For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയും മറച്ചുവയ്ക്കുന്നില്ല, എനിക്ക് ഐശ്വര്യയോട് കടുത്ത അസൂയയാണ്; കാരണമുണ്ട്: തുറന്നു പറഞ്ഞ് മീന

  |

  മലയാളികൾക്ക് പ്രത്യേകമൊരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടിയാണ് മീന. തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. അന്യഭാഷയിൽ നിന്ന് മലയാള സിനിമയിലെത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അപൂർവം നടിമാരിൽ ഒരാൾ കൂടിയാണ് മീന. ബാലതാരമായി അരങ്ങേറ്റം കുറിച്ച മീനയ്ക്ക് സൂപ്പർ താരങ്ങളുടെ മകളായും നായികയായുമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.

  ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചു. 90 കളിലാണ് മീന നായിക നടിയായി മാറുന്നത്. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ മീന ആദ്യമായി നായിക വേഷത്തിൽ എത്തുന്നത്. തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ മലയാള എല്ലാ മുൻനിര താരങ്ങളോടൊപ്പവും മീന അഭിനയിച്ചു.

  Also Read: ചില പെണ്‍കുട്ടികള്‍ ഇങ്ങനെയാണ്; ആ പ്രണയത്തിന് വേണ്ടി എല്ലാം കൊടുത്തു; വിഷാദത്തെ മറികടന്നതിനെ പറ്റി ആര്യ

  തമിഴിലും ഇതുപോലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി മീന തിളങ്ങിയിട്ടുണ്ട്. അങ്ങനെ തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിയായി അറിയപ്പെടുന്ന മീന ഇതാ തനിക്ക് ഐശ്വര്യ റായ്യോട് അസൂയയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അസൂയയ്ക്കുള്ള കാരണവും നടി പറയുന്നുണ്ട്. തനിക്ക് ഇനിയും മറച്ചു വയ്ക്കാനാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് മീനയുടെ കുറിപ്പ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മീന ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മീനയുടെ കുറിപ്പ് ഇങ്ങനെ.

  Also Read: മൂര്‍ദ്ധാവിൽ ചുംബനമില്ലാതെ ഞാനത് വാങ്ങും; സച്ചി സ്വപ്‌നം കണ്ടത് താൻ വാങ്ങിക്കുമെന്ന് ഭാര്യ സിജി

  'ഓക്കെ, എനിക്ക് ഇത് ഇനിയും മറച്ചു വയ്ക്കാൻ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. എന്റെ നെഞ്ചിനുള്ളിൽ നിന്ന് അത് ഇറക്കി വയ്ക്കണം. ഞാൻ അസൂയാലുവാണ്! ജീവിതത്തിൽ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചൻ, കാരണം ഐശ്യര്യയ്ക്ക് പൊന്നിയിൻ സെൽവനിൽ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാൻ അവസരം കിട്ടി', എന്നാണ് മീന കുറിച്ചത്. പൊന്നിയിൻ സെൽവൻ ടീമിന് മുഴുവൻ വിജയാശംസകളും നടി നേരുന്നുണ്ട്.

  തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നന്ന മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

  Also Read: ചെറുപ്പം മുതല്‍ കുള്ളാ കുള്ളാ വിളി കേട്ട് എനിക്ക് ശീലമായി; അനുഭവം തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

  ചിത്രത്തിൽ നന്ദിനി എന്ന രാജ്ഞി വേഷത്തിലാണ് ഐശ്വര്യ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ ഐശ്വര്യയുടെ ലുക്ക് ഒക്കെ റിലീസിന് മുന്നേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദ്യ ദിനം ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഐശ്വര്യ റായ് ഉൾപ്പെടെ എല്ലാ താരങ്ങളുടെയും പ്രകടനങ്ങൾക്കും പ്രേക്ഷകർ കയ്യടിക്കുകയാണ്.

  1950 കളിൽ പുറത്തിറങ്ങിയ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിനെത്തിയിരിക്കുന്നത്.

  Read more about: meena
  English summary
  Meena Sagar Reveals She's Jealous Of Ponniyin Selvan Actress Aishwarya Rai Bachchan For This Reason Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X