ആരാധകരില്‍ ആവേശം നിറച്ച് ചെക്ക ചിവന്ത വാനത്തിന്റെ പുതിയ ട്രെയിലര്‍! കാണൂ
മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ചെക്ക ചിവന്ത വാനം. വിജയ് സേതുപതി,അരവിന്ദ് സാമി,ചിമ്പു,അരുണ്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. അധോലാക നായകനും കോടീശ്വരനുമായ സേനാപതിയുടെ മരണശേഷമുളള അധികാരത്തെചൊല്ലി മക്കളിലുണ്ടാകുന്ന പകയും പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറായാണ് വിജയ് സേതുപതി എത്തുന്നത്. ഗുണ്ടാ സഹോദരന്മാരായാണ് മറ്റു താരങ്ങള്‍ എത്തുന്നത്. സെപ്റ്റംബര്‍ 27നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറിലും അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാട്രു വെളിയിടെ എന്ന ചിത്രത്തിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന മണിരത്നം ചിത്രം കൂടിയാണ് ചെക്ക ചിവന്ത വാനം. അദിഥി റാവു ഹൈദരി,ജ്യോതിക തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
ഇവര്‍ക്കൊപ്പം പ്രകാശ് രാജ്, ജയസുധ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മണിരത്‌നത്തിന്റെ മികച്ചൊരു ക്രൈം ത്രില്ലര്‍ സിനിമയായിരിക്കും ചെക്ക ചിവന്ത വാനം എന്നാണറിയുന്നത്.


Click it and Unblock the Notifications











