For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീയെന്തിന് ഇത്ര മേക്കപ്പിടുന്നു? എല്ലാരും വരുന്നത് എന്നെ കാണാന്‍! ജൂനിയര്‍ എന്‍ടിആര്‍ കളിയാക്കിയെന്ന് നയന്‍സ്‌

  |

  സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ ഇന്റര്‍വ്യുകള്‍ നല്‍കുന്ന ശീലമില്ലാത്തയാളാണ് നയന്‍താര. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇപ്പോഴിതാ പുതിയ സിനിമയായ കണക്ടിന്റെ റിലീസിന് മുന്നോടിയായി അഭിമുഖങ്ങള്‍ നല്‍കിയിരിക്കുകയാണ് നയന്‍താര. വിവാഹ ശേഷമെത്തുന്ന സിനിമ എന്ന നിലയിലും അഭിമുഖമെന്ന നിലയിലും താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

  Also Read: ആശുപത്രിയിൽ കിടക്കുമ്പോഴും മേക്കപ്പിടുന്ന സൂപ്പർ നായിക; കളിയാക്കിയ മാളവികയ്ക്ക് നയൻതാരയുടെ മറുപടി!

  തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നയന്‍താര. ഈയ്യടുത്താണ് താരം വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിന് ശേമാണ് നയന്‍താരയും സംവിധായകന്‍ വിഷ്‌നേഷ് ശിവനും വിവാഹം കഴിച്ചത്. ആരാധകരും ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു. സമീപ കാലത്ത് സോഷ്യല്‍ മീഡിയ ഇത്രത്തോളം ആഘോഷമാക്കിയൊരു താരവിവാഹമുണ്ടാകില്ല.

  വിവാഹത്തിന് ശേഷം നല്‍കിയ അഭിമുഖമെന്ന നിലയില്‍ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെക്കുറിച്ചും സീറ്റീരിയോടെെപ്പുകളെക്കുറിച്ചും നയന്‍താര തുറന്ന് പറഞ്ഞിരുന്നു. ഇതിനിടെ ഇപ്പോഴിതാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ പ്രഭാസിനേയും ജൂനിയര്‍ എന്‍ടിആറിനേയും കുറിച്ചുള്ള നയന്‍താരയുടെ വാക്കുകളും ശ്രദ്ധ നേടുകായണ്.

  Also Read: മലർന്ന് കിടക്കാൻ ഇപ്പോഴും പേടിയാണ്!, ആ ശീലം മാറ്റാൻ പറ്റിയിട്ടില്ല; തുറന്നു പറഞ്ഞ് നയൻതാര

  പാന്‍ ഇന്ത്യന്‍ താരങ്ങളാണ് പ്രഭാസും ജൂനിയര്‍ എന്‍ടിആറും ഇന്ന്. ഇരുവര്‍ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട് നയന്‍താര. 2007 ല്‍ പുറത്തിറങ്ങിയ യോഗിയിലാണ് നയന്‍താര പ്രഭാസിനൊപ്പം അഭിനയിച്ചത്. ജൂനിയര്‍ എന്‍ടിആറിനൊപ്പം അഭിനയിക്കുന്നത് 2010 ല്‍ പുറത്തിറങ്ങിയ അധുര്‍സ് എന്ന ചിത്രത്തിലാണ്. രണ്ടു പേരേയും നയന്‍താര വിളിക്കുന്നത് കുരുത്തംകെട്ടവര്‍ എന്നാണ്. തമാശാരൂപേണയാണ് നയന്‍താര രണ്ടു പേരെക്കുറിച്ചും സംസാരിക്കുന്നത്.

