ഇത് വില കുറഞ്ഞ മാധ്യമ പ്രവര്‍ത്തനം, നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു! തുറന്നടിച്ച് മാളവിക

താരങ്ങളെ സംബന്ധിച്ച് പലപ്പോഴും വെല്ലുവിളിയായി മാറുന്നതാണ് വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും. സോഷ്യല്‍ മീഡിയയിലെ ചിലരുടെ വികൃതമായ ചിന്തകളാണ് താരങ്ങളെക്കുറിച്ച് ഇത്തരം പ്രചരണങ്ങള്‍ നടത്താന്‍ കാരണമാകുന്നത്. മിക്കപ്പോഴും ഇത്തരം ഫോട്ടോഷോപ്പ് ക്രൂരതകള്‍ക്ക് ഇരയായി മാറുക നടിമാരായിരിക്കും. എന്നാല്‍ മാധ്യമ സ്ഥാപനങ്ങള്‍ പോലും ഇത്തരം പ്രചരണങ്ങളുടെ ഭാഗമായി തീരുന്നത് തീര്‍ത്തും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം നേരിടുകയാണ് നടി മാളവിക മോഹനന്‍.

തന്റെ ഫോട്ട്‌ഷോപ്പിലൂടെ നിര്‍മ്മിച്ച വ്യാജ ചിത്രം വാര്‍ത്തയ്ക്ക് വേണ്ടി ഉപയോഗിച്ച മാധ്യമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മാളവിക. തമിഴിലെ മുന്‍നിര മാധ്യമത്തിനെതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു മാളവികയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു

ഇതുപോലൊരു പ്രമുഖ മാധ്യമ സ്ഥാപനം ഫോട്ടോഷോപ്പിലൂടെ ചെയ്ത വ്യാജമായ അശ്ലീല ചിത്രം യാതൊരു തരത്തിലുള്ള വസ്തുതാ പരിശോധനയുമില്ലാതെ ഉപയോഗിക്കുന്നുവെന്നത് സങ്കടകരമാണെന്നായിരുന്നു മാളവികയുടെ പ്രതികരണം. നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും മാളവിക പറയുന്നുണ്ട്. തന്നെക്കുറിച്ച് നല്‍കിയ വാര്‍ത്തയും താരം പങ്കുവച്ചിട്ടുണ്ട്. അതേസമയം താരത്തിന്‌റെ പ്രതികരണത്തിന് പിന്നാലെ മാധ്യമം ഈ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രത്തിന്റെ ഒറിജിനലും പങ്കുവച്ചു കൊണ്ട് മാളവിക എത്തുകയായിരുന്നു. ഇത് വിലകുറഞ്ഞ മാധ്യമ പ്രവര്‍ത്തനമാണെന്നാണ് മാളവികയുടെ വിമര്‍ശനം.

വില കുറഞ്ഞ മാധ്യമ പ്രവര്‍ത്തനം

തന്റെ യഥാര്‍ത്ഥ ചിത്രം പങ്കുവച്ചു കൊണ്ട് മാളവിക കുറിച്ചത്. ഇത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എടുത്ത എന്റെ ചിത്രമാണ്. ആരോ ഒരാള്‍ ഇത് ഫോട്ടോഷോപ്പിലൂടെ വൃത്തികേടാക്കി മാറ്റിയിരിക്കുകയാണ്. പ്രമുഖ തമിഴ് മാധ്യമം അടക്കം പലരും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഇത് വില കുറഞ്ഞ മാധ്യമ പ്രവര്‍ത്തനമാണ്. വ്യാജ ഫോട്ടോകള്‍ കണ്ടാല്‍ ദയവ് ചെയ്ത് നിങ്ങള്‍ സഹായിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയുമാണ് വേണ്ടെന്നുമായിരുന്നു. താരത്തിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് തമിഴ് മാധ്യമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമ സ്ഥാപനം എന്ന നിലയില്‍ വളരെ ്ഉത്തരവാദിത്തമുള്ളവരാണ് ഇതുപോലെയുള്ള പിഴവുകള്‍ വരുത്തുന്നതെന്നും ഇത്തരം പ്രചരണങ്ങള്‍ക്ക് ശക്തി പകരന്നതാകരുത് മാധ്യമപ്രവര്‍ത്തനമെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്. ഇതോടെ ഇവര്‍ വിവാദമായി മാറിയ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

മലയാളി നടി

മലയാളി നടിയാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാനൊപ്പം പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ അഭിനയത്തിലെ അരങ്ങേറ്റം. മലയാളി ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ്ഫാദറിലാണ് മലയാളത്തില്‍ മാളവിക അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ മികച്ച തുടക്കമായിരുന്നില്ല മാളവികയ്ക്ക് ലഭിച്ചത്. അരങ്ങേറ്റ ചിത്രം പരാജയപ്പെടുകയും പിന്നീട് അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെടാതെയും പോവുകയായിരുന്നു. എന്നാല്‍ മറ്റ് ഭാഷകളിലെ പ്രകടനങ്ങളിലൂടെ മാളവിക സ്വന്തമായൊരു ഇടം നേടുകയായിരുന്നു. രജനീകാന്ത് ചിത്രം പേട്ടയിലെ പ്രകടനത്തിലൂടെ തമിഴില്‍ സാന്നിധ്യം അറിയിച്ച മാളവിക മാസ്റ്ററില്‍ വിജയിയുടെ നായികയായെത്തിയും കയ്യടി നേടി.

Recommended Video

Kapp movie pooja ceremony | Alwyn Antony | Mathew Thomas | FilmiBeat Malayalam
അണിയറയില്‍

ബിയോണ്ട് ദ ക്ലൗഡ്‌സിലൂടെയാണ് മാളവിക ഹിന്ദിയിലെത്തുന്നത്. ഇപ്പോള്‍ കൈ നിറയെ സിനിമകളുണ്ട് മാളവികയ്ക്ക്. ധനുഷും കാര്‍ത്തിക് നരേനും ഒരുമിക്കുന്ന മാരന്‍, വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രം ഹീറോ, ഹിന്ദി ചിത്രം യുദ്ധ്ര തുടങ്ങിയവയാണ് മാളവികയുടെ അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമകള്‍. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് മാളവിക. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടാറുണ്ട്. ഈയ്യടുത്ത് മാളവികയുടെ അവധി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X