സേതുപതിയെ പ്രേമിക്കാന്‍ ഒരുങ്ങി സെലിന്‍
പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഡോണയെ തേടി തമിഴില്‍ നിന്നും മികച്ച വേഷമെത്തിയിരിക്കുന്നു. യുവതാരം വിജയ് സേതുപതിയുടെ നായികാ വേഷമാണ് മഡോണയ്ക്ക് ലഭിച്ചിരിക്കുന്നത്.
സൂധുംകാവും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നളന്‍കുമാരസ്വാമിയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ റീമേക്കാണ് പുതിയ ചിത്രം. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. റൊമാന്റിക് ത്രില്ലര്‍ ചിത്രത്തില്‍ വിജയ് സേതുപതിയുടെ പ്രണയിനിയായണ് മഡോണ എത്തുന്നത്.

ബസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ റീമേക്കിങ് ചെയ്യുന്നത് സി കെ കുമാര്‍ ആണ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും, ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് അറിയുന്നത് .
ഒരാളുടെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിലെ പ്രണയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു പ്രേമം എന്ന ചിത്രം. അതിലെ മൂന്നാമത്തെ നായികയായാണ് മഡോണ എത്തിയത്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയത് നിവിന്‍ പോളിയായിരുന്നു.


Click it and Unblock the Notifications