പങ്കാളിയുടെ ബാധ്യത ചുമക്കല്‍ കൂടിയാണ് വിവാഹം; വീണ്ടും ചര്‍ച്ചയായി ഐശ്വര്യയുടെ വാക്കുകള്‍

ധനുഷും ഐശ്വര്യയും തങ്ങളുടെ വിവാഹ മോചന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തമിഴകത്തെ ജനപ്രീയ ജോഡിയുടെ വേര്‍പിരിയല്‍ ആരാധകരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് തങ്ങള്‍ വിവാഹ മോചനം നടത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ധനുഷും ഐശ്വര്യയും തയ്യാറായിട്ടില്ല. തങ്ങള്‍ക്കിടയിലെ സ്വാകാര്യതയായി അതിനെ നിലനിര്‍ത്താനാണ് ഇരുവരുടേയും തീരുമാനം. ആ സ്വകാര്യതയെ ബഹുമാനിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മറുവശത്താകട്ടെ ഐശ്വര്യയുടെ പഴയ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മറ്റും കമന്റ് ചെയ്യുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ.

താരത്തിന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ. ചിലര്‍ കമന്റുകൡലൂടെ പിന്തുണ അറിയിക്കുമ്പോള്‍ മറ്റ് ചിലര്‍ അനാവശ്യമായ കമന്റുകളും നടത്തുന്നുണ്ട്. ഇതിനിടെ ഐശ്വര്യയുടെ പഴയ പോസ്റ്റുകളില്‍ നിന്നും പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ചിലര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് ഐശ്വര്യ. സിനിമ വിശേഷങ്ങള്‍ മാത്രമല്ല തന്റെ ജീവിതത്തിലെ നിമിഷങ്ങളും വര്‍ക്ക് ഔട്ട് ചിത്രങ്ങളുമെല്ലാം ഐശ്വര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വിവാഹ ബന്ധം അവസാനിപ്പിച്ചതായി അറിയിച്ചുവെങ്കിലും തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഐശ്വര്യ ആര്‍ ധനുഷ് എന്ന് പേര് നിലനിര്‍ത്തിയിരിക്കുകയാണ് ഐശ്വര്യ.

മൂന്ന് മാസം മുമ്പ്

മൂന്ന് മാസം മുമ്പ് തന്റെ ഭര്‍ത്താവിനേയും അച്ഛനേയും കുറിച്ച് അഭിമാനത്തോടെ ഐശ്വര്യ പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. രജനീകാന്തിന് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇരുവര്‍ക്കും ഒരേ വേദിയില്‍ വച്ചായിരുന്നു പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഇഥിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ഇവര്‍ എന്റേതാണ് എന്നൊരു പോസ്റ്റായിരുന്നു ഐശ്വര്യ പങ്കുവച്ചത്. മൂന്ന് മാസം മാത്രം മുമ്പ് പങ്കുവച്ച ഈ പോസ്റ്റ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഐശ്വര്യയുടെ മറ്റൊരു പോസ്റ്റും

ഇതിനിടെ ഐശ്വര്യയുടെ മറ്റൊരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും കുറിച്ചുള്ളൊരു കുറിപ്പില്‍ വിവാഹത്തെക്കുറിച്ച് ഐശ്വര്യ പങ്കുവച്ചിരിക്കുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുന്നത്. ''ഞാന്‍ പഠിച്ചത് (ഇതുവരെ, ഇപ്പോഴും പഠിക്കുകയാണ്) വിവാഹം എന്നാല്‍ രണ്ടുപേരുടേയും ബാധ്യതകള്‍ ചുമക്കുക എന്നത് കൂടിയാണ് (എന്റെ കാര്യത്തില്‍ പലപ്പോഴും അക്ഷരാര്‍ത്ഥത്തില്‍ തന്നെ) പാഷനും കടന്ന് കംപാഷന്‍ നിലനില്‍ക്കും. കംപാനിയന്‍ഷിപ്പിന്റെ അടിത്തറയായി സൗഹൃദം നിലനില്‍ക്കും. വീട് എന്നാണ് എന്നും വീടാണ്'' എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. ഈ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്.

18 വര്‍ഷത്തെ ദാമ്പത്യ ജീവിതം

അതേസമയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ധനുഷും ഐശ്വര്യയും അറിയിക്കുന്നത്. സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം.വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. എന്നായിരുന്നു ധനുഷും ഐശ്വര്യയും കുറിപ്പില്‍ പറഞ്ഞത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചുവെന്നാണ് ഇരുവരും പറയുന്നത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കണെന്നും ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കണമെന്നും ഇരുവരും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
വിവാഹ മോചനം

അതേസമയം വിവാഹ മോചനം ഒട്ടും അപ്രതീക്ഷിതമല്ലെന്നാണ് ഇരവരുടേയും സുഹൃത്തുക്കള്‍ പറയുന്നത്. ഇരുവരും നാളുകളായി അകന്നാണ് കഴിയുന്നത്. വിവാഹ മോചനം എന്നത് രണ്ടു പേരുടേയും മനസിലുണ്ടായിരുന്നതാണ്. എന്നാല്‍ കുട്ടികള്‍ പക്വത കൈവരിക്കുന്നതായി കാത്തിരിക്കുകയായിരുന്നു. വിവാഹ ബന്ധം അവസാനിച്ചുവെങ്കിലും സുഹൃത്തുക്കളായി തന്നെ തുടരുമെന്നും മക്കളുടെ ഉത്തരവാദിത്തം പങ്കിടുമെന്നും സുഹൃത്തുക്കള്‍ പറയുന്നു. അത്‌രംഗി രേയിലാണ് ധനുഷിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. 3 എന്ന സിനിമയുടെ സംവിധായകയാണ് ഐശ്വര്യ.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X