  ജൂനിയര്‍ എന്‍ടിആറിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മയും താരം പങ്കുവെക്കുന്നുണ്ട്. താന്‍ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കെ ജുനിയര്‍ എന്‍ടിആര്‍ അരികില്‍ വന്ന് തന്നെ നോക്കിയിരിക്കുകയായിരുന്നുവെന്നാണ് നയന്‍താര പറയുന്നത്. എന്താണിങ്ങനെ നോക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നീ എന്തിനാണ് ഇത്രയും മേക്കപ്പ് ചെയ്യുന്നത് നീ എങ്ങനെ വന്നാലും ആളുകള്‍ എന്നെ കാണാനാണ് വരുന്നതെന്ന് പറയുകയായിരുന്നുവെന്നാണ് നയന്‍താര പറയുന്നത്.

  അതേസമയം ജുനിയര്‍ എന്‍ടിആര്‍ വണ്‍ ടേക്ക് ആര്‍ട്ടിസ്റ്റാണെന്നാണ് നയന്‍താര പറയുന്നത്. ഡാന്‍സ് ചെയ്യുന്ന സമയത്ത് ജുനിയര്‍ എന്‍ടിആര്‍ ഒരിക്കലും റിഹേഴ്‌സ് ചെയ്യുന്നത് താന്‍ കണ്ടിട്ടില്ലെന്നും നയന്‍താര പറയുന്നുണ്ട്. പ്രഭാസിനെക്കുറിച്ച് നയന്‍താര പറയുന്നത് എപ്പോഴും ചാടി ചാടി നടക്കുന്ന കുട്ടിയെ പോലെയാണെന്നാണ്. എപ്പോഴും ആവേശത്തോടെയാണ് പ്രഭാസിനെ കാണാറുള്ളതെന്നും നയന്‍താര പറയുന്നു.

  ആ പ്രഭാസിനെ ഇപ്പോള്‍ പക്വതയോടെ പെരുമാറുന്നയാളായി കാണുമ്പോള്‍ അത്ഭുതമുണ്ടെന്നും നയന്‍സ് പറയുന്നു. അതേസമയം പ്രഭാസിന്റെ വിജടയത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും നയന്‍താര പറയുന്നത്.

  തന്റെ വ്യക്തിജീവിതതിലെന്നത് പോലെ തന്നെ കരിയറിലും പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് നയന്‍താര. ബോളിവുഡ് എന്‍ട്രിയ്ക്ക് തയ്യാറെടുക്കുകയാണ് നയന്‍താര. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെയാണ് നയന്‍സിന്റെ ബോളിവുഡ് എന്‍ട്രി. ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ആക്ഷന്‍ ചിത്രമായ ജവാനില്‍ സാന്യ മല്‍ഹോത്രയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വന്‍ ഹിറ്റായി മാറിയിരുന്നു.

  വിവാഹ ശേഷം അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചും നയന്‍താര സംസാരിക്കുന്നുണ്ട്. ''ഈ നിയന്ത്രണങ്ങളൊക്കെ സ്ത്രീകള്‍ക്ക് മാത്രമാകുന്നത് എന്തുകൊണ്ടാണ്? എനിക്കിത് തെറ്റായിട്ടാണ് തോന്നുന്നത്. സ്ത്രീകള്‍ക്ക് വിവാഹ ശേഷം ജോലി ചെയ്യാന്‍ പറ്റുമോ എന്നൊരു ചര്‍ച്ച വരുന്നത് എന്തുകൊണ്ടാണ്? വിവാഹം കഴിഞ്ഞ് പിറ്റേന്ന് ആണുങ്ങള്‍ ജോലിയ്ക്ക് പോകും. വിവാഹം ഒരു ഇന്റര്‍വെല്‍ പോയന്റല്ല. ജീവിതത്തില്‍ തൃപ്തി നല്‍കുന്ന ഒന്നാണ്. അത് അനുഭവിച്ചാല്‍ ഇനിയും വേണമെന്ന് തോന്നും. ഞാന്‍ കണ്ട സ്ത്രീകളിലൊക്കെ ആ മാനസികാവസ്ഥ കണ്ടിട്ടുണ്ട്'' എന്നാണ് നയന്‍താര പറയുന്നത്.

  Read more about: nayanthara
  English summary
  Nayanthara Calls Jr NTR And Prabhas Brats Shares An Incident With Tharak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X