»   » വിജയ് സേതുപതി സിനിമയിലെത്തിയത് വെറുതെ അല്ല! നന്നായി പണി എടുപ്പിച്ചിട്ടാണ്, ആ കഥ ഇങ്ങനെ...

വിജയ് സേതുപതി സിനിമയിലെത്തിയത് വെറുതെ അല്ല! നന്നായി പണി എടുപ്പിച്ചിട്ടാണ്, ആ കഥ ഇങ്ങനെ...

Posted By: Teresa John
Subscribe to Filmibeat Malayalam

വിജയ് സേതുപതിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നിഷ്‌കളങ്കമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന വിജയ് ഇപ്പോള്‍ തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്കെത്തിയ വിജയ് സേതുപതി മക്കള്‍ ശെല്‍വം എന്ന പേരിലാണ് അറിയപ്പെടുന്നത്. വിക്രം വേദ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാളികള്‍ക്കും വിജയ് ഇപ്പോള്‍ സുപരിചിതനാണ്.

സണ്ണി ലിയോണിന്റെ ഹോട്ട് ദൃശ്യങ്ങളെ കടത്തിവെട്ടും റിയ സെന്‍! നടിയുടെ ചൂടന്‍ രംഗങ്ങള്‍ ചോര്‍ന്നു!!!

താരപുത്രന്മാര്‍ക്ക് എളുപ്പത്തില്‍ സിനിമയില്‍ പ്രവേശിക്കുന്നത് എളുപ്പമാണെങ്കിലും സിനിമയുമായി ഒരു ബന്ധവുമില്ലാത്തവര്‍ക്ക് വളരെ പ്രയാസകരമായ കാര്യമാണ് സിനിമാ പ്രവേശനം. അത് തരണം ചെയ്താണ് വിജയ് സേതുപതി സിനിമയിലേക്കെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ അദ്ദേഹം വലിയൊരു സ്ഥാനത്ത് എത്തിയതെങ്കിലും അദ്ദേഹം അനുഭവിക്കേണ്ടി വന്ന കഷ്ടാപാടുകളെ കുറിച്ച് പ്രശസ്ത ഛായഗ്രാഹകന്‍ മഹേഷ് കെ ദേവ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

വിജയ് സേതുപതി

തമിഴ്‌നാടിന്റെ മക്കള്‍ ശെല്‍വം എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് വിജയ് സേതുപതി. സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നും അധികം അഭിനയിച്ചിട്ടില്ലെങ്കിലും കഴിവ് കൊണ്ട് മാത്രമാണ് വിജയ് വലിയൊരു താരമായി മാറിയത്.

മഹേഷ് കെ ദേവിന്റെ വാക്കുകള്‍


വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയ് സേതുപതിയ്‌ക്കൊപ്പം ഒരു ഹ്രസ്യചിത്രത്തില്‍ ജോലി ചെയ്ത അനുഭവം പ്രശസ്ത ഛായഗ്രാഹകന്‍ മഹേഷ് കെ ദേവ് തുറന്ന് പറഞ്ഞിരിക്കുകയാണ്. തമിഴ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

പഞ്ചുമുട്ടായി

പഞ്ചുമുട്ടായി എന്ന ഹ്രസ്യചിത്രത്തില്‍ വിജയ് സേതുപതിയും അഭിനയിച്ചിരുന്നു. ചിത്രത്തിന് വേണ്ടി എല്ലാവരും കോസ്റ്റിയൂം അവരുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു. പക്ഷെ വിജയ് സേതുപതിയുടെ കൈയില്‍ നല്ല വസ്ത്രം ഇല്ലായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാം വാടകയ്ക്ക് എടുക്കുകയായിരുന്നു.

ഒരുപാട് പണിയെടുപ്പിച്ചു


ചിത്രത്തില്‍ പത്ത് സെക്കന്‍ഡ് നീണ്ട് നില്‍ക്കുന്ന രംഗത്തിന് വേണ്ടി വിജയിയെ കൊണ്ട് ഒരുപാട് നേരം സൈക്കിളിളോടിപ്പിച്ചിരുന്നു. അതെല്ലാം അദ്ദേഹം ക്ഷമയോടെ ചെയ്യുകയും ചെയ്തിരുന്നു.

വിജയ് മാറിയിട്ടില്ല


വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി. സേതുപതി മാറിയിട്ടില്ല. പേരും പ്രശസ്തിയും വന്നാലും അതിന്റെ ജാഡ കാണിക്കാറില്ല. അദ്ദേഹം മഹാനായ മനുഷ്യനാണെന്നും മഗീഷ് പറയുന്നു.

വിക്രം വേദ

വിക്രം വേദ എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതിയെ മലയാളികള്‍ക്കും പരിചയം. അതിനിടെ ആദ്യമായി മലയാളത്തില്‍ നടത്തിയ വിജയിയുടെ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്ത്രീ വേഷം

വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയ്ക്ക് വേണ്ടി സ്ത്രീ വേഷത്തിലെത്തി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

English summary
Magesh K Dev saying about Vijay Sethupathi's debut in cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam