നടന്‍ തവസിക്ക് ചികില്‍സാ സഹായവുമായി വിജയ് സേതുപതി, സഹതാരത്തെ കൈവിടാതെ മക്കള്‍സെല്‍വന്‍

By Midhun Raj

ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന തമിഴ് താരത്തിന് സഹായവുമായി മക്കള്‍സെല്‍വന്‍ വിജയ് സേതുപതി. ചികില്‍സയ്ക്ക് പണമില്ലാതെ കഴിയുകയായിരുന്ന നടന്‍ തവസിക്കാണ് വിജയ് സേതുപതി ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം നല്‍കിയത്. ക്യാന്‍സര്‍ ചികില്‍സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രോഗബാധ മൂലം ശരീര ഭാരം കുറഞ്ഞ തവസിയെ ആണ് വീഡിയോയില്‍ കാണിച്ചിരുന്നത്.

Recommended Video

Sivakarthikeyan and Vijay Sethupathi give financial aid to Thavasi | Filmibeat Malayalam

vijaysethupath-thavasi

ഞാന്‍ കിഴക്കുചീമയിലെ സിനിമ മുതല്‍ രജനീകാന്തിന്റെ അണ്ണാത്തെ വരെയുളള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇത്തരമൊരു രോഗം വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സിനിമയിലെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോയില്‍ നടന്‍ പറഞ്ഞ വാക്കുകളാണിവ. വിജയ് സേതുപതിക്ക് പുറമെ നടന്‍ ശിവകാര്‍ത്തികേയനും തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ വരുത്തപെടാത വാലിബര്‍ സംഘത്തില്‍ തവസിയും ഒരു ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷത്തിലധികമായി തമിഴ് സിനിമയുടെ ഭാഗമായ നടന് സഹായം നല്‍കണമെന്ന് സെലിബ്രിറ്റികളോട് അഭ്യര്‍ത്ഥിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തമിഴില്‍ നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് തവസി.

ശിവകാര്‍ത്തികേയന്റെ വരുത്തപ്പെടാത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ എന്നീ ചിത്രങ്ങളിലെ നടന്റെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. അതേസമയം തവസിയുടെ ചികില്‍സ ഡിഎംകെ എംഎല്‍എ ശരവണന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തപസിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് എംഎല്‍എ ഈ വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികില്‍സ ഏറ്റെടുക്കുകയായിരുന്നു.

നിലവില്‍ ചെന്നൈയിലാണ് തവസി ചികില്‍സയില്‍ കഴിയുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നടന് ചികില്‍സയ്ക്ക് നിവൃത്തിയില്ലായിരുന്നു. തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയായിരുന്നു നടന്റെ മകന്‍ ആറുമുഖം. മറ്റ് വഴികള്‍ ഒന്നുമില്ലാത്തതിനാലാണ് സഹായം ചോദിക്കുന്നതെന്നും തവസിയുടെ കുടുംബം അറിയിച്ചിരുന്നു.

Read more about: vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X