twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിനക്ക് അജിത്തിനെ ഇഷ്ടമാണല്ലേയെന്ന് വിജയ് കളിയാക്കും; അസൂയ തോന്നിയത് ആ നടിയോട് മാത്രം!

    |

    തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മീന. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമെല്ലാം സൂപ്പര്‍ ഹിറ്റുകളിലെ നായികയായ താരം. ഇപ്പോഴും സൂപ്പര്‍ താര നായികയായി അഭിനയം തുടരുന്ന താരം കൂടിയാണ് മീന. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് മീന. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും അഭിനയിച്ച ഭാഷകളിലെല്ലാം മീനയ്ക്കുണ്ട്.

    Also Read: മുൻ ഭാര്യയുടെ കാമുകന് പിറന്നാൾ; ആശംസകൾ അറിയിച്ച് ഹൃതിക്; ഇവർക്കിതെങ്ങനെ സാധിക്കുന്നെന്ന് ആരാധകർAlso Read: മുൻ ഭാര്യയുടെ കാമുകന് പിറന്നാൾ; ആശംസകൾ അറിയിച്ച് ഹൃതിക്; ഇവർക്കിതെങ്ങനെ സാധിക്കുന്നെന്ന് ആരാധകർ

    എന്നാല്‍ നഷ്ടങ്ങളും അത്ര തന്നെ മീനയുടെ കരിയറിലുണ്ട്. അവസാന നിമിഷം കൈ വിട്ട സൂപ്പര്‍ഹിറ്റുകളും കഥാപാത്രങ്ങളുമൊക്കെയുണ്ട് മീനയ്്ക്ക്. ഇപ്പോഴിതാ സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ മീന തന്റെ കരിയറിനെ നഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മീന മനസ് തുറന്നത്.

    നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച്

    താന്‍ ഇത്രനാള്‍ സിനിമയിലുണ്ടാകുമെന്നോ ഇത്ര സിനിമകളില്‍ അഭിനയിക്കുമെന്നോ കരുതിയിരുന്നില്ലെന്നാണ് മീന പറയുന്നത്. വിവാഹവും കുട്ടിയൊക്കെ ആകുന്നതോടെ അവസരങ്ങള്‍ ഇല്ലാതാകുമെന്നാണ് താന്‍ കരുതിയതെന്നാണ് മീന പറയുന്നത്. ഈ സമയത്താണ് തനിക്ക് ദൃശ്യം പോലൊരു സിനിമ ലഭിക്കുന്നതെന്നാണ് തന്നെ അത് അത്ഭുതപ്പെടുത്തിയെന്നും മീന പറയുന്നു.

    Also Read: 'ജീവിതത്തിലെ ഒരു മോശം ദിവസം, എല്ലാ അമ്മമാർക്കും ഇങ്ങനെ ആയിരിക്കും'; സൗഭാഗ്യ പറയുന്നുAlso Read: 'ജീവിതത്തിലെ ഒരു മോശം ദിവസം, എല്ലാ അമ്മമാർക്കും ഇങ്ങനെ ആയിരിക്കും'; സൗഭാഗ്യ പറയുന്നു

    40 വര്‍ഷത്തെ കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തനിക്ക് അത്ഭുതവും അഭിമാനവും തോന്നുന്നുണ്ടെന്നാണ് മീന പറയുന്നത്. പിന്നാലെയാണ് താരം തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് പറയുന്നത്. മീനയ്ക്ക് നഷ്ടമായ സിനിമകളില്‍ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മാത്രമല്ല, ഐക്കോണിക്കായ കഥാപാത്രങ്ങള്‍ വരെയുണ്ട്.

    തിരക്കിട്ട ഷെഡ്യൂളുകള്‍

    തിരക്കിട്ട ഷെഡ്യൂളുകള്‍ കാരണമാണ് പല സിനിമകളും തനിക്ക് കഥ കേട്ട ശേഷം നഷ്ടമായതെന്നാണ് മീന പറയുന്നത്. രേവതിയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയ ദേവ മകന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച ശേഷമാണ് താന്‍ പിന്മാറുന്നത്. ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്‌പ്പോള്‍ താന്‍ ചെയ്യേണ്ടതായിരുന്നു ആ സിനിമയെന്ന് തോന്നിയെന്നാണ് മീന പറയുന്നത്.

