ജീവിതത്തിലെ പുതിയ തുടക്കം! വ്യക്തമാക്കാതെ വിഘ്‌നേശ് ശിവൻ; നയൻതാര, വിക്കി കുടുംബത്തിൽ പുതിയ വിശേഷം!

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. മലയാളത്തിൽ നിന്നും കരിയർ ആരംഭിച്ച് പിന്നീട് തമിഴകത്തേക്ക് പോയ നയൻതാര കരിയറിനൊപ്പം കുടുംബ ജീവിതവും അവിടെ നിന്ന് തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയാണ് നയൻസ് ഇന്ന്. ജീവിതത്തിലും കരിയറിലുമൊക്കെ എടുക്കുന്ന തീരുമാനങ്ങളിൽ എന്നും വ്യത്യസ്തയാണ് നയൻ‌താര. എല്ലാത്തിനും കൂട്ടായി പങ്കാളി വിഘ്‌നേശ് ശിവനും താരത്തിന് ഒപ്പമുണ്ട്.

നാനും റൗഡിൻ താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വിഘ്നേശ് ശിവനും നയൻതാരയും പ്രണയത്തിലാകുന്നത്. കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു താരം അന്ന്. വിഘ്നേശ് ശിവനാകട്ടെ സംവിധായകനെന്ന നിലയിൽ പേരെടുത്ത് വരുന്നതേയുള്ളൂ. ഏഴ് വർഷത്തോളം ഇരുവരും പ്രണയിച്ചു. ഒടുവിൽ 2022 ജൂണിലാണ് നയൻതാരയും വിഘ്നേശും വിവാഹഹിതരായത്.

Nayanthara, Vignesh Sivan

അവിടെ നിന്നിങ്ങോട്ട് ഓരോ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ഇരുവരും ഒന്നിച്ചുണ്ട്. കഠിനാധ്വാനം കൊണ്ട് സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി കൊണ്ടിരിക്കുകയാണ് നയൻതാരയും വിഘ്‌നേശും. ജീവിതത്തിലും ബിസിനസിലുമെല്ലാം ആ കൂട്ടുകെട്ട് നിലനിർത്തി മുന്നോട്ട് പോവുകയാണ് ഇരുവരും. വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്നതിൽ ഇരുവരും തുല്യശ്രദ്ധയാണ് നൽകുന്നത്. അടുത്തിടെയായി ഏതാനും ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുന്നതിലായിരുന്നു ഇരുവരുടെയും ശ്രദ്ധ.

അതിനായുള്ള യാത്രകളിൽ ആയിരുന്നു ഇരുവരും, മക്കളെ പോലും കൂടെ കൂട്ടിയിരുന്ന ഇവർ, പിറന്നാൾ ആഘോഷം പോലും വിദേശത്താണ് നടത്തിയത്. വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്‍റ് ആണ് നയൻ‌താര അവതരിപ്പിച്ചിരിക്കുന്നത്. ചർമ്മസംരക്ഷണ ബ്രാൻഡ് 9 സ്കിൻ, സാനിറ്ററി നാപ്കിൻ ബ്രാൻഡ് ഫെമി 9, സൂപ്പർഫുഡ് ബ്രാൻഡായ ദി ഡിവൈൻ ഫുഡ് എന്നിവയാണ് നയന്‍സിന്റെ പുതിയ സംരംഭങ്ങള്‍. നിലവിൽ ഓണലൈനിലും മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അവരുടെ വിപണി. പക്ഷെ സന്തോഷങ്ങൾ അവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല.

Nayanthara, Vignesh Sivan

അടുത്തിടെ നയൻ‌താരയുടെ ഈ വർഷത്തെ അവസാന ചിത്രം അന്നപൂരണി റിലീസ് ചെയ്തിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ചിലർ വിമർശനാവുമായും എത്തുകയുണ്ടായി. അതിനു പിന്നാലെ ഇപ്പോഴിതാ പുതിയൊരു സന്തോഷവുമായി വിഘ്‌നേശ് ശിവൻ എത്തുകയാണ്. ജീവിതത്തിലെ പുതിയ തുടക്കം എന്നാണ് വിഘ്‌നേശ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. എന്നാൽ എന്താണെന്ന് സംവിധായകൻ വ്യക്തമായി പറഞ്ഞിട്ടില്ല.

ഗണേശ പൂജയോടു കൂടിയാണ് തുടക്കം. പൂജയുടെ ഒരു ചിത്രം വിക്കി ഇൻസ്റ്റ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ നയൻതാരയ്ക്ക് വിക്കി പിറന്നാൾ സമ്മാനമായി കോടികൾ വിലമതിക്കുന്ന ഒരു മേബാക് കാർ സമ്മാനമായി നൽകിയിരുന്നു. ഇതിനു പുറമേ എന്താണ് പുതിയ വിശേഷം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം മക്കൾക്ക് ഒരു വയസ്സ് പിന്നിട്ടതോടെ നയൻ‌താര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ഇക്കൊല്ലം പുറത്തുവന്ന ഷാരൂഖ് ആറ്റ്ലി ചിത്രം ജവാനിൽ ഒരു ശ്രദ്ധേയ വേഷത്തിൽ നയൻ‌താര എത്തിയിരുന്നു. കോടികളാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും കൊയ്തത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X