For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമിത മുതിര്‍ന്ന നടനുമായി പ്രണയത്തില്‍, വിവാഹം ഉടന്‍! വാര്‍ത്തകളോട് പ്രതികരിച്ച് ഭര്‍ത്താവ്‌

  |

  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ഒരിടയ്ക്ക് നമിത. തന്റെ ബോള്‍ഡ് രംഗങ്ങളിലൂടെയായിരുന്നു നമിത ആരാധകരുടെ ശ്രദ്ധ നേടിയത്. ഗോസിപ്പുകള്‍ ഒരുകാലത്ത് നമിതയെ വേട്ടയാടിയിരുന്നു. ഇതിലൊന്നായിരുന്ന നമിത മുതിര്‍ന്ന നടന്‍ ശരത് ബാബവുമായി പ്രണയത്തിലാണെന്നുള്ളത്. തമിഴ് സിനിമയിലെ മുതിര്‍ന്ന നടന്മാരില്‍ ഒരാളായ ശരത് ബാബുവിന് നമിതയേക്കാള്‍ പ്രായം കൂടുതലായിരുന്നു. നമിതയും ശരത് ബാബുവും പ്രണയത്തിലാണെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  'പരിഹസിച്ചത് കൊണ്ട് പെണ്ണിന്റെ കഴിവുകൾ ഇല്ലാതാവില്ല', സായ്പല്ലവിയെ അനുകൂലിച്ച് തമിഴിസൈ സൗന്ദർരാജൻ

  എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമായിരുന്നു. പിന്നീട് തന്റെ കാമുകനായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷവും നമിതയെ ഗോസിപ്പുകള്‍ വേട്ടയാടുകയായിരുന്നു. ഇപ്പോഴിതാ ആ ഗോസിപ്പുകളെക്കുറിച്ച് നമിതയുടെ ഭര്‍ത്താവ് തന്നെ പ്രതികരിച്ചിരിക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''വിവാഹ ശേഷം നമിത എനിക്കൊപ്പമാണ് ജീവിക്കുന്നത്. ഇതൊന്നും അവള്‍ കാര്യമാക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനൊരു ഗോസിപ്പ് ഉണ്ടായതെന്ന് ഞങ്ങള്‍ക്കറിയില്ല. ശരത് ബാബു ആരാണെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. ഞങ്ങളതൊന്നും കാര്യമാക്കിയെടുത്തിട്ടില്ല. ഈ ഗോസിപ്പുകള്‍ അദ്ദേഹത്തേയും ബാധിക്കുന്നുണ്ടാകും. അദ്ദേഹം മുതിര്‍ന്ന വ്യക്തിയാണ്. മുതിര്‍ന്ന നടനാണ്. അദ്ദേഹത്തിന് ഒരു ബന്ധമുണ്ടെന്ന് ഗോസിപ്പുണ്ടാക്കുന്നത് തെറ്റാണ്. ഇത് വ്യക്തി ജീവിതങ്ങളെ ബാധിക്കുന്ന കാര്യമാണ്'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  നേരത്തെ നമിതയും ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. ''ശരത് ബാബു ആരാണെന്ന് പോലും എനിക്കറിയില്ല. എങ്ങനെയാണ് മാധ്യമങ്ങളില്‍ ഇങ്ങനൊരു ഗോസിപ്പ് ഉടലെടുത്തത് എന്നെനിക്ക് അറിയില്ല. എന്നേക്കാള്‍ ഇരട്ടിപ്രായമുള്ളൊരു വ്യക്തിയെ ഞാന്‍ വിവാഹം കഴിക്കുമെന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്'' എന്നായിരുന്നു അന്ന് നമിത പറഞ്ഞത്. ഗോസിപ്പുകള്‍ പലപ്പോഴും താരങ്ങള്‍ക്ക് ഇതുപോലെ തലവേദനകള്‍ സൃഷ്ടിക്കാറുണ്ട്. തമിഴിലും മലയാളത്തിലുമായി ഇറങ്ങുന്ന ബൗ ബൗ ആണ് നമിതയുടെ പുതിയ സിനിമ. രാഷ്ട്രീയ പ്രവര്‍ത്തകയുമാണ് നമിത.

  എങ്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴിലെത്തുന്നത്. നേരത്തെ തെലുങ്കില്‍ അരങ്ങേറിയിരുന്നു. പിന്നീട് ചാണക്യ, മഹാ നടികന്‍, ബില്ല, പാണ്ടി, നാന്‍ അവനില്ലൈ, അഴകിയ തമിഴ് മകന്‍, പാണ്ടി, പെരുമാള്‍, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് മലയാളത്തിലെത്തുന്നത്. പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. പുലിമുരുകനിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോള്‍ഡ് രംഗങ്ങളിലൂടെയാണ് നമിത ശ്രദ്ധ നേടുന്നത്. ഇതിന്റെ പേരില്‍ പലപ്പോഴും നമിതയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും സിനിമയ്ക്ക് അകത്തു നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നു പോലും നമിതയ്ക്ക് ഇത്തരത്തില്‍ അധിക്ഷേപങ്ങളും വിമര്‍ശങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് അഭിനത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു നമിത.

  ടെലിവിഷനിലും സജീവമായിരുന്നു നമിത. മാനാഡ മൈലാഡയിലെ വിധി കര്‍ത്താവായി നമിത കയ്യടി നേടിയിരുന്നു. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് നമിത. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ബൗ ബൗവിന്റെ ചിത്രീകരണം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നമിത കിണറ്റില്‍ വീണു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് ചിത്രീകരണം മാത്രമായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. മാനാഡ മയിലാഡയിലെ വിധി കര്‍ത്താവായിരുന്നു നമിത. ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു.

  Read more about: namitha
  English summary
  Namitha's Husband Reacted To Namitha And Sarath Babu Relationship Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X