മുരളീധരന്റെ സിനിമയില്‍ അഭിനയിക്കുന്നതിന് വിമര്‍ശനം,ട്വിറ്ററിൽ ട്രെന്റിംഗായി #ShameOnVijaySethupathi
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്ക് ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മുരളീധരനായി അഭിനയിക്കുന്ന 800 എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. എംഎസ് ശ്രീപദിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പോസ്റ്ററിലുളള വിജയ് സേതുപതിയുടെ മേക്കോവര്‍ ശ്രദ്ധേയമായി മാറിയിരുന്നു. രൂപംകൊണ്ട് ശരിക്കും മുത്തയ്യ മുരളീധരനായി മാറിയിരുന്നു നടന്‍. അതേസമയം ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പിന്നാലെ വിജയ് സേതുപതിക്കെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

#ShameOnVijaySethupathi എന്ന ഹാഷ്ടാഗിലുളള ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗായിരിക്കുകയാണ്. വിജയ് സേതുപതി മുത്തയ്യ മുരളീധരനായി അഭിനയിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എത്തിയവരില്‍ അധികപേരും തമിഴരാണ്. വംശീയതയെ അടിസ്ഥാനമാക്കി തമിഴ് ജനതയോട് വിവേചനം കാണിക്കുന്ന രാജ്യത്തെ പ്രതിനീധികരിക്കുന്ന ക്രിക്കറ്റ് കളിക്കാരനായി വിജയ് സേതുപതി വേഷമിടുന്നത് അന്യായമാണെന്ന് ട്വിറ്ററൈറ്റുകള്‍ വാദിക്കുന്നു. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തെ വളര്‍ത്തിയ ആളുകളില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടും മുത്തയ്യ മുരളീധരന്‍ എന്ന നിന്ദ്യനായ വ്യക്തിയുടെ വേഷം ചെയ്യുന്നത് ധാര്‍ഷ്യമാണെന്ന് ട്വിറ്ററൈറ്റികള്‍ പറയുന്നു.
മുത്തയ്യ മുരളീധരന്റെ സിനിമ ചെയ്യാനുളള തീരുമാനം പുനപരിശോധിക്കാന്‍ മക്കള്‍ സെല്‍വനോട് സംവിധായകന്‍ സീനു രാമസാമിയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. Tamils_Boycott_VijaySethupathi എന്ന ഹാഷ്ടാഗിലും നിരവധി പേര്‍ നടനെതിരെ ട്വീറ്റ് ചെയ്തിരിക്കുന്നു. അതേസമയം വിജയ് സേതുപതിയെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ എത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ ബയോപിക്ക് ഹോളിവുഡുകാര്‍ക്ക് എടുക്കാമെങ്കില്‍ പിന്നെ എന്താണ് ഇന്ത്യക്കാര്‍ മുരളീധരന്റെ സിനിമ എടുത്താല്‍ കുഴപ്പം എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുന്‍പ് ബയോപിക്കിന്റെ തിരക്കഥ തയ്യാറായ സമയത്ത് തന്നെ അവതരിപ്പിക്കാന്‍ യോഗ്യനായത് വിജയ് സേതുപതിയാണെന്ന് മുത്തയ്യ മുരളീധരന്‍ തന്നെ പറഞ്ഞിരുന്നു. അദ്ദേഹം നല്ല കഴിവുളള വ്യക്തിയാണെന്നും എന്റെ ബോളിംഗ് ഭാവങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് മുരളീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അതേസമയം ഡാര്‍മോഷന്‍ പിക്‌ചേഴ്‌സും മൂവീ ട്രെയിന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ബയോപിക്ക് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് ഭാഷയിലൊരുക്കുന്ന ചിത്രം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദി, ബംഗാളി, സിംഹള ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യും.
Recommended Video
മുത്തയ്യ മുരളീധരന്റെ ക്രിക്കറ്റ് കരിയറിലെ പ്രധാന മൂഹുര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന് ആരാധകരും ഏറെയാണ്. അടുത്ത വര്‍ഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ശ്രീലങ്ക, ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയിവിടങ്ങളാണ് സിനിമ ചിത്രീകരിക്കുന്നത്.


Click it and Unblock the Notifications