ഡ്രസ് മാറുമ്പോള്‍ ചുറ്റും അഞ്ചുപേര്‍, അവര്‍ പോകാന്‍ തയ്യാറായില്ല; ഒടുവില്‍ ഞാന്‍ ചെയ്തത്...; നക്ഷത്ര പറയുന്നു
സിനിമയുടേയും സീരിയിലന്റേയും ലോകം കാഴ്ചക്കാരെ സംബന്ധിച്ച് ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര സുഖകരമായിരിക്കില്ലെന്നതാണ് വസ്തുത. ചൂഷണങ്ങളും വിവേചനങ്ങളുമൊക്കെ അനുഭവിക്കേണ്ടി വരുന്നവര്‍ നിരവധിയാണ്. ഷൂട്ടിംഗ് സെറ്റിലെ വിവേചനങ്ങളുടെ കഥകള്‍ ഒരുപാട് നമ്മള്‍ കേട്ടിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ച് പലപ്പോഴും നല്ലൊരു ശുചിമുറിയോ വസ്ത്രം മാറാനുള്ള ഇടമോ പോലും അന്യമായിരിക്കും.
സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ ഷൂട്ടിംഗ് സെറ്റില്‍ സ്ഥലം ഇല്ലാത്തതിനാല്‍ മരത്തിന്റെ മറവിലും വിരിച്ചു പിടിച്ച തുണിയുടെ മറവിലും വസ്ത്രം മാറിയതിന്റെ കഥകള്‍ പലരും പറഞ്ഞിട്ടുണ്ട്. കാലം മാറിയപ്പോള്‍ ഇതിനൊക്കെ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും സ്ത്രീസുരക്ഷയും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന വിലയോ നല്‍കാത്ത സെറ്റുകളും ഉണ്ടെന്നത് വ്യക്തമാണ്. ഇപ്പോഴിതാ അത്തരത്തിലുള്ളൊരു തന്റെ അനുഭവം പങ്കുവെക്കുകയാണ് നടി നക്ഷത്ര നാഗേഷ്.

സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് നക്ഷത്ര നാഗേഷ്. സിനിമയേക്കാള്‍ കൂടുതല്‍ ജനപ്രീതിയും അംഗീകാരങ്ങളും നക്ഷത്രയെ തേടിയെത്തിയത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. അവതാരകയായും നക്ഷത്ര കയ്യടി നേടിയിട്ടുണ്ട്. തനിക്കൊരു സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവമാണ് നക്ഷത്ര പങ്കുവച്ചിരിക്കുന്നത്.
ഷൂട്ടിനിടെ താരത്തോട് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ടു. അതിനായി അവര്‍ തനിക്ക് കാണിച്ചു തന്നത് ഒരു വാന്‍ ആയിരുന്നുവെന്നാണ് നക്ഷത്ര പറയുന്നത്. ഈ വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസിന്റേതായിരുന്നു. യാതൊരു മറയും ഉണ്ടായിരുന്നില്ല. താന്‍ ഡ്രസ് മാറാനായി അതിലേക്ക് കയറിയപ്പോള്‍ ചുറ്റിനുമായി അഞ്ച് പേര്‍ നില്‍പ്പുണ്ടായിരുന്നു. താന്‍ ഡ്രസ് മാറാന്‍ കയറിയതാണെന്ന് അറിയാമായിരുന്നിട്ടും അവര്‍ അവിടെ നിന്നും മാറി പോകാന്‍ ഒരുക്കമായില്ലെന്നാണ് നക്ഷത്ര പറയുന്നത്. ഇതോടെ താന്‍ വാനില്‍ നിന്നും ഡ്രസ് മാറാതെ അടുത്തുള്ളൊരു വീട്ടില്‍ പോയിട്ടാണ് വസ്ത്രം മാറി വന്നതെന്നാണ് നക്ഷത്ര പറയുന്നത്.
ടെലിവിഷനിലൂടെയാണ് നക്ഷത്ര കരിയര്‍ ആരംഭിക്കുന്നത്. തുടക്കം അവതാരകയായിട്ടായിരുന്നു. പിന്നീട് 2013 ല്‍ സേട്ട എന്ന ചിത്രത്തിലൂടെ സിനിമയില്‍ അറങ്ങേറി. പക്ഷെ സിനിമയേക്കാള്‍ കയ്യടി നേടിയത് സീരിയലുകളിലാണ്. ലക്ഷ്മി സ്റ്റോഴ്‌സ് എന്ന പരമ്പരയിലെ പ്രകടനം കയ്യടി നേടികൊടുത്തതാണ്. തമിഴും സരസ്വതിയും നക്ഷത്രയ്ക്ക് പ്രശസ്തി നേടിക്കൊടുത്തതാണ്. ഹേയ് സിനാമിക, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കും സീരിയലിനും പുറമെ വെബ് സീരീസ് ലോകത്തും താരം കയ്യടി നേടിയിട്ടുണ്ട്.

അതേസമയം ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന ആദ്യത്തേയോ അവസാനത്തെയോ താരമല്ല നക്ഷത്ര. ഇന്നത്തെ കാലത്തും സിനിമാ സെറ്റില്‍ സ്ത്രീകള്‍ക്കുള്ള അടിസ്ഥാന സൗകര്യം പോലും ലഭ്യമാകുന്നില്ലെന്നത് സങ്കടകരമായ വസ്തുതാണ്. താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരിച്ചെത്തിയിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റുകള്‍ കൂടുതല്‍ സ്ത്രീ സൗഹാര്‍ദ്രപരമായി മാറണമെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം തനിക്ക് മോശം അനുഭവമുണ്ടായ സെറ്റ് ഏത് സിനിമയുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല താരം.


Click it and Unblock the Notifications