'ഞാൻ അത് പറഞ്ഞതും രജനി സാറിന് ടെൻഷനായി; ജീവിതത്തിൽ ഇങ്ങനെ ടെൻഷനടിച്ചിട്ടില്ലെന്ന് അദ്ദേഹം': മീന പറയുന്നു

തൊണ്ണൂറുകളിൽ തെന്നിന്ത്യയിൽ സിനിമയിൽ തരംഗം തീർത്ത നായികയാണ് മീന. ഭാ​ഗ്യ നായികയായി വിശേഷിപ്പിക്കപ്പെട്ട മീനയ്ക്ക് കൈ നിറയെ അവസരങ്ങൾ അക്കാലത്ത് ഉണ്ടായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങി. ബാല താരമായാണ് മീനയുടെ അരങ്ങേറ്റം. നായികയായ ശേഷം കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു താരത്തിന്റെ വളർച്ച. മലയാളത്തിലേയും തമിഴിയിലേയും തെലുങ്കിലേയും സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി മീന തിളങ്ങി.

തൊണ്ണൂറുകളിലെ മിക്ക നടിമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ താരത്തിളക്കം നഷ്ടപ്പെട്ടെങ്കിലും മീനയ്ക്ക് അങ്ങനെയൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ നാൽപത് വർഷമായി വലിയ ഇടവേളകളിലേക്കൊന്നും പോകാതെ സിനിമയിൽ സജീവമായി തുടരുകയാണ് താരം. അമ്മയായ ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വന്നപ്പോഴും ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ഹിറ്റ് സിനിമകളിൽ നടിക്ക് പ്രധാന വേഷം ലഭിച്ചു.

Meena, Rajinikanth

അടുത്തിടെയാണ് സിനിമാ ലോകത്ത് നടി 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം ചെന്നെെയിൽ നടന്നത്. രജിനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ മീനയെ അനുമോദിക്കാൻ ചടങ്ങിനെത്തിയിരുന്നു. ഒരുകാലത്ത് തമിഴകത്തിന്റെ പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡി ആയിരുന്നു ഇരുവരും. മുത്തു, യജമാൻ, വീര എന്നീ സിനിമകളിൽ നായികാ നായകൻമാരായി മീനയും രജനികാന്തും അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും വലിയ ഹിറ്റായ ചിത്രമായിരുന്നു മുത്തു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ ഒരു രസകരമായ ഓർമ്മ പങ്കുവച്ചിരിക്കുകയാണ് മീന. തമിഴ് ടിവി ചാനലായ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർട്ട് മ്യൂസിക് എന്ന ഷോയിൽ മീന അടുത്തിടെ പങ്കെടുത്തിരുന്നു. ആ ഷോയിലാണ് മുത്തു എന്ന സിനിമയിൽ രജനികാന്തിന് ഒപ്പം അഭിനയിച്ച അനുഭവം മീന പങ്കുവച്ചത്. സിനിമയിൽ മാത്രം കണ്ടിട്ടുള്ള രജനികാന്തിന്റെ സിഗരറ്റ് സീൻ ഷൂട്ടിനിടെ നേരിൽ കാണാൻ പോയതിനെ കുറിച്ചാണ് മീന പറയുന്നത്.

'മുത്തു എന്ന സിനിമയിൽ രജനി സാർ സിഗരറ്റ് പിടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. സിനിമകളിൽ മാത്രമേ ഞാൻ അത് കണ്ടിട്ടുള്ളൂ, അത് എങ്ങനെയാണു ഷൂട്ട് ചെയ്യുന്നത് എന്നറിയാൻ താല്പര്യമുണ്ടായിരുന്നു. അവർ ആ സീൻ ഷൂട്ട് ചെയ്യാൻ പോകുകയാണെന്നറിഞ്ഞപ്പോൾ ഞാൻ ഓടി ക്യാമറയ്ക്കരികിൽ ചെന്നു നിന്ന്. എന്റെ എല്ലാ സഹായികളും എന്നോടൊപ്പം ഉണ്ടായിരുന്നു. അത് കണ്ട് രജനി സാറിന് നാണം വന്നു,'

Meena, Rajinikanth

'എന്തിനാ നിങ്ങളെല്ലാവരും ഇങ്ങനെ നിൽക്കുന്നത്? അവൻ ഞങ്ങളോട് ചോദിച്ചു. അപ്പോൾ ഞാൻ ചോദിച്ചു, 'ഇപ്പോഴല്ലാതെ ഇത് ലൈവായി കാണാൻ അവസരം കിട്ടുമോ?' എന്ന്. അപ്പോൾ രജനി സാറിന് ടെൻഷനായി, ആദ്യമായി സിഗരറ്റ് താഴെ വീണു. രജനി സാർ പറഞ്ഞു, 'എന്തിനാ എന്നെ ഇങ്ങനെ ടെൻഷൻ ആക്കുന്നത്. ജീവിതത്തിൽ ഇതിനൊന്നും ഞാൻ ഇങ്ങനെ ടെൻഷനടിച്ചിട്ടില്ലെന്ന്. അതിനു ശേഷം രജനി സാർ റിലാക്സ് ചെയ്ത് രണ്ടാമത്തെ ഷോട്ട് എടുത്തു. അതിൽ നന്നായി ചെയ്തു,' മീന ഓർമിച്ചു.

ബാലതാരമായി തനിക്കൊപ്പം അഭിനയിച്ച മീനയെ നായികയായി കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടെന്ന് രജനികാന്ത് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ അണ്ണാത്തെ എന്ന ചിത്രത്തിലാണ് മീനയും രജനികാന്തും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X