»   » റാം ചരണും ഫഹദും മാധവനുമല്ല... മണിരത്‌നം ചിത്രത്തിലെ നായകനിതാ..! അഭ്യൂഹങ്ങള്‍ക്ക് വിട???

റാം ചരണും ഫഹദും മാധവനുമല്ല... മണിരത്‌നം ചിത്രത്തിലെ നായകനിതാ..! അഭ്യൂഹങ്ങള്‍ക്ക് വിട???

By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ  നിരയില്‍ പരിഗണിക്കപ്പെടുന്ന സംവിധായകനാണ് മണിരത്‌നം. കാര്‍ത്തി, അതിഥി റാവു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത കാട്രു വെളിയിടെ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം  ചെയ്യുന്ന ചിത്രത്തില്‍ ആര് നായകനാകും എന്നതിന് നിരവധി പേരുകളാണ് ഉയര്‍ന്ന് കേട്ടിരുന്നത്.

നടി മാത്രമല്ല, ഒരു സിനിമ സെറ്റിലെ മുഴുവന്‍ ആളുകളും നഗ്നരായി!!! എന്തിന് വേണ്ടിയെന്നോ???

മലയാളി താരം ഫഹദ് ഫാസിലും മാധവനും മണിരത്‌നം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുമെന്നായിരുന്നു ഒടുവില്‍ കേട്ട വാര്‍ത്തകള്‍. വിജയ് സേതുപതിയാണ് മണിരത്‌നത്തിന്റെ നായകനെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിജയ് സേതുപതി മണിരത്‌നം ചിത്രത്തില്‍

മികച്ച കഥാപാത്രങ്ങൡലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് വിജയ് സേതുപതി. റിപ്പോര്‍ട്ടുകള്‍ സത്യമാകുകയാണെങ്കില്‍ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മണിരത്‌നം ചിത്രമായിരിക്കും ഉടന്‍ സംഭവിക്കുന്നത്. ഒടുവിലിറങ്ങിയ വിക്രം വേദ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.

മുന്‍നിര താരങ്ങളെ തള്ളി

തമിഴിലും തെലുങ്കിലുമുള്ള മുന്‍നിര യുവതാരങ്ങളുടെ പേരായിരുന്നു മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിനായ പറഞ്ഞ് കേട്ടിരുന്നത്. ഏറ്റവും ഒടുവിലായിരുന്നു ഫഹദ് ഫാസിലിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ വിജയ് സേതുപതിയുടെ പേര് വന്നതോടെ മറ്റ് പേരുകള്‍ തള്ളപ്പെടുകയായിരുന്നു.

മണിരത്നത്തെ കണ്ടു

വിജയ് സേതുപതി കഴിഞ്ഞ ദിവസം മണിരത്‌നത്തെ നേരിട്ട് കാണുകയും പുതിയ ചിത്രം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ മണിരത്‌നത്തിന്റെ പുതിയ നായകന്‍ വിജയ് സേതുപതിയായിരിക്കും എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള ചിത്രം

അഭിനയ പ്രാധാന്യമുള്ള സിനിമകളും കഥാപാത്രങ്ങളുമാണ് എക്കാലവും മണിരത്‌നം ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണം. വിജയ് സേതുപതിയേപ്പോലുള്ള അഭിനേതാവ് മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകുന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

താരമല്ല നടന്‍

താരം എന്ന നിലയിലല്ല മികച്ച അഭിനേതാവ് എന്ന നിലയിലാണ് വിജയ് സേതുപതിക്ക് തമിഴ് സിനിമ ലോകത്ത് സ്വീകാര്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ റിലീസിനെത്തിയ വിക്രം വേദ എന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാധവന്‍ വിജയ് സേതുപതി ടീമിന്റെ കെമിസ്ട്രി ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ഔദ്യോഗിക സ്ഥിരീകരണം

വിജയ് സേതുപതി മണിരത്‌നത്തെ കാണുകയും ഇരുവരും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ചിത്രത്തേ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. സ്ഥിരീകരണം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Latest reports from Kollywood medias suggest that Mani Ratnam might rope in Vijay Sethupathy, the most happening actor in K -Town for his next flick. Reportedly, Vijay Sethupathi had recently met Mani Ratnam at his office to discuss about this project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam