»   » മാധവനും വിജയ് സേതുപതിയും മത്സരിക്കുന്നു, കാര്യമെന്താണെന്നറിയുമോ ??

മാധവനും വിജയ് സേതുപതിയും മത്സരിക്കുന്നു, കാര്യമെന്താണെന്നറിയുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ഹളായ വിജയ് സേതുപതിയും മാധവനും ഒരുമിച്ച് എത്തുകയാണ് വിക്രം വേദയിലൂടെ. ഇരട്ട സംവിധായകരായ പുഷ്‌കര്‍ ആന്‍ഡ് ഗായത്രിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഏറെ ഇ,്ടമുള്ള രണ്ട് താരങ്ങള്‍ ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. രണ്ട് മുന്‍നിര താരങ്ങള്‍ ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത് ശരിയാവില്ലെന്ന നിലപാടാണ് പൊതുവേ സിനിമയിലേത്. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടി ഇരുവരെയും ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് സംവിധായകന്‍ പറയുന്നത് ഇങ്ങനെയാണ്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ടു താരങ്ങളും ഒന്നിനൊന്ന മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെക്കുന്നത്. മത്സരിച്ച് അഭിനയിച്ചുവെങ്കിലും ഇവര്‍ക്കിടയില്‍ ഈഗോ ഉണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി.

പുരാണകഥയെ സമകാലീന പശ്ചാത്തലവുമായി ബന്ധിപ്പിച്ചാണ് വിക്രം വേദ ഒരുക്കുന്നത്. പോലീസ് ഓഫീസറും ഗഉണ്ടാത്തലവനും തമ്മിലുള്ള ബന്ധത്തിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്. റൊമാന്റിക് വേഷങ്ങളില്‍ നിന്നും മാറി ആക്ഷന്‍ ഹീറോയായാണ് മാധവന്‍ ഈ ചിത്രത്തിലെത്തുന്നത് .ഗുണ്ടാത്തലവനായാണ് വിജയ് സേതുപതി വേഷമിടുന്നത്.

Vikram veda

വൈ നോട്ട് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, വരലക്ഷ്മി ശരത് കുമാര്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. രണ്ട് മുന്‍നിര താരങ്ങള്‍ ഒരുമിച്ചെത്തുന്ന ഈ ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

English summary
Filmmaker Pushkar says actors Vijay Sethupathi and R. Madhavan, who play the lead roles in his forthcoming Tamil action-thriller 'Vikram Vedha', were competitive and didn't mind outperforming each other for the sake of the film. In a first-time collaboration, Vijay and Madhavan have shared screen space.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam