ആദ്യം രജനികാന്തിന്, ഇനി കമല്‍ ഹസനും വില്ലന്‍ അക്ഷയ് കുമാര്‍ തന്നെ
2.o യ്ക്ക് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍2 വിനെ കുറിച്ചാണ് ഇപ്പോള്‍ സിനിമാ ലോകം സംസാരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് പോസ്റ്ററിന് ലഭിച്ചത്.
തലയും നേടി 100 അല്ല 125 കോടി! പേട്ടയ്ക്ക് മുന്നില്‍ കാലിടറാതെ വിശ്വാസം! കാണൂ!
ഇപ്പോഴിതാ ചിത്രത്തിലെ വില്ലനെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നു. കമല്‍ ഹസന്റെ വില്ലനായി ചിത്രത്തില്‍ അജയ് ദേവഗണ്‍ എത്തുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. കഥ അജയ് ദേവഗണിന് ഇഷ്ടപ്പെട്ടു എന്നും, സിനിമ ഏറ്റെടുത്തു എന്നും വാര്‍ത്തകള്‍ വന്നു.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു അജയ് ദേവഗണ്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന്. ഡേറ്റിന്റെ പ്രശ്‌നത്തെ തുടര്‍ന്നാണ് ദേവഗണിന്റെ പിന്മാറ്റം. അജയ് ദേവഗണിന് പകരം അക്ഷയ് കുമാര്‍ ചിത്രത്തില്‍ വില്ലനാകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇങ്ങനെയൊരു വാര്‍ത്ത പരക്കുന്നു എന്നേയുള്ളൂ.. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. നേരത്തെ ശങ്കറിന്റെ 2.o യിലും വില്ലന്‍ അക്ഷയ് കുമാറായിരുന്നു. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന 2.oയിലെ അക്ഷയ് കുമാറിന്റെ വില്ലന്‍ വേഷം പ്രശംസിക്കപ്പെടുന്നുണ്ട്.


Click it and Unblock the Notifications











