വമ്പന്‍ താരനിരയുമായി മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനം എത്തുന്നു! റിലീസ് തിയ്യതി പുറത്ത്
കാട്രു വെളിയിടെ എന്ന ചിത്രത്തിനു ശേഷം മണിരത്‌നത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ചെക്ക ചിവന്ത വാനം. വിജയ് സേതുപതി, അരവിന്ദ് സാമി,ചിമ്പു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്.
ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പു, അരവിന്ദ് സാമി,അരുണ്‍ വിജയ് തുടങ്ങിയവര്‍ എത്തുന്നത്. സെപ്റ്റ്ംബര്‍ 28നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ജ്യോതികയും അതിഥി റാവു ഹൈദരിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഇവര്‍ക്കു പുറമെ പ്രകാശ് രാജ്, ജയസുധ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

എഎര്‍ റ്ഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. വൈര മുത്തുവിന്റെ വരികള്‍ക്ക് മികച്ച ഗാനങ്ങളാണ് ചിത്രത്തിനു വേണ്ടി റഹ്മാന്‍ ഒരുക്കിയിരിക്കു്ന്നത്. സന്തോഷ് ശിവന്‍ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. സിനിമ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











