കണ്ട ഭാവം പോലുമില്ല, നയന്‍താരയ്ക്ക് മീനയോട് എന്തിനിത്ര ദേഷ്യം? മുഖത്തടിച്ചത് പോലെ മീനയുടെ മറുപടി

തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ നായികയാണ് നയന്‍താര. മലയാലത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി വളര്‍ന്ന താരമാണ് നയന്‍താര. തെന്നിന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് നയന്‍താര. തെന്നിന്ത്യയും കടന്ന് ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നയന്‍താര. അഭിനയിച്ച ഭാഷകളിലെല്ലാം തന്നെ അടയാളപ്പെടുത്താന്‍ നയന്‍താരയ്ക്ക് സാധിച്ചിട്ടുണ്ട്.

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയുടെ അണിയറയിലാണ് നയന്‍താര ഇപ്പോള്‍. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മന്‍ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. നയന്‍താര ദേവിയായി എത്തുന്ന സിനിമയുടെ പൂജ നടന്നത് കഴിഞ്ഞ ദിവസമാണ്. വലിയൊരു താരനിര തന്നെ പൂജയ്ക്ക് എത്തിയിരുന്നു.

Nayanthara

സുന്ദര്‍ സിയ്ക്കും ചിത്രത്തിലെ മറ്റ് താരങ്ങള്‍ക്കുമൊപ്പം മീന, ഖുശ്ബു, കെഎസ് രവികുമാര്‍, ഹിപ്പ് ഹോപ്പ് ആദി തുടങ്ങിയവരുമുണ്ടായിരുന്നു പൂജയ്ക്ക്. ഇതിനിടെ ഇപ്പോഴിതാ പൂജയുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. മൂക്കുത്തി അമ്മന്‍ 2വിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള ചില വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദവും ഉയര്‍ന്നു വന്നത്. നടി മീനയോടുള്ള നയന്‍താരയുടെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്.

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് മീന. തെന്നിന്ത്യയിലെ എല്ലാ സൂപ്പര്‍ താരങ്ങളുടേയും നായികയായി അഭിനയിച്ചിട്ടുള്ള നായിക. സൂപ്പര്‍ ഹിറ്റുകള്‍ ഒരുപാട് കണ്ട കരിയര്‍. അഭിനയിച്ച ഭാഷകളിലെല്ലാം നമ്പര്‍ വണ്‍ നായികയായി മാറിയ താരം. തമിഴ്, മലയാളം, തെലുങ്്, കഡന്ന ഭാഷകളിലെല്ലാം ഇപ്പോഴും സജീവമായി മീന അഭിനയിക്കുന്നുണ്ട്. രജനീകാന്തും കമലും മുതല്‍ മമ്മൂട്ടിയു മോഹന്‍ലാലും വരെയുള്ളവരുടെ കൂടെ ഇന്നും നായികയായി അഭിനയിക്കുന്നു. തെന്നിന്ത്യന്‍ സിനിമയിലെ എവര്‍ഗ്രീന്‍ നായികയാണ് മീനയെന്ന് നിസ്സംശയം പറയാം.

എന്നാല്‍ അങ്ങനെയുള്ള മീനയെ നയന്‍താര അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. പൂജ ചടങ്ങില്‍ നിന്നുമുള്ള ചില വീഡിയോകളില്‍ നയന്‍താര മീനയ്ക്കും ഖുശ്ബുവിനുമൊപ്പം വേദി പങ്കിടുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നതായി കാണാം. ഖുശ്ബുവിനെ നയന്‍താര കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സമയമത്രയും അരികിലുണ്ടായിരുന്ന മീനയെ നയന്‍താര ഒന്നു നോക്കുകയോ ഒരു വാക്ക് സംസാരിക്കുകയോ ചെയ്യുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

ഇതിനിടെ ഇപ്പോഴിതാ മീനയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ആടിന്‍കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്ന സിംഹമാണ് സ്‌റ്റോറിയിലുള്ളത്. 'ആടുകള്‍ തന്നെക്കുറിച്ച് എന്ത് പറയുന്നുവെന്നോ എന്ത് ചിന്തിക്കുന്നുവെന്നോ ആലോചിച്ച് സിംഹം സമയം കളയാറില്ല'' എന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. മറ്റൊരു സ്റ്റോറിയും മീന പങ്കുവച്ചിട്ടുണ്ട്. ''നിന്റെ പരിശുദ്ധമായ ഹൃദയത്തെ ഓര്‍ത്ത് അഭിമാനിക്കുക. എല്ലാവര്‍ക്കുമുള്ള ഒന്നല്ല അത്'' എന്ന വാക്കുകളാണ് മീന പങ്കുവച്ചിരിക്കുന്നത്.

Nayanthara

മീനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി തന്നെ അവഗണിക്കുകയും അതുവഴി അവഹേളിക്കുകയും ചെയ്ത നയന്‍താരയ്ക്കുള്ള മറുപടിയാണെന്നാണ് ചില ആരാധകര്‍ പറയുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. വിവാദത്തോട് നയന്‍താര ഇതുവരേയും പ്രതികരിച്ചിട്ടില്ല. മീനയും ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നല്‍കിയിട്ടില്ല.

Take a Poll

അതേസമയം വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മൂക്കുത്തി അമ്മന്‍ 2. നേരത്തെ ചിത്രത്തില്‍ നയന്‍താരയെ നായികയാക്കുന്നതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ദേവിയായി അഭിനയിക്കാന്‍ നയന്‍താരയേക്കാള്‍ യോഗ്യതയുള്ളത് മീനയ്ക്കാണെന്നായിരുന്നു ചില ആരാധകര്‍ വാദിച്ചത്. മൂക്കുത്തി അമ്മന്‍ 2വിന്റെ പൂജയ്ക്ക് പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ ചര്‍ച്ച നടന്നത്. നയന്‍താര ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്ന നടിയാണ്, അതിനാല്‍ ദേവിയാക്കാന്‍ പാടില്ലെന്നാണ് അവര്‍ വാദിച്ചത്.

മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തും നയന്‍താരയായിരുന്നു നായിക. ആര്‍ജെ ബാലാജി ആയിരുന്നു ആദ്യ ഭാഗം സംവിധാനം ചെയ്തത്. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. ഉര്‍വ്വശി, റജീന കാസന്‍ഡ്ര, യോഗി ബാബു, അഭിനയ എന്നിവരും റണ്ടാം ഭാഗത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 100 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്.

FAQs
ആരാണ് നയന്‍താരയുടെ മുന്‍ കാമുകന്‍?

നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുമായി നയന്‍താര പ്രണയത്തിലായിരുന്നു. 2010-2013 കാലത്താണ് ഇരുവരും പ്രണയത്തിലായിരുന്നത്. വിവാഹത്തിന്‌റെ വക്കോളം എത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്.

Filmibeat Entertainment

More from Filmibeat

Read more about: nayanthara meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X