    അജിത്ത് നായകനായ ചിത്രമായിരുന്നു വാലി. ഈ സിനിമയില്‍ സിമ്രന്‍ ചെയ്ത വേഷം ചെയ്യാനിരുന്നത് മീനയായിരുന്നു. എന്നാല്‍ തിരക്കു കാരണം താരം പിന്മാറി. ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകയും സിമ്രന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അജിത്തിനൊപ്പം വേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വാലി തനിക്കൊരു നഷ്ടമാണെന്നാണ് മീന പറയുന്നത്.

    പടയപ്പ

    മീന നഷ്ടപ്പെടുത്തിയ മറ്റൊരു സൂപ്പര്‍ ഹിറ്റാണ് പടയപ്പ. ചിത്രത്തിലെ നീലാംബരിയായി ആദ്യം അഭിനയിക്കാനിരുന്നത് മീനയായിരുന്നു. എന്നാല്‍ ഇത്തവണയും അവസരം നഷ്ടമായി. പിന്നീട് ഈ വേഷത്തിലേക്ക് രമ്യ കൃഷ്ണന്‍ വരികയായിരുന്നു. രജനീകാന്തിന്റെ പടയപ്പയോളം തന്നെ ഐക്കോണിക്കായി മാറുകയായിരുന്നു രമ്യയുടെ നീലാംബരിയും.

    അന്നത്തെ സമയത്ത് തനിക്ക് നായികയായി അഭിനയിക്കാന്‍ സാധിക്കാതെ പോയ നായകന്മാര്‍ വിജയും അരവിന്ദ് സ്വാമിയുമാണെന്നാണ് മീന പറയുന്നത്. വിജയും താനും നാല് തവണ ഒരുമിച്ച് അഭിനയിക്കാന്‍ ഒരുങ്ങിയതാണെന്നും പക്ഷെ നടന്നില്ലെന്നും മീന പറയുന്നു. ഇതിന്റെ പേരില്‍ തന്നെ വിജയ് കളിയാക്കുമെന്നാണ് മീന പറയുന്നത്.

    ''ഞാന്‍ തുടക്കക്കാരനാണ്, അതുകൊണ്ടാണോ നിങ്ങള്‍ക്ക് എന്റെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തത്. നിങ്ങള്‍ക്ക് അജിത്തിനെയാണോ ഇഷ്ടം? എന്ന് വിജയ് ചോദിക്കുമായിരുന്നു. മറുപടിയായി ഞാനൊരു ചിരി മാത്രം നല്‍കും. പക്ഷെ എന്റെ ആഗ്രഹങ്ങള്‍ മകള്‍ സാധ്യമാക്കി. നൈനിക വിജയ്ക്കും അരവിന്ദ് സ്വാമിയ്ക്കുമൊപ്പം അഭിനയിച്ചു'' മീന പറയുന്നു.

     നന്ദിനി

    ബയോപിക്കില്‍ അഭിനയിക്കണം എന്ന ആഗ്രഹവും നടക്കാതെ പോയെന്നാണ് മീന പറയുന്തന്. ജയലളിതയുടെ ജീവിതകഥയും ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥയും താന്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍ മറ്റൊരാള്‍ ആ സിനിമകള്‍ ചെയ്യുന്നത് കാണേണ്ടി വന്നുവെന്നാണ് മീന പറയുന്നത്.

    തന്നെ തുടക്കം മുതല്‍ മോഹിപ്പിച്ച നോവലാണ് പൊന്നിയന്‍ സെല്‍വനെന്നാണ് മീന പറയുന്നത്. തുടക്കകാലത്ത് തന്നെ പൊന്നിയിന്‍ സെല്‍വനൊരു സിനിമയായി കാണാന്‍ ആഗ്രഹിച്ചിരുന്നു. അതിലെ നന്ദിനി എന്ന കഥാപാത്രവും മീനയെ മോഹിപ്പിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം പൊന്നിയിന്‍ സെല്‍വന്‍ സിനിമയായപ്പോള്‍ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്നാണ് മീന ഫറയുന്നത്. എന്നാല്‍ തനിക്ക് അസൂയ തോന്നിയ ഏക കാര്യം നന്ദിനിയെ ഐശ്വര്യ റായ് അവതരിപ്പിച്ചുവെന്നതാണെന്നും മീന പറയുന്നുണ്ട്.

    Read more about: meena
    English summary
    Meena Opens Up Missing The Role Of Neelambari From Padayappa And Acting Opposite Vijay
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X