പേട്ടയ്ക്കു പിന്നാലെ തമിഴില്‍ സജീവമാകാന്‍ മണികണ്ഠന്‍ ആചാരി! അടുത്ത ചിത്രം വിജയ് സേതുപതിക്കൊപ്പം

By Midhun Raj

കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക്‌ സുപരിചിതനായ താരമാണ് മണികണ്ഠന്‍ ആചാരി. സിനിമയിലെ പ്രകടനം താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍,വിനായകന്‍ തുടങ്ങിയവര്‍ക്കൊപ്പം തന്നെ ശ്രദ്ധേയ പ്രകടനമാണ് മണികണ്ഠന്‍ നടത്തിയത്.

കമ്മട്ടിപ്പാടത്തിനു ശേഷം മലയാളത്തില്‍ നിരവധി സിനിമകളില്‍ കഥാപാത്രമായി നടന്‍ എത്തിയിരുന്നു. അടുത്തിടെ രജനീകാന്ത് ചിത്രം പേട്ടയിലൂടെ തമിഴ് സിനിമയിലും മണികണ്ഠന്‍ അരങ്ങേറ്റം കുറിച്ചു. സിനിമയില്‍ രജനിക്കൊപ്പം ആദ്യം മുതല്‍ അവസാനം വരെ നില്‍ക്കുന്ന റോളായിരുന്നു താരത്തിന്. നിലവില്‍ പേട്ടയുടെ വിജയത്തില്‍ തിളങ്ങിനില്‍ക്കുകയാണ് നടന്‍.

manikandan-vijay sethupathi,

ഇപ്പോഴിതാ പേട്ടയ്ക്കു ശേഷം തമിഴില്‍ വീണ്ടും സജീവമാകുകയാണ് മണികണ്ഠന്‍. വിജയ് സേതുപതിയുടെ പുതിയ ചിത്രം മാമനിതനിലാണ് നടന്‍ വീണ്ടും അഭിനയിക്കുന്നത്. സീനു രാമസാമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

യുവന്‍ ശങ്കര്‍ രാജയാണ് സിനിമ നിര്‍മ്മിക്കുന്നത്. യുവനും പിതാവ് ഇളയരാജയും ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. വിജയ് സേതുപതിയുടെ മുന്‍ ചിത്രങ്ങളായ തെന്‍മേര്‍ക്ക് പരുവകാട്ര്,ധര്‍മ്മദുരൈ,ഇദം പെരുള്‍ യെവള്‍ തുടങ്ങിയ സിനിമകള്‍ സീനു രാമസാമി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X