വിജയ് സേതുപതിയുടെ 96 തെലുങ്കിലേക്ക്! നാനിയും സാമന്തയും മുഖ്യവേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
വിജയ് സേതുപതിയുടെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് 96. സേതുപതിയെ നായകനാക്കി സി പ്രേംകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തൃഷയും മക്കള്‍ സെല്‍വനും ആദ്യമായി ഒന്നിച്ച ചിത്രത്തിന് റീലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ചിത്രം മുഴുവനായി ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ തരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതേസമയം 96 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സേതുപതിയും തൃഷയും മികവുറ്റതാക്കിയ വേഷങ്ങള്‍ തെലുങ്കില്‍ നാനിയും സാമന്തയുമാണ് ചെയ്യുന്നത്.

ഈഗ എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ താരങ്ങളാണ് സാമന്തയും നാനിയും. തെലുങ്കിലെ നിര്‍മ്മാതാവ് ദില്‍രാജുവാണ് 96ന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്‌റെ റീമേക്ക് അവകാശം റിലീസിനു മുന്‍പേ തന്നെ വിറ്റുപോയിരുന്നു. നേരത്തെ നാനിയ്ക്കും സാമന്തയ്ക്കുമായി 96ന്റെ പ്രേത്യക പ്രദര്‍ശനം ദില്‍രാജു സംഘടിപ്പിച്ചിരുന്നു.
ചിത്രം കണ്ട് ഇരുവര്‍ക്കും ഇഷ്ടപ്പെട്ടതോടെ അഭിനയിക്കാമെന്ന് ഇരുതാരങ്ങളും സമ്മതം മൂളുകയായിരുന്നു. അതേസമയം 96 കണ്ട പ്രേക്ഷകരെല്ലാം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ കുറിച്ചിരിക്കുന്നത്. തമിഴില്‍ കുറച്ചുനാളുകള്‍ക്ക് ശേഷമിറങ്ങിയ മികച്ചൊരു ചിത്രമാണ് 96 എന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്.


Click it and Unblock the Notifications











