മാപ്പ്, നിന്റെ കല്യാണത്തിന് അനുഗ്രഹിക്കാന്‍ ഭാഗ്യമുണ്ടാകട്ടെ! തൃഷയോട് മന്‍സൂര്‍; ഈ മാപ്പ് ഉഡായിപ്പ്!

തമിഴ് സിനിമാ ലോകത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ് തൃഷയെക്കുറിച്ച് മന്‍സൂര്‍ അലിഖാന്‍ നടത്തിയ പരാമര്‍ശം. ലിയോ സിനിമയെക്കുറിച്ച് സംസാരിക്കവെയായിരുന്നു തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലിഖാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതേ തുടര്‍ന്ന് മന്‍സൂര്‍ അലിഖാനെതിരെ കേസെടുക്കുകയും മൊഴിയെടുക്കുകയുമൊക്കെ ചെയ്തിരുന്നു. വിവാദം ശക്തമായപ്പോള്‍ മാപ്പ് പറയില്ലെന്നായിരുന്നു മന്‍സൂറിന്റെ നിലപാട്.

എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ തൃഷയോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മന്‍സൂര്‍ അലിഖാന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മന്‍സൂര്‍ അലിഖാന്റെ പ്രതികരണം. എന്റെ സഹ നടി തൃഷ ദയവ് ചെയ്ത് എനിക്ക് മാപ്പ് തരണം. നിങ്ങളുടെ വിവാഹത്തിന് അനുഗ്രഹിക്കാനുള്ള ഭാഗ്യം ദൈവം എനിക്ക് തരട്ടെ എന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ പ്രതികരണം. എന്നാല്‍ സോഷ്യല്‍ മീഡിയ ഈ മാപ്പ് പറച്ചിലില്‍ അത്ര തൃപ്തരല്ല.

Trisha

ഇതെന്ത് മാപ്പ് പറച്ചിലാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതില്‍ മാപ്പ് എവിടെയെന്നും ആരാധകര്‍ ചോദിക്കുന്നു. നേരത്തെ തന്റെ പരാമര്‍ശത്തിന്റെ പേരില്‍ മന്‍സൂര്‍ അലിഖാന്‍ പോലീസിന് മുന്നിലും ഖേദം രേഖപ്പെടുത്തിയിരുന്നു. തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം ഇന്നലെ മൊഴി രേഖപ്പെടുത്താനെത്തിയത്. തന്റെ പ്രസ്താവന വേദനയുണ്ടാക്കിയതെങ്കില്‍ ഖേദം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറയുകയായിരുന്നു.

വിജയ് നായകനായ ചിത്രമായിരുന്നു ലിയോ. തൃഷയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ മന്‍സൂര്‍ അലിഖാനും എത്തിയിരുന്നു. ഈ സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു മന്‍സൂര്‍ അലിഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍, സിനിമയില്‍ ഒരു കിടപ്പുമുറി സീന്‍ ഉണ്ടാകുമെന്ന് കരുതി എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. മുന്‍കാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതിയെന്നും മന്‍സൂര്‍ പറഞ്ഞു.

ഞാന്‍ ഒരുപാട് ബലാത്സംഗ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാല്‍ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റില്‍വച്ച് അവര്‍ തൃഷയെ കാണിക്കുക പോലും ചെയ്തില്ലെന്നായിരുന്നു മന്‍സൂര്‍ പറഞ്ഞത്. മന്‍സൂര്‍ അലിഖാന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഒടുവില്‍ തൃഷ തന്നെ പ്രതികരണവുമായി രംഗത്ത് എത്തുകയായിരുന്നു.

'മന്‍സൂര്‍ അലി ഖാന്‍, അടുത്തിടെ എന്നെ കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇതിനെ ശക്തമായി അപലപിക്കുന്നു. മന്‍സൂറിന്റെ വാക്കുകളില്‍ ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധം, വെറുപ്പ്, മോശം അഭിരുചി എന്നിവയൊക്കെയുണ്ടെന്നും തൃഷ ട്വീറ്റിലൂടെ തുറന്നടിക്കുകയായിരുന്നു. അദ്ദേഹത്തിന് ഈ ആഗ്രഹം ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും. പക്ഷേ നിങ്ങളെ പോലൊരു മോശം ആളുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടുവെന്നും തൃഷ പറഞ്ഞു.

Trisha

അതേസമയം, തന്റെ സിനിമാ ജീവിതത്തിന്റെ ബാക്കിയുള്ള നാളുകളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് താന്‍ ഉറപ്പാക്കുമെന്നും തൃഷ വ്യക്തമാക്കി. ഇയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നതായും തൃഷ പറഞ്ഞു. മന്‍സൂര്‍ അലിഖാനൊ്പ്പം താന്‍ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കായിരുന്നു. പിന്നാലെ ലിയോയുടെ സംവിധയാകന്‍ ലോകേഷ് കനകരാജും മന്‍സൂര്‍ അലിഖാനെതിരെ രംഗത്തെത്തുകയുണ്ടായി.

മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ നിരാശയും ദേഷ്യവും തോന്നി എന്നാണ് ലോകേഷ് പറഞ്ഞത്. സ്ത്രീകള്‍, സഹതാരങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, ഈ പെരുമാറ്റത്തെ ഞാന്‍ തികച്ചും അപലപിക്കുന്നു' എന്നും ലോകേഷ് പറഞ്ഞു. റോജ, ഖുശ്ബു, മാളവിക മോഹനന്‍, ചിന്മയി തുടങ്ങി നിരവധി പേര്‍ മന്‍സൂര്‍ അലിഖാനെതിരെ രംഗത്തെത്തിയിരുന്നു.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X