ആരാധകര്‍ക്കൊപ്പം മാസ്റ്റര്‍ കണ്ട് വികാരഭരിതനായി സംവിധായകന്‍, വൈറലായി ചിത്രങ്ങള്‍

By Midhun Raj

ദളപതി വിജയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് മാസ്റ്റര്‍. റിലീസിന് മുന്‍പ് തന്നെ വിജയ് ചിത്രത്തിലെ പാട്ടുകളെല്ലാം തരംഗമായി മാറിയിരുന്നു. ഒപ്പം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും പ്രൊമോ വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ റിലീസ് ചെയ്യേണ്ട ചിത്രം മാറ്റിവെച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു.

കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച ചിത്രം മാസങ്ങള്‍ക്ക് ശേഷമാണ് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച വരവേല്‍പ്പാണ്‌ വിജയ് ചിത്രത്തിന് ലഭിച്ചത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വിജയ് ആരാധകര്‍ക്ക് ഒരു ട്രീറ്റ് തന്നെയാണ് സമ്മാനിച്ചതെന്ന് സിനിമ കണ്ടവര്‍ പറഞ്ഞിരുന്നു. അതേസമയം മാസ്റ്ററിന്റെ പ്രദര്‍ശനങ്ങള്‍ തമിഴ്‌നാട്ടില്‍ അതിരാവിലെ തന്നെ ആരംഭിച്ചിരുന്നു.

പൊങ്കല്‍ ആഘോഷ സമയത്ത്

പൊങ്കല്‍ ആഘോഷ സമയത്ത് ഇറങ്ങിയ ചിത്രം കാണാന്‍ ആരാധകര്‍ക്കൊപ്പം സിനിമാ പ്രവര്‍ത്തകരും രാവിലെ തന്നെ എത്തി. ഇതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മാസ്റ്ററിന്റെ ആദ്യ ഷോ കാണാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും ചെന്നൈയിലെ തിയ്യേറ്ററില്‍ എത്തിയിരുന്നു. താരങ്ങളെല്ലം ഇവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പം

സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പം ആണ് മാസ്റ്റര്‍ ടീം ആദ്യ ഷോ കാണാന്‍ തിയ്യേറ്ററില്‍ എത്തിയത്. മിക്ക തിയ്യേറ്ററുകളിലും പുലര്‍ച്ചെ മുതല്‍ ഫാന്‍സ് ഷോകളുണ്ടായിരുന്നു. അതേസമയം ചെന്നൈയിലെ ഒരു പ്രമുഖ തിയ്യേറ്ററിലാണ് ലോകേഷ് കനകരാജും സംഘവും സിനിമ കാണാനായി എത്തിയത്. സിനിമ കഴിഞ്ഞ് ആരാധകരോട് സംസാരിക്കവേ വികാരഭരിതനായ സംവിധായകന്‌റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

സംവിധായകനൊപ്പം മാസ്റ്ററിന്

സംവിധായകനൊപ്പം വിജയ് ചിത്രത്തിന് സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദര്‍, താരങ്ങളായ ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നേരത്തെ മാസ്റ്റര്‍ റിലീസിനോടനുബന്ധിച്ച് ഇവരെല്ലാം ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മാസങ്ങള്‍ക്ക് ശേഷം റിലീസിനെത്തുന്ന ചിത്രത്തിനായി പ്രാര്‍ത്ഥിച്ച് അമ്പലങ്ങളിലെല്ലാം മാസ്റ്റര്‍ ടീമംഗങ്ങള്‍ ദര്‍ശനം നടത്തി.

ബിഗിലിന്റെ വമ്പന്‍ വിജയത്തിന്

ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ തിയ്യേറ്ററുകളിലെത്തിയ വിജയ് ചിത്രം കൂടിയാണ് മാസ്റ്റര്‍. ബിഗില്‍ പോലെ മാസ്റ്ററും വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മിക്ക തിയ്യേറ്ററുകളിലും അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രതികരണമാണ് ദളപതി വിജയ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Recommended Video

Master Movie Review Malayalam | Vijay | Vijay Sethupathy | Filmibeat Malayalam

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: vijay vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X