്. ചിത്രത്തിലെ ഇവാനയുടെ പ്രകടനം ശ്രദ്ധ നേടി. പിന്നീട് പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുകയും നായകനായി അഭിനയിക്കുകയും ചെയ്ത ചിത്രമായ ലവ് ടുഡെയില്‍ നായികയായി എത്തി. ചിത്രം വലിയ വിജമായി മാറുകയും ഇവാന താരമായി മാറുകയും ചെയ്തു.
ലവ് ടുഡെ എന്ന ഒരൊറ്റ ചിത്രത്തിലൂടെ യുവാക്കളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഇവാന. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണി നിര്‍മ്മിച്ച സിനിമയിലൂടെ വീണ്ടുമെത്തുകയാണ് ഇവാന. ഹരീഷ് കല്യാണ്‍ ആണ് സിനിമയിലെ നായകന്‍. ഇതിനിടെ ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് ഇവാന നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്.

കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ചാണ് ഇവാന മനസ് തുറക്കുന്നത്. പൊക്കക്കുറവിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണകളെക്കുറിച്ചും അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ചുമാണ് ഇവാന സംസാരിക്കുന്നത്. സാധാരണ നായികമാര്‍ക്ക് പറയപ്പെടുന്ന ഉയരം ഇല്ലാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇവാന.
''ഒരുപാടുണ്ടായിട്ടുണ്ട്. എന്നെയത് വല്ലാതെ വേദനിപ്പിച്ചിരുന്നു. അവരെന്തിനാണ് ഫിസിക്കല്‍ അപ്പിയറന്‍സിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. ഒരുപാട് ദിവസം വിഷമിച്ചു. നല്ലൊരു സിനിമയ്ക്കുള്ള അവസരം ലഭിച്ചതാണ്. എല്ലാം തയ്യാറായിരുന്നു. അഭിനയിക്കാനായി പോകാനിരുന്നതാണ്. പക്ഷെ അവസാന നിമിഷം അവര്‍ നിങ്ങള്‍ക്ക് ഉയരമില്ല, അതിനാല്‍ നിങ്ങളെ വേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കി'' എന്നാണ് ഇവാന തുറന്ന് പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ താന്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നാണ് ഇവാന പറയുന്നത്. താന്‍ ഇങ്ങനെയാണ് അതില്‍ മാറ്റം വരുത്താനാകില്ല എന്നാണ് താരം ആത്മവിശ്വാസത്തോടെ ഇപ്പോള്‍ പറയുന്നത്. നേരത്തെ ലവ് ടുഡെയുടെ റിലീസ് സമയത്തും തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് ഇവാന മനസ് തുറന്നിരുന്നു.
എനിക്ക് ഉയരം കുറവാണെന്ന് എല്ലാവരും പറയുന്നുണ്ട്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട്. അസംബ്ലിയില്‍ എന്നും മുന്നിലായിരുന്നു. മിഡിലൊന്നും കണ്ടിട്ടേയില്ല. ചെറിയ ക്ലാസില്‍ അതൊക്കെ ഫീലായിട്ടുണ്ട്. സുഹൃത്തുക്കള്‍ കളിയാക്കുമ്പോള്‍ ബാധിക്കുമായിരുന്നുവെന്നുമാണ് ഇവാന പറഞ്ഞത്. അത് ശരിയല്ലെന്ന് അറിയുകയോ ആരും പറഞ്ഞു തരികയോ ഇല്ല. ഞാന്‍ ചെറുപ്പത്തില്‍ അങ്ങനെയായിരുന്നു. അത്തരം സാഹചര്യങ്ങള്‍ നമ്മളെ കരുത്തരാക്കുമെന്നാണ് എനിക്ക് തോന്നുന്നതെന്നാണ് ഇവാന അന്ന് പറഞ്ഞത്.
കുഞ്ഞാണല്ലോ ഉയരം കുറവാണല്ലോ എന്നൊക്കെ ഒരുപാട് കേട്ടിട്ടുണ്ട് ഞാന്‍. സ്്കൂളില്‍ ഡാന്‍സ് കളിക്കുമ്പോള്‍ പോലും, ഞാന്‍ ഡാന്‍സ് കളിക്കുമെങ്കിലും, ഉയരം കുറവാണെന്നും കാണാന്‍ കുട്ടിയാണെന്നുമൊക്കെ പറഞ്ഞ് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഒരുകാലത്ത് അതൊക്കെ ഭയങ്കരമായി ബാധിച്ചിട്ടുണ്ടെന്നും ഇവാന പറയുന്നു.

എന്നാല്‍ അന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഞാനെത്തി നില്‍ക്കുന്ന അവസ്ഥയില്‍ വളരെ ഹാപ്പിയാണെന്നും ഇവാന പറയുന്നു നമ്മള്‍ നമ്മളില്‍ തന്നെ ഹാപ്പിയായിരിക്കുമ്പോള്‍ ഉണ്ടാകുന്ന എനര്‍ജിയും പോസിറ്റിവിറ്റിയും വളരെ വലുതാണ്. കഴിഞ്ഞ ദിവസം ഒരു വാചകം വായിച്ചിരുന്നു, ഹൈഡ് ആന്റ് സീക്ക് ബിസ്‌ക്കറ്റില്‍ ചോക്കോ ചിപ്സ് ഇല്ലെങ്കില്‍ അത് ബ്യൂട്ടിഫുള്‍ ആയിരിക്കില്ലെന്ന്. അത് സത്യമല്ലേ? ചോകോ ചിപ്സ് ഇല്ലെങ്കില്‍ അതിനൊരു രുചിയുമുണ്ടാകില്ല എന്നാണ് ഇവാന പറയുന്നത്.
മാസ്റ്റേഴ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇവാനയുടെ അരങ്ങേറ്റം. പക്ഷെ ഈ ചിത്രങ്ങളില്‍ താരത്തിന് ക്രെഡിറ്റ് ലഭിച്ചിരുന്നില്ല. അനുരാഗ കരിക്കിന്‍ വെള്ളം, റാണി പദ്മിനി, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നാച്ചിയാരാണ് ആദ്യ തമിഴ് ചിത്രം. പിന്നാലെ ഹീറോയിലും അഭിനയിച്ചു. ലവ് ടുഡെയിലൂടെയാണ് ഇവാന താരമായി മാറുന്നത്. എല്‍ജിഎം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കാല്‍വന്‍, കോംപ്ലെക്‌സ്, സെല്‍ഫിഷ് എന്നീ സിനിമകളാണ് ഇവാനയുടേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications