For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരട്ടക്കുട്ടികളുടെ അമ്മയായി നമിത; അനുഗ്രഹങ്ങളും സ്‌നേഹവും ഒപ്പമുണ്ടാകണമെന്ന് താരസുന്ദരി

  |

  തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് നമിത. ഒരുകാലത്ത് തമിഴ് സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നമിത. സിനിമ വിജയിക്കണമെങ്കില്‍ നമിത വേണമെന്ന് കരുതിയിരുന്നു ഒരുകാലത്ത് തമിഴ് സിനിമ. മലയാളത്തിലും നമിത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടേയും ടെലിവിഷന്‍ ഷോകളിലൂടേയുമെല്ലാം പ്രേക്ഷകരുടെ കണ്‍മുന്നില്‍ തന്നെയുണ്ട് നമിത.

  Also Read: 'ഞങ്ങളിത് പറഞ്ഞ് ചിരിക്കാറുണ്ട്'; ​രശ്മികയുമായുള്ള ​ഗോസിപ്പിനെക്കുറിച്ച് വിജയ് ദേവരകൊണ്ട

  ഇപ്പോഴിതാ നമിതയുടെ ജീവിതത്തില്‍ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അമ്മയായിരിക്കുകയാണ് നമിത. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താന്‍ അമ്മയായ വിവരം നമിത ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇരട്ടക്കുട്ടികളുടെ അമ്മയായിരിക്കുകയാണ് നമിത. രണ്ട് കുട്ടികളും ആണ്‍കുട്ടികളാണ്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ നമിതയും ഭര്‍ത്താവും കുഞ്ഞുങ്ങളെ എടുത്തു നില്‍ക്കുകയാണ്. ആരാധകരുടേയും പ്രിയപ്പെട്ടവരുടേയും പ്രാര്‍ത്ഥനയും സ്‌നേഹവും ആവശ്യപ്പെടുന്നുണ്ട് നമിത. ഒപ്പം ഗര്‍ഭകാലത്തും പ്രസവ സമയത്തും തനിക്കൊപ്പമുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെല്ലാം നന്ദി പറയുകയും ചെയ്യുന്നുണ്ട് നമിത.

  ഹരേ കൃഷ്ണ! ഈ ശുഭവേളയില്‍ ഞങ്ങളുടെ സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ ഇരട്ട ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് നമിത പറയുന്നത്.

  ക്രോംപേട്ടിലെ റെല ഹോസ്പിറ്റല്‍ - മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അവരുടെ മികച്ച ആരോഗ്യ പരിപാലന സേവനങ്ങള്‍ക്ക് ഞങ്ങള്‍ ശരിക്കും നന്ദിയുള്ളവരാണ്. ഗര്‍ഭകാല യാത്രയില്‍ കൂടെ നിന്നതിനും എന്റെ കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ടുവന്നതിനും ഡോ. ഭുവനേശ്വരിയോടും ടീമിനോടും ഞാന്‍ ശരിക്കും കടപ്പെട്ടിരിക്കുന്നു. ഡോ. ഈശ്വര്‍ എന്‍ ഡോ വെല്ലു മുര്‍ഗന്‍ എന്റെ മാതൃത്വത്തിലും എന്നെ സഹായിക്കുന്നു. ഒരു മികച്ച സുഹൃത്തും ഗൈഡും ആയതിന് ഡോ. നരേഷിന് എന്റെ പ്രത്യേക നന്ദി' എന്നാണ് നമിത പറയുന്നത്.

  പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആശംസകളുമായി എത്തുന്നത്. നടനും ബിസിനസുകാരനുമായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭര്‍ത്താവ്. 2017 ലായിരുന്നു നമിതയുടെ വിവാഹം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നമിത. തന്റെ ജീവിതത്തിലേയും കരിയറിലേയും രസരമായ നിമിഷങ്ങള്‍ നമിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഗര്‍ഭകാലത്തെക്കുറിച്ചുള്ള നമിതയുടെ പോസ്റ്റുകളും ചര്‍ച്ചയായി മാറിയിരുന്നു.

  ഒരിടയ്ക്ക് തമിഴ് സിനിമകളിലെ നിറസാന്നിധ്യമായിരുന്നു നമിത. ഗ്ലാമര്‍ വേഷങ്ങളാണ് നമിതയെ താരമാക്കി മാറ്റുന്നത്. എങ്കള്‍ അണ്ണ, അഴകിയ തമിഴ് മകന്‍, ബില്ല, നാന്‍ അവന്‍ ഇല്ലൈ, തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമായിരുന്നു നമിത. എന്നാല്‍ താന്‍ ഗ്ലാമര്‍ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നും സ്ാമ്പത്തിക ബാധ്യതകളാണ് അത്തരം വേഷങ്ങള്‍ ചെയ്യാന്‍ കാരണമായതെന്നും നമിത പിന്നീട് പറഞ്ഞിരുന്നു.

  Recommended Video

  Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

  മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് നമിത. ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് നമിത മലയാളത്തിലെത്തുന്നത്. പിന്നീട് പുലിമുരകനിലും ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു നമിത. ഇപ്പോള്‍ അഭിനയത്തില്‍ പഴയത് പോലെ സജീവമല്ലെങ്കലും ടെലിവിഷനിലെ നിറ സാന്നിധ്യമായിരുന്നു. മാനാട മയിലാട പോലെയുള്ള റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായെത്തി കുടുംബപ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റാന്‍ സാധിച്ചിരുന്നു നമിതയ്ക്ക്.

  അഭിനയത്തിന് പുറമെ ബിഗ് ബോസ് മത്സരാര്‍ത്ഥിയെന്ന നിലയിലും നമിത പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന ബി്ഗ ബോസ് തമിഴിന്റെ ഒന്നാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു നമിത. ഈ ഷോയിലൂടെ നമിതയെന്ന വ്യക്തിയെ അടുത്തറിയാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചിരുന്നു. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടാന്‍ നമിതയ്ക്കും സാധിച്ചിരുന്നു.

  Read more about: namitha
  English summary
  Namitha Becomes Mother Of Twin Boys Shares Video With Babies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X