ആശുപത്രിയില്‍ കിടക്കുമ്പോഴും മേക്കപ്പിടുന്ന സൂപ്പര്‍ നായിക; കളിയാക്കി മാളവിക; നയന്‍താര നല്‍കിയ മറുപടി
നയന്‍താരയും ധനുഷും തമ്മിലുള്ള തുറന്ന പോര് തമിഴ് സിനിമാ ലോകത്തെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ധനുഷ് നിര്‍മ്മിച്ച, നയന്‍താര നായികയായ നാനും റൗഡി താന്‍ എ്ന്ന സിനിമയിലെ രംഗങ്ങള്‍ നയന്‍താരയുടെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം തമിഴ് സിനിമാ ലോകത്തെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള തുറന്ന പോരിലേക്ക് എത്തിയിരിക്കുകയാണ്. ധനുഷിനെതിരായ നയന്‍താരയുടെ തുറന്ന കത്തോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്.
ഇതിന് പിന്നാലെ രണ്ട് പക്ഷത്തും ചേര്‍ന്ന് ആരാധകരും താരങ്ങളും പ്രതികരണങ്ങളുമായി എത്തി. നയന്‍താരയെ അനുകൂലിച്ച് ധനുഷിനൊപ്പം അഭിനയിച്ച നായികമാര്‍ പോലും രംഗത്തെത്തുകയുണ്ടായി. ഇതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണം തന്നെ നയന്‍താര നേരിടുകയും ചെയ്തു നയന്‍താരയുടെ ഭൂതകാലം പോലും സോഷ്യല്‍ മീഡിയ ചികഞ്ഞെടുത്ത് ചര്‍ച്ചയാക്കുന്നുണ്ട്.

ഇതിനിടെ നയന്‍താരയ്‌ക്കെതിരെ മുമ്പൊരിക്കല്‍ മലയാളി നടി മംമ്ത മോഹന്‍ദാസ് നടത്തിയ പരോക്ഷമായൊരു പരാമര്‍ശവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രജനീകാന്ത് ചിത്രത്തിലെ തന്റെ പാട്ട് രംഗം ചിത്രത്തിലെ നായികയുടെ ഇടപെടല്‍ മൂലം ഇല്ലായെന്ന മംമ്തയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു മ്ംമ്തയുടെ പരാമര്‍ശം. എങ്കിലും കഥയിലെ വില്ലത്തി നയന്‍താരയാണെന്ന് സോഷ്യല്‍ മീഡിയ വിധിക്കുകയായിരുന്നു.
ഇതിനിടെ ഇപ്പോഴിതാ മുമ്പൊരിക്കല്‍ നടി മാളവിക മോഹനന്‍ പറഞ്ഞതും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുകയാണ്. ഒരിക്കല്‍ ഒരു അഭിമുഖത്തിലാണ് മാളവിക പേരെടുത്ത് പറയാതെയുള്ള പരാമര്‍ശം നടത്തിയത്. മാളവിക പറഞ്ഞത് നയന്‍താരയെക്കുറിച്ചാണെന്ന് അന്ന് തന്നെ സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു.
'ഞാന്‍ അടുത്തിടെ കണ്ടതാണ് ഒരു സൂപ്പര്‍ നായിക ഒരു ആശുപത്രി രംഗത്തില്‍ ഭയങ്കര മേക്കപ്പൊക്കെയിട്ട്. കണ്ണില്‍ ഐ ലൈനര്‍ ഇട്ട്, മുടിയൊക്കെ സ്‌റ്റൈല്‍ ചെയ്ത്, ലിപ് സ്റ്റിക്ക് ഒക്കെ ഇട്ട്. ആരാണ് അങ്ങനെ മരിക്കാന്‍ കിടക്കുക എന്ന ചിന്തയാണ് എനിക്ക് പോയത്. ഇതിപ്പോള്‍ കൊമേഴ്ഷ്യല്‍ സിനിമ ആണെങ്കിലും കുറച്ചെങ്കിലും റിയാലിസ്റ്റിക്ക് ആവണ്ടേ' എന്നായിരുന്നു മാളവിക അന്ന് നടത്തിയ പ്രസ്താവന. പിന്നാലെ മാളവികയുടെ പരാമര്‍ശത്തിന് മറുപടിയുമായി നയന്‍താര തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

മാളവികയുടെ പേരെടുത്ത് പറയാതെയായിരുന്നു നയന്‍താരയുടെ പ്രതികരണം. 'ഒരു അഭിമുഖത്തില്‍ മറ്റൊരു നടി, എന്റെ പേര് പറഞ്ഞില്ല, പക്ഷെ ഒരു ഹോസ്പിറ്റല്‍ രംഗത്തില്‍ അവരെ മുടിയൊക്കെ നന്നായി വെച്ച് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടു കണ്ടു. ഇതൊക്കെ ആശുപത്രി സീനില്‍ എങ്ങനെ എന്നായിരുന്നു അവരുടെ ചോദ്യം. ആശുപത്രി സീനില്‍ മുടിയൊക്കെ പറത്തി അഭിനയിക്കുന്ന എന്തിനാണ്, റിയലിസ്റ്റിക് സിനിമയും കൊമേഴ്ഷ്യല്‍ സിനിമയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്.'' എന്നാണ് നയന്‍താര പറഞ്ഞത്.
''ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ എല്ലാം ശ്രദ്ധിച്ച് അങ്ങേയറ്റം പോയി വേണം ചെയ്യാന്‍. കൊമേര്‍ഷ്യല്‍ സിനിമ ആയത് കൊണ്ട് തന്നെ എന്റെ സംവിധായകന്‍ പറഞ്ഞത് അതിന്റെ ആവശ്യമെന്നും ഇല്ലെന്നാണ്. അവര്‍ക്ക് അങ്ങനെ ആയിരുന്നു വേണ്ടത്. സിനിമകള്‍ക്ക് അനുസരിച്ച് അത് മാറും. അങ്ങനെയാണത്' എന്നും നയന്‍താര പറഞ്ഞിരുന്നു.


Click it and Unblock the Notifications